ക്രിക്കറ്റിന്റെ മഹോത്സവമായ ഏകദിന ക്രിക്കറ്റ് ലോകകപ്പിനു കൊടിയേറിയിട്ട് അരനൂറ്റാണ്ട്. രാജ്യാന്തര ഏകദിന ക്രിക്കറ്റിന് 1971ൽ തുടക്കമായെങ്കിലും ഏകദിന ലോകകപ്പ് യാഥാർഥ്യമായത് 1975ൽ മാത്രം. ലോകകപ്പ് ചരിത്രത്തിലെ ആദ്യ മത്സരത്തിന് വേദിയൊരുക്കിയത് ക്രിക്കറ്റിന്റെ പുണ്യഭൂമിയായ ഇംഗ്ലണ്ടിലെ ലോർഡ്‌സാണ്, 1975 ജൂൺ ഏഴിന്.    |