ലോകകപ്പ് ക്രിക്കറ്റിന് 50 വയസ്സായിരിക്കുന്നു. 1975 ജൂൺ 7ന് ക്രിക്കറ്റിന്റെ പുണ്യഭൂമിയായ ലോർഡ്സിൽ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോൾ പിറന്നത് ക്രിക്കറ്റ് ലോകകപ്പ് എന്ന ഏറ്റവും വലിയ കാർണിവലിനാണ്. ശൈശവദശയിലായിരുന്നു അന്ന് രാജ്യാന്തര ഏകദിന ക്രിക്കറ്റ്. 5 ദിവസങ്ങൾ നീണ്ട ടെസ്റ്റ് ക്രിക്കറ്റും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും കളിച്ചു പരിചയിച്ച താരങ്ങൾക്കുപോലും നിയന്ത്രിത ഓവർ ക്രിക്കറ്റ് എന്തെന്ന് കാര്യമായ ധാരണയുണ്ടായിരുന്നില്ല. 1975ലെ പ്രഥമ ലോകകപ്പിന് മുൻപ് നടന്നത് വെറും 18 ഏകദിന മത്സരങ്ങൾ മാത്രം. പക്ഷേ, ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ലിറ്റിൽ മാസ്റ്റർ സുനിൽ ഗാവസ്കർ ചെയ്ത ചെറിയൊരു അപരാധം, ആ ചരിത്രസംഭവത്തിനും അരനൂറ്റാണ്ട് തികയുകയാണ്. രാജ്യാന്തരക്രിക്കറ്റിൽ ഒട്ടേറെ റെക്കോർഡുകൾ സ്വന്തം പേരിലാക്കി, ഇന്ത്യയുടെ ആദ്യ സൂപ്പർ താരമായി മാറിയ നാളുകളിലാണ് ഗാവസ്‌കർ ആ ‘കുഴി’യിൽപ്പെടുന്നത്. എന്താവും ഗാവസ്കറിനെ അതിനു പ്രേരിപ്പിച്ചതെന്ന ചോദ്യം ഇന്നും ക്രിക്കറ്റ്‌ലോകം ചോദിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ ക്രിക്കറ്റ് കരിയറിൽ എന്തെങ്കിലും തീരുമാനം മാറ്റാൻ അവസരം ലഭിച്ചാൽ തിരുത്തുക ആ ‘സംഭാവന’ ആയിരിക്കുമെന്ന് ഗാവസ്കറും പലവട്ടം പറഞ്ഞിട്ടുണ്ട്. പ്രഥമ ലോകകപ്പിലെ    English Summary:  
50 Years of the Cricket World Cup: Revisiting Sunil Gavaskar\“s 1975 World Cup Mystery with 36 Runs, 174 Balls, and a Legacy of Controversy |   
                
                                                    
                                                                
        
 
    
                                     
 
 
 |