ഷൊർണൂർ ∙ വന്ദേഭാരത് ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിൽ റെയിൽവേ പൊലീസിന്റെ മിന്നൽ പരിശോധന. ഇന്നലെ രാവിലെയാണു സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ പൊതിച്ചോർ’ എന്ന പേരിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി കൂനത്തറയിലെ സ്ഥാപനത്തിലും പരിശോധന നടത്തിയത്. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനു മുന്നിലുള്ള ഹോട്ടലിലാണ് ആദ്യം പരിശോധന നടത്തിയത്.   
 
 പഴകിയ ഭക്ഷണങ്ങൾ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് കൂനത്തറയിലെ ഭക്ഷണ വിതരണ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലും പഴകിയ ഭക്ഷണം കണ്ടെത്തിയില്ല.   ആരോഗ്യവിഭാഗത്തിന്റെ സാന്നിധ്യത്തിൽ ഷൊർണൂർ റെയിൽവേ എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. English Summary:  
Vande Bharat food inspection conducted in Shornur. Railway police inspected food distribution centers as part of \“Operation Pothichoru\“ to ensure quality and safety, and no stale food was found. |