deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തണം; വളഞ്ഞ വഴിയിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള നീക്കം’

LHC0088 6 day(s) ago views 761

  



കോഴിക്കോട് ∙ ജനാധിപത്യ വിരുദ്ധമായ എസ്ഐആറുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ലക്ഷക്കണക്കിന് വോട്ടർമാരുടെ സ്വാഭാവിക വോട്ടവകാശം ഇല്ലാതാക്കി വളഞ്ഞ വഴിയിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള നീക്കമായിട്ടാണ് വോട്ടർ പട്ടികയുടെ തീവ്രപരിശോധന വിലയിരുത്തപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

  • Also Read ‘എസ്ഐആർ നടപ്പാക്കുന്നത് വെല്ലുവിളി, തിരഞ്ഞെടുപ്പ് കമ്മിഷൻ കളിപ്പാവയാവരുത്, നിഷ്കളങ്കമായി കാണാൻ കഴിയില്ല’   


ഇന്ത്യ മുന്നണിയും ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികളും ഈ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിലാണ്. കേരള നിയമസഭ ഐകകണ്‌ഠ്യേനയാണ് എസ്ഐആറിനെതിരെ പ്രമേയം പാസാക്കിയത്. സാവകാശം വേണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എല്ലാ എതിർപ്പുകളും അവഗണിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എസ്ഐആറുമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

  • Also Read കേരളത്തിലും എസ്ഐആർ; രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിൽ, കരട് വോട്ടർ പട്ടിക ഡിസംബർ 9ന്   


നവംബർ 4 മുതൽ ഡിസംബർ 4 വരെ അപേക്ഷാ ഫോറം ലഭിക്കും. 2002 വോട്ടർ പട്ടികയിൽ പേരുള്ളവരും മാതാപിതാക്കളുടെ പേരുള്ളവരും പേര് ചേർക്കാൻ അപേക്ഷ നൽകണം. അവർ അപേക്ഷക്കൊപ്പം 2002 വോട്ടർ പട്ടികയിൽ പേരുള്ളതിന്റെ രേഖ നൽകിയാൽ മതി. ഡിസംബർ ഒൻപതു മുതൽ ജനുവരി 31 വരെ പരാതികളിൽ നോട്ടിസും ഹിയറിങും നടക്കും. 2026 ഫെബ്രുവരി ഏഴിനാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ബിഎൽഒമാരുമായി ബന്ധപ്പെട്ട് ഓരോ ബൂത്തിലെയും വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണം. ജനാധിപത്യ വ്യവസ്ഥയെ തകിടം മറിക്കാനും പൗരന്റെ അടിസ്ഥാന അവകാശങ്ങളിൽ ഒന്നായ വോട്ടവകാശം ഇല്ലാതാക്കാനും ആസൂത്രിതമായി നടപ്പാക്കുന്ന അജൻഡയെ ജാഗ്രതയോടെ ചെറുക്കണമെന്നും പി.എം.എ സലാം അഭ്യർഥിച്ചു.
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Voter list concerns are raised by P.M.A Salam regarding the central government\“s approach to voter list verification: He emphasizes the need for vigilance among democratic believers against the potential disenfranchisement of voters and the undermining of democratic systems.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66851