ആറന്മുള്ള വള്ളസദ്യ കഴിക്കാനിരുന്നപ്പോഴാണ് വിഭവങ്ങളുടെയെല്ലാം പേരെഴുതിയ ആ ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. ചോറ്, പരിപ്പ്, പർപ്പടകം, നെയ്യ്, സാമ്പാർ, പുളിശ്ശേരി, രസം, പച്ചമോര്, അവിയൽ തുടങ്ങി അടപ്രഥമൻ, പാൽപ്പായസം, കടലപ്രഥമൻ, പഴംപായസം എന്നിവയിലെത്തി നിൽക്കുന്ന 44 കൂട്ടമാണ് ഇലയിലേക്കു രുചിയുടെ പള്ളിയോടം തുഴഞ്ഞെത്താൻ തയാറായിരിക്കുന്നത്. പിന്നെയുമുണ്ട് ഇഞ്ചിത്തൈര്, പാളത്തൈര്, ചീരത്തോരൻ, മടന്തയിലത്തോരൻ എന്നിങ്ങനെ 26 വിഭവങ്ങൾ കൂടി. അതുപക്ഷേ പാടിത്തന്നെ ചോദിക്കണം. ‘ദശമഞ്ചും അഞ്ചും പതിനേഴുമെട്ടും, അയ്നാലുമൊത്തുള്ളൊരു, നാമമാർന്ന കറിയേ... ’ എന്നു ചൊല്ലിത്തീരുമ്പോൾ ഒപ്പമുള്ളവർ ഉറക്കെപ്പാടും– ‘അതുകൊണ്ടുവാ...’. തൊട്ടുപിന്നാലെ വിഭവം ഇലയിലെത്തും. ഇഞ്ചിക്കറിയാണു സംഗതി! ഇങ്ങനെ പാട്ടുംപാടി എഴുപതോളം തരം വിഭവങ്ങളുമായൊരു സദ്യ. ലോകത്തിലെത്തന്നെ ഏറ്റവും വലിയ വെജിറ്റേറിയൻ സദ്യയെന്ന വിശേഷണം വെറുതെയാണോ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്കു ചാർത്തിക്കിട്ടിയത്! പക്ഷേ ഇത്രയും വിഭവങ്ങൾ ഒറ്റയടിക്ക് അകത്തെത്തിക്കഴിഞ്ഞാൽ ദഹിച്ചുവരാൻ ഒരു സമയമാകില്ലേ? English Summary:
The divine Aranmula Vallasadya not only provides Devotees with the Best Vegetarian Food, but it also offers a Healthy Meal. |