ദുബായ്∙ ഗുരുതര സാമ്പത്തിക കുറ്റകൃത്യത്തിൽ മകൻ വിവേക് കിരൺ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഹാജരായില്ലെങ്കിൽ എന്തു കൊണ്ടെന്നും ഹാജരാകാത്ത വിവേകിനെതിരെ ഇ.ഡി എന്തു നടപടിയെടുത്തു എന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കണം. സമൻസിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പടെ നിയമ നടപടി എടുക്കുമെന്നു പറഞ്ഞ ഇ.ഡി എന്തു തുടർ നടപടിയെടുത്തു എന്ന് അറിയണം. സമൻസ് ലംഘിച്ച മകനെ മുഖ്യമന്ത്രി ന്യയീകരിക്കുന്നുണ്ടോയെന്നും സാമ്പത്തിക കുറ്റകൃത്യത്തിൽ മകനു പങ്കില്ലെങ്കിൽ പിന്നെന്തിന് ഇ.ഡി നോട്ടിസ് അയച്ചുവെന്നും സണ്ണി ജോസഫ് ചോദിച്ചു.  
  
 -  Also Read  ‘ചോരക്കളി വേണ്ട’; സിപിഎമ്മിന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്   
 
    
 
‘‘ഇ.ഡിയുടെ നോട്ടിസിന്റെ കാര്യം ഇത്ര കാലം എന്തിനു മറച്ചു വച്ചു. സമൻസിൽ മകൻ എന്തു വിശദീകരണം നൽകി? തുടങ്ങി ഒട്ടനേകം ചോദ്യങ്ങൾ മുഖ്യമന്ത്രിക്കു നേരെയുണ്ട്. വിവേകിനെ വിളിപ്പിച്ച അതേദിവസം തന്നെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഐഎഎസ് ഉദ്യോഗസ്ൻ എം.ശിവശങ്കരനെ ഇ.ഡി ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും. അപ്പോൾ, മുഖ്യമന്ത്രിയുടെ മകൻ ഇ.ഡിക്കു മുന്നിൽ എത്താതിരുന്നെങ്കിൽ അതിനു പിന്നിലെ അന്തർധാര ജനം അറിയേണ്ടേ ? എന്തു കാരണത്തിലാണ് അതു വഴിമുട്ടിയതെന്നു ജനങ്ങളോടു പറയേണ്ടേ ? അമിത് ഷായെ നേരിൽ കണ്ട മുഖ്യമന്ത്രി മകനെയും മകളെയും രക്ഷിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞതെന്നു അറിയണം. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയാണ് ഇത്തരം അന്വേഷണങ്ങൾ മുന്നോട്ടു പോകാത്തതിനു കാരണം. അതു ജനങ്ങൾ പൊളിക്കും. മകനും മകളും ഒരേ പോലെ സാമ്പത്തിക കുറ്റകൃത്യത്തിൽ പങ്കാളികളാണ്. ഈ വിഷയത്തിൽ നിയമ നടപടി ആലോചിക്കും.  
  
 -  Also Read  ‘വിവേക് കിരൺ പ്രതിയാകേണ്ടിയിരുന്ന ആൾ; ഖാലിദ് കൊല്ലപ്പെട്ടോയെന്ന് സംശയം, പിണറായിയും നിർമലയും ഉള്ളിടത്തോളം ഒന്നും സംഭവിക്കില്ല’   
 
    
 
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമം ആസൂത്രിതമാണ്. ഷാഫിക്കെതിരായ കയ്യേറ്റം ഇത് ആദ്യ സംഭവമല്ല. വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് മുതൽ തുടങ്ങിയതാണ് ഷാഫിക്കെതിരായ നീക്കം. മുൻപ്, ഡിവൈഎഫ്ഐക്കാർ ഷാഫിയെ തടയുകയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അന്ന് ഷാഫി ഡിവൈഎഫ്ഐക്കാരുടെ മുന്നിലേക്ക് ഇറങ്ങിയപ്പോൾ പേടിച്ച് ഓടുകയായിരുന്നു അവർ. ഇന്ന് അവർ പൊലീസിനെ ഉപയോഗിച്ച് ആക്രമിക്കുന്നു. വ്യക്തിപരമായ കയ്യേറ്റം കൊണ്ട് രാഷ്ട്രീയ പ്രവർത്തനം തടയാൻ കഴിയില്ലെന്നു പ്രഖ്യാപിച്ചാണ് ഷാഫി കേരളത്തിലെ കോൺഗ്രസിനെയും യുവജനങ്ങളെയും നയിക്കുന്നത്.   
  
 -  Also Read   പോറ്റി ലക്ഷ്യമിട്ടത് മല്യയുടെ ‘സ്വിസ് ഗോൾഡോ’ ജയറാമിന്റെ പൂജയോ? ദേവസ്വം ബോർഡിലെ ‘ഗാർഡിയൻ’ വഴി ശിൽപങ്ങളും കടത്തിയോ?   
 
    
 
ഷാഫി പറമ്പിൽ സിപിഎമ്മിനു തലവേദന തന്നെയാണ്. ശാരീരികമായി ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ അങ്ങേയറ്റം അപലപനീയമാണ്, പ്രതിഷേധാർഹമാണ്. ഈ സംഭവത്തിനു പിന്നാലെ ആരും ആഹ്വാനം ചെയ്യാതെയാണ് കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. ഷാഫിയെ ആക്രമിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു ക്രിമിനൽ കേസെടുക്കണം. ഇതിനെതിരെ ചാറ്റ്ജിപിറ്റിയെ കൂട്ടുപിടിച്ചു സിപിഎം നടത്തുന്ന കള്ളപ്രചാരണം വിലപ്പോവില്ല. ഷാഫി സ്വയം മൂക്ക് ഇടിച്ചു പൊട്ടിച്ചുവെന്നാണോ അവർ പറയുന്നത് ? ആക്രമണത്തിന്റെ ദൃശ്യങ്ങൾ ജനങ്ങൾക്കു മുന്നിലുണ്ട്. അത്തരം ചോരക്കളി വേണ്ട. സിപിഎം എപ്പോഴും കള്ളപ്രചാരണത്തിലാണ്  ആശ്രയിക്കുന്നത്. അത് തൊട്ടടുത്ത ദിവസം പൊളിയുമെന്ന് ഉറപ്പല്ലേ? കാഫിർ സ്ക്രീൻഷോട്ടിലും നീലപ്പെട്ടിയിലും അടക്കം നമ്മൾ അതു കണ്ടതല്ലേ’’ – സണ്ണി ജോസഫ് പറഞ്ഞു. English Summary:  
Sunny Joseph Demands Explanation from CM on Son\“s ED Summons: Sunny Joseph demands clarity from Pinarayi Vijayan regarding his son\“s ED questioning |   
                
                                                    
                                                                
        
 
    
                                     
 
 
 |