‘പുറത്തു പോകുമ്പോൾ വാതിൽ പൂട്ടും, ആരോടും സംസാരിക്കാൻ പാടില്ല’; ഭർത്താവ് സംശയ രോഗി, വിവാഹമോചനം അനുവദിച്ച് കോടതി

deltin33 2025-10-29 08:23:37 views 1102
  



കൊച്ചി ∙ സംശയരോഗിയായ ഭർത്താവിനൊപ്പം ജീവിക്കാനാവില്ലെന്ന് കാട്ടി വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യക്ക് അതിനുള്ള അർ‍ഹതയുണ്ടെന്ന് ഹൈക്കോടതി. വിവാഹമോചനം നിരസിച്ച കോട്ടയം കുടുംബ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി.സ്നേഹലത എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.  

  • Also Read ‘ചാക്ക് സപ്ലൈകോയാണ് വാങ്ങുന്നതെന്ന് ന്യായം, മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കും’: മില്ലുടമകൾ പറയുന്നു   


2013ൽ വിവാഹിതരായ ദമ്പതികളിൽ ഭാര്യയാണ് വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ തന്നെ ജോലി രാജി വയ്പിച്ച് ഭർത്താവ് ഗൾഫിലേക്ക് കൊണ്ടുപോയെന്ന് ഭാര്യ പറയുന്നു. ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. എന്നാൽ അവിടെ ചെന്നപ്പോൾ മുതൽ സംശയദൃഷ്ടിയോടെയാണ് ഭർത്താവ് പെരുമാറിയത്.

പുറത്തു പോകുമ്പോൾ വാതില്‍ പൂട്ടി പോകുന്നു, തന്റെ സാന്നിധ്യത്തിലല്ലാതെ ആരോടും സംസാരിക്കരുത്, ടിവി കാണാൻ സമ്മതമില്ല, ജോലിക്ക് വിടില്ല തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഭാര്യ ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പുറമെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും ഹർജിയിൽ പറയുന്നു.   
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഭാര്യയുടെ മാതാപിതാക്കളോടും മോശമായി പെരുമാറിയെന്നും ഭർത്താവ് ഏറെത്തവണ കൗൺസിലിങ്ങിനു വിധേയനായെങ്കിലും സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചത്. എന്നാൽ ഭർത്താവ് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. തുടർന്ന് കുടുംബകോടതി വിവാഹ മോചനം നിരസിക്കുകയായിരുന്നു. ഇതിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് നടന്ന വാദത്തിനിടയിൽ ഭാര്യയോട് കാണിച്ചുവെന്ന് പറയുന്ന ക്രൂരതകള്‍ അത്ര വലിയ കാര്യമല്ലെന്നും സാധാരണ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ മാത്രമേയുള്ളുവെന്നും ഭർത്താവ് വാദിച്ചു.  

എന്നാൽ സംശയരോഗിയായ ഒരു ഭർത്താവ് വിവാഹ ജീവിതം നരകതുല്യമാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭർത്താവിൽ നിന്ന് ഇത്തരത്തിലുള്ള ക്രൂരതകൾ നേരിടുന്ന ഒരു സ്ത്രീക്ക് അതിനെല്ലാം തെളിവുകൾ കണ്ടെത്താൻ സാധിച്ചുവെന്ന് വരില്ല. അതിന്റെ പേരിൽ അവരുടെ വാദം കേട്ടില്ലെന്ന് നടിക്കാനും കോടതിക്ക് കഴിയില്ല.

പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും മനസിലാക്കലിലും അധിഷ്ഠിതമായ വിവാഹ ജീവിതത്തെ സംശയരോഗവും വിശ്വാസമില്ലായ്മയും നശിപ്പിക്കും. ഭാര്യയെ സംശയിക്കുന്ന ഭർത്താവ് നശിപ്പിക്കുന്നത് അവരുടെ മാനസികാരോഗ്യത്തേയും ആത്മാഭിമാനത്തേയുമാണ്. പരസ്പര വിശ്വസത്തിന്റെ സ്ഥാനത്ത് സംശയം കടന്നു വരുന്നതോടെ ബന്ധത്തിന് അതിന്റെ എല്ലാ അർഥവും നഷ്ടമാകുന്നു. ഭാര്യയുടെ ഓരോ ചലനവും നിരീക്ഷിക്കുകയും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തുകയും ചെയ്യുന്നത് അങ്ങേയറ്റം മാനസികപ്രയാസമുണ്ടാക്കുന്നതും അവരെ അവമതിക്കുന്നതുമാണ്.

ഇത്തരത്തിൽ പെരുമാറുന്ന ഒരു ഭർത്താവിനൊപ്പം ഭാര്യ തുടർന്നും ജീവിക്കണമെന്ന് പറയാൻ ഒരു സാഹചര്യവുമില്ല. വിവാഹ മോചനത്തിലൂടെ ആത്മാഭിമാനത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കാൻ ആ ഭാര്യക്ക് എല്ലാ അവകാശവുമുണ്ട്. ഭര്‍ത്താവ് തന്നോട് ക്രൂരതയോടെയാണ് പെരുമാറുന്നതെന്നും ഈ ബന്ധം തുടർന്നാൽ ജീവനു തന്നെ ആപത്താകുമെന്നും തെളിയിക്കാൻ ഭാര്യക്ക് സാധിച്ചിട്ടുണ്ട് എന്നും അതിനാൽ വിവാഹ മോചനത്തിന് അർഹയാണെന്നും കോടതി വ്യക്തമാക്കി. English Summary:
Divorce granted to wife due to husband\“s suspicion and cruelty: The Kerala High Court allowed the divorce, stating that a marriage can become unbearable due to a suspicious husband. The court emphasized the importance of trust and respect in a marital relationship.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3710K

Credits

administrator

Credits
373594

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.