ജീവിതത്തിൽ പലതും നേടിയ ആളാണ് ഡോണൾഡ് ട്രംപ്. രണ്ടുവട്ടം യുഎസ് പ്രസിഡന്റ്, ലോകമാകെ വ്യാപിച്ച ബിസിനസ് സാമ്രാജ്യം, ലോകത്തെത്തന്നെ പിടിച്ചു കുലുക്കിയ പല വാർത്തകളുടെയും തലക്കെട്ടിലെയും ഇടം... ആഗ്രഹിച്ചതൊക്കെ നേടിയ ട്രംപിനെ പക്ഷേ, ഇനിയുള്ള കാലം ഏറ്റവുമധികം അലട്ടുക കൈവിട്ടുപോയ ഒരു ബഹുമതിയാണ് – നൊബേൽ സമാധാന പുരസ്കാരം. 2025 ഫെബ്രുവരിയിൽത്തന്നെ ട്രംപ് പറഞ്ഞിരുന്നു – ‘‘എനിക്ക് നൊബേൽ സമാധാന പുരസ്കാരം ലഭിക്കില്ല, എന്നാൽ ഞാൻ അതിനർഹനാണ്. മറ്റാർക്കും സാധിക്കാത്ത സമാധാന കരാറുകൾ ഞാൻ ഉണ്ടാക്കി”. യുഎസ് പ്രസിഡന്റായി ചുമതലയേറ്റ കാലം മുതൽ അദ്ദേഹം നൊബേൽ പുരസ്കാരത്തെ സ്വപ്നം കാണുന്നുണ്ടായിരുന്നു. വാർത്താസമ്മേളനങ്ങളിലും സമൂഹമാധ്യമ കുറിപ്പുകളിലും സ്വകാര്യ സംഭാഷണങ്ങളിലും പോലും, നൊബേൽ സമ്മാനം നേടുകയെന്ന ആഗ്രഹം ട്രംപ് പലവട്ടം പറഞ്ഞിട്ടുണ്ട്. തന്റെ വിദേശനയ നേട്ടങ്ങൾ നൊബേൽ സമാധാന സമ്മാനം അർഹിക്കുന്നതാണെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്. ഏബ്രഹാം ഉടമ്പടികൾ    English Summary:  
What Factors Diminished US President Donald Trump\“s Chances to Win a Nobel Peace Prize? How are Nobel Peace Prize Laureates Selected? Could Donald Trump Still win a Nobel Peace Prize? |   
                
                                                    
                                                                
        
 
    
                                     
 
 
 |