നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയൻ, വയനാട്ടിലെ മുത്തങ്ങയിൽ ഉണ്ടായ പൊലീസ് നടപടിയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തി. വസ്തുതാപരമല്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും സഭയിലെ യുഡിഎഫ് അംഗങ്ങളും കോൺഗ്രസ് അംഗങ്ങളും പ്രതിരോധിച്ചില്ലെന്നും എ.കെ. ആന്റണി പറഞ്ഞതോടെ മുത്തങ്ങ സംഭവം വീണ്ടും ചർച്ചയിൽ എത്തി. എ.കെ. ആന്റണി പൊതുവേ രാഷ്ട്രീയ കാര്യങ്ങളിൽ പതിവായി പ്രതികരിക്കാറില്ല. ആന്റണിതന്നെ മൗനം ഭഞ്ജിച്ചതോടെ ഇരുപത്തിരണ്ടു വർഷത്തിനു ശേഷം മുത്തങ്ങ സംഭവം വീണ്ടും ചർച്ചയിൽ എത്തുന്നു. പിണറായി പറഞ്ഞതിനു വിശദീകരണം നല്‍കി എ.കെ. ആന്റണി വാർത്താസമ്മേളനം അവസാനിപ്പിച്ചത് ഒരു കാര്യം കൂടി പറഞ്ഞാണ്. ‘ഞാൻ വിരമിച്ചിട്ടില്ല’, പിറ്റേന്ന് അദ്ദേഹം ഒന്നൂകൂടി പറഞ്ഞു, ‘പക്ഷേ, ഞാൻ റണ്ണിങ് കമന്ററിക്ക് ഇല്ല’. വേണ്ടിവന്നാൽ ഇനിയും മനസ്സു തുറക്കുമെന്ന് ആന്റണി കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. മുത്തങ്ങയിലെ പൊലീസ് നടപടിയുടെ പേരിൽ എ.കെ.ആന്റണിയെ രണ്ടു പതിറ്റാണ്ടിനിപ്പുറം വിമർശിക്കുന്ന പിണറായി വിജയൻ അക്കാലത്ത് English Summary:
What was the controversy that arose in the Kerala Assembly regarding the 2003 Muthanga incident? The story discusses tribal land rights, Muthanga protest and further incidents. |