നെടുങ്കണ്ടം ∙ അപൂർവങ്ങളിൽ അപൂർവമായ ബെഹ്ഷെറ്റ്സ് രോഗം ബാധിച്ച യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. നെടുങ്കണ്ടം പൂവത്തുംമൂട്ടിൽ ഏബ്രഹാം - ലിസമ്മ ദമ്പതികളുടെ മകൾ എൽബെറ്റാണ് (25) കാരുണ്യം തേടുന്നത്. ഞരമ്പുകൾക്കുള്ളിൽ മുഴകൾ രൂപപ്പെടുന്ന രോഗമാണ് ബെഹ്ഷെറ്റ്സ്. ശരീരം മുഴുവൻ നീരുവയ്ക്കുകയും മൂക്കിൽക്കൂടി രക്തം വരുകയും ചെയ്യുന്നതിനൊപ്പം അസഹനീയമായ വേദനയുമാണ്.
2017ൽ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ചികിത്സ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തികമില്ലാതായതോടെ മുടങ്ങി. ഇതെത്തുടർന്ന് രോഗം തലച്ചോറിലേക്കും ഹൃദയത്തിലേക്കുള്ള ഞരമ്പുകളിലേക്കും വ്യാപിച്ചതോടെ കിടക്കയെ മാത്രം ആശ്രയിച്ച് കഴിയുകയാണ് ഈ യുവതി. പ്രതിമാസം 50,000 രൂപയുടെ ഇൻഞ്ചക്‌ഷനും 10,000 രൂപയുടെ ഗുളികകളും കഴിച്ചാണ് ജീവൻ നിലനിർത്തുന്നത്. സ്വന്തമായി ഒരു സെന്റ് സ്ഥലംപോലും ഇല്ലാത്ത നിർധനകുടുംബമാണ് എൽബെറ്റിന്റേത്. പിതാവിന്റെ കൂലിപ്പണിയാണ് ഏക വരുമാന മാർഗം.Thiruvananthapuram, Attingal, Kodumon, Cerebral Palsy, Medical Assistance, Financial Aid, Charity, Donation, Jayalakshmi, H.J. Sekhar, മെഡിക്കൽ സഹായം, ധനസഹായം, സഹായം, ചെറിയൻകീഴ്, അത്തിങ്ങൽ, തിരുവനന്തപുരം, കുടുംബം, സെറിബ്രൽ പാൾസി
13 ഇനം ഗുളികകളാണ് ഈ പെൺകുട്ടി ദിവസവും കഴിക്കുന്നത്. ഇതിൽ ഒരു ഗുളികയ്ക്ക് 130 രൂപയും മറ്റൊന്നിന് 40 രൂപയുമാണ്. ഇതുകൂടാതെ 15 ദിവസം കൂടുമ്പോൾ രക്തപരിശോധനയ്ക്ക് മാത്രമായി 5,000 രൂപയും വേണം. ഉദാരമനസ്‌കരുടെ സഹായവും പലിശയ്ക്ക് കടംവാങ്ങിയുമാണ് ഇതുവരെയുള്ള ചികിത്സകൾ തുടരുന്നത്.
മൈനർസിറ്റി കക്കുഴിനഗറിൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി നിർമിച്ചുനൽകിയ വീട്ടിലാണ് ഇവരുടെ താമസം. എൽബെറ്റിന് 2 സഹോദരങ്ങളുമുണ്ട്. അക്കൗണ്ട് വിവരങ്ങൾ: 0678053000004879 (IFSC - SIBL 0000678) ഗൂഗിൾ പേ: 6238700216, 9207095788. English Summary:
Urgent Appeal: Help Save Elbetta from Behcet Disease |