ബെംഗളൂരു ∙ ബെംഗളൂരുവിലെ ഗംഗോണ്ടനഹള്ളിയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി.  കൊൽക്കത്ത സ്വദേശിനിയായ 30 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്.  അഞ്ചു പേർ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത ശേഷം വിലപ്പിടിപ്പുള്ള വസ്തുക്കളും പണവും കൈക്കലാക്കുകയായിരുന്നു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ മൂന്നു പേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്.  
  
 -  Also Read  ‘20 വർഷമായി മകൻ ലഹരിക്കടിമ, വീടിന് തീവച്ചു, സൈക്കോസിസം കാരണം പലതും സങ്കൽപ്പിച്ചു’: കേസിനെതിരെ പഞ്ചാബ് മുൻ ഡിജിപി   
 
    
 
രണ്ടു പേർ വീടിനു കാവൽ നിൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുവതിയുടെ പരാതിയിൽ പൊലീസ് സൂപ്രണ്ട് സി.കെ.ബാബയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി, സ്ഥിതിഗതികൾ വിലയിരുത്തി. ഇന്നലെ മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. മറ്റുള്ള മൂന്നു പേർക്കായി സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഇരയെ ആശുപത്രിയിലേക്കു മാറ്റി. യുവതി സലൂണിലാണ് ജോലി ചെയ്യുന്നതെന്നും വാടക വീട്ടിൽ വച്ചായിരുന്നു ബലാത്സംഗം എന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ ഗുണ്ടകളെയാണ് നിലവിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. English Summary:  
Bangalore gang rape case: A 30-year-old woman was gang-raped in Bangalore. Police have arrested two suspects and are investigating the incident. |