ആ പെൺകുട്ടിയുടെ ചിരി സ്വർഗത്തിലേക്കുള്ള ക്ഷണമാണെന്ന് വിശ്വസിക്കുന്ന ഒരു ജനത. കാലുകൾ നിലത്തുകുത്താനാവാത്ത, രണ്ടു വയസ്സു മുതൽ ഏകാന്തജീവിതം നയിക്കേണ്ടിവരുന്ന, ഒന്നുമറിയാത്ത പ്രായത്തിൽ രാജ്യത്തെ മുതിർന്ന നേതാക്കൾക്കടക്കം ദർശനപുണ്യവും അനുഗ്രഹവും നൽകേണ്ടി വരുന്ന പെൺകുഞ്ഞ്. വിചിത്ര ദൈവസങ്കൽപങ്ങൾക്കു പേരുകേട്ട നേപ്പാളിലെ പെൺദൈവത്തിനാണ് ചിരിമാഞ്ഞ മുഖവുമായി നടക്കേണ്ടി വരുന്നത്. ഇതാണ് നേപ്പാളിന്റെ ‘കുമാരി’യുടെ കഥ. പുരാതന മതവിശ്വാസങ്ങളാലും അനുഷ്ഠാനങ്ങളാലും വ്യത്യസ്ത സംസ്കാരങ്ങളാലും സമ്പന്നമാണ് ഹിമവാന്റെയും ശ്രീബുദ്ധന്റെയും നാടായ നേപ്പാൾ. അവിടുത്തെ ഏറ്റവും വിചിത്രവും അതുല്യവുമായ ആചാരങ്ങളിലൊന്നാണ് ‘കുമാരി’, അഥവാ ജീവിക്കുന്ന ദേവി എന്ന വിശ്വാസം. ആര്യതാര ശാക്യയെന്ന രണ്ടു വയസ്സുകാരിയെ മാറോടണച്ചും English Summary:
How Nepal Chooses its Divine Child, the Kumari, Exploring the Ancient Rituals and Modern Challenges of Nepal\“s Living Goddess. |