പത്തടി പൊക്കത്തിൽ കൂറ്റൻ മതിൽ. അതിനു മുകളിൽ മുള്ളുകമ്പിവേലി. ആയുധധാരികളായ കാവൽക്കാർ. 3.4 ചതുരശ്ര കിലോമീറ്ററുള്ള ആ തുറന്ന ജയിലിൽ നാലര ലക്ഷത്തോളം ജൂതവംശജരുണ്ടായിരുന്നു. വാഴ്സ ഗെറ്റോ എന്ന നാത്‌സി തടവറയിൽ അവർക്കു നരകയാതനയായിരുന്നു. നാത്‌സി കാലത്ത് ജൂതരെ പ്രത്യേകമായി പാർപ്പിച്ചിരുന്ന ഇടങ്ങളായിരുന്നു ഗെറ്റോകൾ. ആയുധങ്ങളുപയോഗിച്ചും വിഷപ്രയോഗം നടത്തിയും കൂട്ടക്കൊല നടത്തുന്ന തരം ‘ഹോളോകോസ്റ്റ്’ ഭീകരത ഇല്ലായിരുന്നെങ്കിലും നാത്‍സികൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയ ഇടങ്ങളായിരുന്നു ഇവ. ജീവൻ നിലനിർത്താനുള്ള ഭക്ഷണം പോലും കൊടുക്കാതെ, വെള്ളത്തിനു കടുത്ത നിയന്ത്രണമേർപ്പെടുത്തി ഹിറ്റ്‌ലറുടെ പട്ടാളം അവരെ കൊല്ലാക്കൊല ചെയ്തു. കൊടും പട്ടിണിയിൽ നരകിച്ച് പിഞ്ചു കുഞ്ഞുങ്ങളടക്കം 92,000 പേർ വാഴ്സയിൽ മരിച്ചുവീണുവെന്നാണ് കണക്ക്. മൂന്നു ലക്ഷത്തോളം പേരെ അവിടെനിന്ന് കോൺസൻട്രേഷൻ ക്യാംപുകളിലെത്തിച്ച് ഗ്യാസ് ചേംബറുകളിലിട്ടും വെടിവച്ചും കൊന്നുതള്ളി. പോളണ്ടിലെ വാഴ്സയിൽ നാത്‌സിപ്പട്ടാളത്തിന്റെ തടവറയിൽ പട്ടിണിയും ദാഹവും കൊണ്ടു പൊരിഞ്ഞു മരിച്ച ആ പാവം മനുഷ്യരെ ലോകമിനിയും മറന്നിട്ടില്ല. മറ്റൊരു വാഴ്സ ഗെറ്റോ ആകുകയാണോ ഗാസ? സ്ഫോടനശബ്ദങ്ങളല്ല, വിശന്നുവലഞ്ഞ കുഞ്ഞുങ്ങളുടെ നിസ്സഹായമായ കരച്ചിലുകളിലേക്കാണ് ഗാസയിപ്പോൾ ഉണരുന്നത്. ചവറ്റുകൂനയിൽ ഭക്ഷണാവശിഷ്ടങ്ങൾക്കായി പരതുന്ന കുട്ടികളും മുതിർന്നവരും. ഇടയ്ക്കിടെ ഭക്ഷണവും അവശ്യവസ്തുക്കളുമായി എത്തുന്ന English Summary:
While Israel asserts its Policies are Intended to Prevent Hamas from Intervening, their iImplementation has resulted in Widespread \“Man-made\“ Famine affecting Thousands of People in Gaza. |