കരൂരിൽ നടൻ വിജയ് പങ്കെടുത്ത തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ ഉയരുന്ന വിവിധ ഗൂഢാലോചനാ സിദ്ധാന്തങ്ങളിലൊന്നാണ് ‘ആംബുലൻസ് ഗൂഢാലോചന’. തമിഴ്നാട്ടിൽ പൊതുനിരത്തിൽ രാഷ്ട്രീയ പാർട്ടികള്‍ സമ്മേളനങ്ങൾ നടത്തുമ്പോൾ, തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂടെ എതിർ പാർട്ടിക്കാർ ആംബുലൻസ് കടത്തിവിട്ട് പ്രയാസം സൃഷ്ടിക്കുന്നത് പതിവാണെന്നാണ് പ്രവർത്തകരും നേതാക്കളും ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2025 ഓഗസ്റ്റിൽ ഒരു വിവാദത്തിന് തിരികൊളുത്തിയത് തമിഴ്നാട് മുൻമുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ. പളനിസാമിയാണ്.     English Summary:  
Unraveling the \“Ambulance Conspiracy\“ theory surrounding the Karur stampede at Vijay\“s TVK rally, which claimed 41 lives. Explore political blame games, crowd control failures, and the tragic incident at Veluchamipuram, Tamil Nadu. |