എഫ്ബിഐയുടെ ചരിത്രത്തിലെ ഏറ്റവും നിഗൂഢ അധ്യായങ്ങളിലൊന്നായിരുന്നു മാർട്ടിൻ ലൂഥർ കിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം. അക്കാലത്ത് ജെ. എഡ്‌ഗാർ ഹൂവർ ആയിരുന്നു എഫ്ബിഐയുടെ തലപ്പത്ത് (എഡ്‌ഗാറായിരുന്നു എഫ്ബിഐയുടെ ആദ്യ ഡയറക്ടറും). യഥാർഥത്തിൽ കിങ്ങിനെ കമ്യൂണിസ്റ്റ് അനുഭാവിയായും മോശം സ്വഭാവക്കാരനായും പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽനിന്നിരുന്നത് എഡ്ഗാർ ആയിരുന്നു. അതിനാൽത്തന്നെ അന്വേഷണം എത്രത്തോളം തൃപ്തികരമാകുമെന്ന് കിങ്ങിന്റെ കുടുംബാംഗങ്ങൾക്കു സംശയമുണ്ടായിരുന്നു. എന്നാൽ മെഫിംസ് പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത എഫ്ബിഐയുടെ അന്വേഷണം അതിവേഗം മുന്നോട്ടു പോയി. മാർട്ടിൻ ലൂഥർ കിങ് താമസിച്ചിരുന്ന മോട്ടലിന് എതിർവശത്ത്, ബെസ്സി ബ്രൂവേഴ്സ് എന്നൊരു ബോർഡിങ് ഹൗസുണ്ടായിരുന്നു. സാധാരണക്കാർക്ക് താമസിക്കാനാകുന്ന തരം ഹോട്ടലായിരുന്നു അത്. അവിടുത്തെ ഒരു മുറിയിൽനിന്നാണ് വെടിയുതിർക്കപ്പെട്ടതെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. അവിടെ പരിശോധനയ്ക്കെത്തിയ പൊലീസ് ഒരു മുറിക്ക് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു റെമിങ്ടൻ ഗെയിംമാസ്റ്ററർ റൈഫിളും ബൈനോക്കുലറും കണ്ടെത്തി. ദൃക്‌സാക്ഷികളിൽനിന്നുള്ള വിവരം വച്ച്    English Summary:  
Who killed Martin Luther King Jr., and why is it still the most controversial assassination case in the history of the FBI and CIA? |