അഞ്ചു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കഥകളിയിലെ പാട്ടനുഭവം ഇപ്പോഴും പൊതുവിൽ പുരുഷശബ്ദത്തിലാണ്. മാറിയ കാലത്ത് നന്നേ പതുക്കെ ചില മാറ്റങ്ങൾ വരുന്നുണ്ട്. ആ മാറ്റത്തിനു സ്വരം പകർന്ന രണ്ടു ഗായികമാർ, ദീപ പാലനാടും മീര രാംമോഹനും കടന്നുവന്ന വഴികളിലെ പ്രയാസങ്ങളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയുമെല്ലാം വിശദമായി സംസാരിക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ഓണം സ്പെഷലിൽ. സുപ്രസിദ്ധ കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരന്റെ മകളാണു ദീപ. പുതിയ കാലത്തെ ഏറെ ശ്രദ്ധേയമായ കഥകളി ഗായകൻ നെടുമ്പള്ളി രാംമോഹന്റെ ഭാര്യയാണു മീര. വേദികളിൽ പതിവായി ഒന്നിക്കുന്ന ഇവർ ഒന്നിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നത് ആദ്യമാണ്. പുരുഷൻമാരുടെ കലയായിത്തന്നെ ഇപ്പോഴും കഥകളിയെ പൊതുവേ കാണുന്നുണ്ടെങ്കിലും കഥകളി സംഗീതത്തിൽ വനിതകളെ അംഗീകരിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നാണു ഈ മേഖലയിലെ പുതിയകാല ശ്രദ്ധേയ ശബ്ദങ്ങളായ ദീപ പാലനാടിന്റെയും മീര രാംമോഹന്റെയും അനുഭവം. എല്ലാ രംഗത്തും വനിതകളുടെ പ്രാതിനിധ്യം വർധിക്കുന്ന കാലത്ത് അവിടെയെല്ലാം സ്ത്രീകൾ ചില പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടാകുമെന്നും ഇവർ അടിവരയിടുന്നു. അത്തരം സങ്കീർണതകളെ അതിജീവിച്ച് മുന്നോട്ടുവന്നതിന്റെ അനുഭവങ്ങളാണ് ഇരുവരും ഈ സംഭാഷണത്തിൽ പങ്കുവയ്ക്കുന്നത്.     English Summary:  
Is Kathakali Sangeetham still a Male-dominated field? What Challenges do Female Kathakali Pattu Singers Face? Musicians Deepa Palanad and Meera Rammohan Discuss these Issues in a Manorama Online Premium Onam Special Interview. |