മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് സമാധാന നൊബേൽ; ട്രംപിന് നിരാശ മരിയ കൊറീന മചാഡോ (Photo by Juan BARRETO / AFP)
2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം.
പൂർണരൂപം വായിക്കാം
നായികയായി പലരും അംഗീകരിച്ചില്ല; വിദേശ പഠന മികവില്‍ ജീവിതം മാറിമറിഞ്ഞ് സനുഷ സനുഷ
സനുഷ സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. ഇന്നലെ എന്ന പോലെയായിരുന്നു സനുഷയുടെ സിനിമയിലെ അരങ്ങേറ്റം. 2000–ല്‍ വിനയന്‍ സംവിധാനം ചെയ്ത ദാദാ സാഹിബ് എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി വന്ന സനുഷ സിനിമയില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്
പൂർണരൂപം വായിക്കാം
പഴങ്ങളുടെ രാജ്ഞി, കിലോയ്ക്ക് 1000 രൂപ!, കാത്തിരിപ്പ് വേണ്ട, 3 വർഷം കൊണ്ട് പൂവിടും, ചെയ്യേണ്ടത് ഇങ്ങനെ...
ഏറെ ശ്രദ്ധയും പരിചരണവും വേണ്ട ഒന്നാണ് മാങ്കോസ്റ്റീൻ കൃഷി. വിപണിയിൽ കിലോക്ക് 400 മുതൽ 1000 രൂപ വരെ വില ലഭിക്കും. മാങ്കോസ്റ്റീൻ വിളവെടുപ്പിന് സാധാരണ പത്ത് വർഷമെങ്കിലും എടുക്കുമെങ്കിലും ഇപ്പോൾ കേവലം മൂന്നു വർഷം കൊണ്ട് പൂവിടുന്ന മാങ്കോസ്റ്റീൻ മരങ്ങളുമുണ്ട്. വിത്ത് മുളപ്പിച്ച് നട്ടാൽ മാങ്കോസ്റ്റീൻ വിളവെടുപ്പിന് വർഷങ്ങളെടുക്കും. എന്നാൽ ഗ്രാഫ്റ്റിങ് രീതി പരീക്ഷിച്ചാൽ മൂന്നു വർഷത്തിനുള്ളിൽ കായ്ഫലം ലഭിക്കും.
പൂർണരൂപം വായിക്കാം
\“ഒരുപാട് യാത്രകൾ പോയി, ഇവരോടൊപ്പം കൂടുതൽ സന്തോഷം; ദൈവം അനുഗ്രഹിച്ചാൽ..’ Image Credit: rimitomy/instagram
‘ഒരുപാട് യാത്രകൾ പോയതിൽ ഇവരുടെ ഒപ്പം പോകുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. കുട്ടികൾ ഈ സ്ഥലങ്ങൾ കാണുമ്പോളുള്ള കൗതുകം മാത്രം മതി വേറെ അതിൽ കൂടുതൽ ഒന്നും ഇല്ല. ദൈവം അനുഗഹിച്ചാൽ ഇനിയും ഒരുപാട് ട്രാവൽ ചെയ്യണം എന്ന് ഉണ്ട്...’’ എന്നാണ് കുട്ടിപ്പട്ടാളത്തിനൊപ്പമുള്ള യാത്രാ ചിത്രങ്ങൾ പങ്കുവച്ച് റിമി ടോമിയുടെ കുറിപ്പ്
പൂർണരൂപം വായിക്കാം
ചൂര മീനിന്റെ ആ കറുത്ത ഭാഗം ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങള്‍ ഇത് കഴിച്ചാൽ! Image credit: tuna fish-meowwelove and mnimage/Shutterstock
മീൻ മാർക്കറ്റിൽ നിന്ന് ചൂര വാങ്ങുമ്പോൾ, അതിന്റെ നടുവിലായി ഒരു കറുത്ത ഭാഗം ശ്രദ്ധിച്ചിട്ടുണ്ടോ? പലരും അതൊരു രക്തക്കറയോ മാലിന്യമോ ആണെന്ന് തെറ്റിദ്ധരിച്ച് ഒഴിവാക്കാറുണ്ട്. ഇത് കഴിക്കുന്നത് സുരക്ഷിതമാണോ? നമുക്ക് നോക്കാം
പൂർണരൂപം വായിക്കാം
പക്ഷാഘാത സാധ്യത കൂടുതലുള്ള രക്ത ഗ്രൂപ്പ്; മുൻകരുതൽ നിർബന്ധം! Representative image. Photo Credit:satjawat-boontanataweepol/istockphoto.com
എ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ളവര്‍ക്ക് മറ്റ് രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത അധികമാണെന്ന് പഠനത്തില്‍ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
പൂർണരൂപം വായിക്കാം
ചെലവ് കുറയ്ക്കാം, ആഡംബരനികുതി ഒഴിവാക്കാം; കേരളത്തിൽ പ്രചാരമേറി ഈ കാർപോർച്ചുകൾ
ചതുരശ്രയടിക്ക് രണ്ടായിരവും അതിൽക്കൂടുതലും മുടക്കി കാർപോർച്ച് പണിയേണ്ട കാര്യമുണ്ടോ? ഇല്ലെന്ന അഭിപ്രായക്കാർക്ക് പിന്തുടരാൻ ഇഷ്ടംപോലെ വഴികളുണ്ട്. പ്രീ–എൻജിനീയേർഡ് മോഡുലാർ ആർച്ച് മുതൽ സ്റ്റീൽ സ്ട്രക്ചർ നിർമിച്ച് അതിൽ ഓടോ മെറ്റൽ ഷീറ്റോ മേയുന്നതുവരെ ഇതിലുൾപ്പെടും.
പൂർണരൂപം വായിക്കാം
കർഷകൻ ഡീലർഷിപ്പിലെത്തിയത് കാളവണ്ടിയിൽ! വാങ്ങിയത് 1.5 കോടി രൂപയുടെ ആഡംബര എംപിവി Image Credit : SSR SANJU / YouTube
ഒരു കാർ സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്നമാണ്. ഷോറൂമിൽ നിന്നും കാർ ഇറക്കുന്നതോടെ ആഗ്രഹിച്ച സാധനം കയ്യിലും കിട്ടും. കഴിഞ്ഞ കുറെ നാളുകളായി പല രീതിയിലാണ് ആളുകൾ കാർ സ്വീകരിക്കാൻ ഡീലർഷിപ്പിലെത്താറുള്ളത്. അത് ചിലപ്പോ ഓട്ടോയിലാകാം, ബൈക്കിലാകാം എന്തിന് ട്രാക്ടറിൽ വരെ വന്ന സംഭവങ്ങളുണ്ട്.
പൂർണരൂപം വായിക്കാം
ചവറ്റുകൊട്ടയിലേക്കിട്ട ആ മഹാനിധി! തിരിച്ചുകിട്ടിയാൽ ലഭിക്കുക 8665 കോടി രൂപ Representative Image: Gemini
ക്രിപ്റ്റോ കറൻസികളിലെ രാജാവ് അന്നുമിന്നും ബിറ്റ്കോയിൻ തന്നെയാണ്. ക്രിപ്റ്റോ കറൻസിയുടെ യുഗം ലോകത്തു തുടങ്ങിയതും ബിറ്റ്കോയിനിലൂടെയാണ്. ആദ്യകാലത്ത്, സ്വാഭാവികമായും ബിറ്റ്കോയിന്റെ മൂല്യം വളരെ കുറവായിരുന്നു. പല കംപ്യൂട്ടർ എൻജിനീയർമാരും സ്വന്തമായി മൈൻ ചെയ്തും ബിറ്റ്കോയിനുകൾ പണ്ട് സൃഷ്ടിച്ചിരുന്നു.
പൂർണരൂപം വായിക്കാം
സ്ത്രീയുടെ അരക്കെട്ടിന്റെ രൂപം; ഇന്ത്യൻ തീരത്തടിഞ്ഞ ‘അദ്ഭുത’ വിത്ത് കൊക്കോ ഡി മർ (Photo:Facebook/Suresh Kutty)
നൂറ്റാണ്ടുകളോളം ഇന്ത്യൻ മഹാസമുദ്രത്തിലെ തിരമാലകൾ ചില തീരങ്ങളിലേക്ക് ഒരു വിചിത്രമായ നിധിയെത്തിച്ചു. സ്ത്രീയുടെ അരക്കെട്ടിന്റെ രൂപമുള്ള, ഒരു മനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുള്ള ഒരു വിത്ത്. ഇതെവിടെ നിന്നാണ് വരുന്നത്? ആർക്കും അറിയില്ലായിരുന്നു.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്: |