കൊല്ലൂർ ക്ഷേത്രത്തിനു മുന്നിൽനിന്ന് മഞ്ജുനാഥയുടെ മഹീന്ദ്ര ജീപ്പ് കിട്ടി. ഒരാൾക്ക് 470 രൂപ വീതം നൽകിയാൽ കുടജാദ്രി കയറാം. കൊല്ലൂരിലും കുടജാദ്രിക്കുന്നിലേക്കും മലയാളികളുടെ തിക്കും തിരക്കുമാണ്. ഇത് കേരളം തന്നെയല്ലേ എന്നും തോന്നിപ്പോകും. അത്രയ്ക്കുണ്ട് മലയാളികൾ. നവമി ആഘോഷത്തിരക്കിലാണ് കർണാടകയിലെ പ്രധാന ക്ഷേത്രമായ കൊല്ലൂർ. ദേവി മൂകാംബികയെ പ്രധാന ദേവതയായി ആരാധിക്കുന്ന ക്ഷേത്രം മലയാളികൾക്കും ഏറെ പ്രധാന്യമുള്ളതാണ്. കുടജാദ്രിയുടെ തണുപ്പും കൊല്ലൂരമ്മയുടെ അനുഗ്രഹവും തേടി പുഷ്പരഥോത്സവത്തിലും വിദ്യാരംഭത്തിലും പങ്കെടുക്കാനെത്തുന്ന മലയാളികളാണ് നവരാത്രി നാളിൽ കൊല്ലൂരിനെ സജീവമാക്കുന്നതിൽ ഏറെയും. കടകളിലെ കച്ചവടവും ഹോട്ടൽ മുറികളിലെ ബുക്കിങ്ങും ഭക്ഷണശാലകളുമെല്ലാം മലയാളികളെ പ്രതീക്ഷിച്ചാണുള്ളത്. പ്രമുഖ മലയാള പത്രങ്ങൾ പുലർച്ചെതന്നെ കടകളിലെത്തുന്നു. കേരള അതിർത്തിയിൽ നിന്ന് 4 മണിക്കൂർ യാത്ര ചെയ്താലെത്തുന്ന അത്രയും അകലെ കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് കൊല്ലൂരെങ്കിലും ഇവിടെയെത്തിയാൽ എല്ലാം മലയാളിമയമാണ്. തദ്ദേശീയർ പോലും മനോഹരമായി മലയാളം പറയും. ഹോട്ടലുകളുടെയും കടകളുടെയും പേരുകൾ പോലും മലയാളം. ക്ഷേത്രത്തിനു ചുറ്റിലും പരിസരത്തുമായി    English Summary:  
Kollur Mookambika Temple Is A Vibrant Spiritual Hub, Deeply Cherished By Malayalee Devotees, Especially During The Festive Navaratri Period. This Article Explores The Unique Traditions, The Adventurous Kodachadri Jeep Journey, And The Profound Historical And Spiritual Bond Between Kerala And This Sacred Karnataka Shrine. |