പൊന്നാനി ∙ കോടതി വളപ്പിൽ വച്ച് പൊലീസിനെ തള്ളിയിട്ട് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം വിഫലമാക്കി പൊലീസ്. നരിപ്പറമ്പ് ഗുലാബ് നഗറിലെ യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിലെ പ്രതി ഈശ്വരമംഗലം കാളന്റെ പുരയ്ക്കൽ ഇർഷാദ് ആണ് കടന്നുകളയാൻ ശ്രമിച്ചത്. പൊന്നാനി കോടതിയിൽ ഹാജരാക്കാനായി ചൊവ്വാഴ്ച ഉച്ചയ്ക്കു കോടതി വളപ്പിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇരുവശത്തുമുണ്ടായിരുന്ന പൊലീസുകാരെ തട്ടിമാറ്റി കൈ വിലങ്ങുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കോടതി വളപ്പിൽ നിന്ന് ഓടുന്നതിനിടെ പൊലീസ് തന്നെ പിടികൂടി കോടതിയിൽ ഹാജരാക്കി. 
  English Summary:  
Ponnani news focuses on a failed escape attempt by a suspect at the Ponnani court. The suspect, arrested for assault, tried to flee from police custody but was quickly apprehended. |