തിരുവനന്തപുരം ∙ മകന്റെ തുടർചികിത്സയ്ക്കായി പണം വേണം. ആകെയുള്ളത് അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബം. മരുന്നു വാങ്ങാൻ പോലും പണമില്ലാതെ വലയുകയാണ് ഈ നിർധന കുടുംബം. ആറ്റിങ്ങൽ കൊടുമൺ ‘ജയഹരിതം’ വീട്ടിൽ ഐ. ജയലക്ഷ്മിയുടെ മൂത്ത മകൻ എച്ച്.ജെ.ശേഖർ(25)ആണ് ചികിത്സാ സഹായം തേടുന്നത്. ജൻമനാ സെറിബ്രൽ പാൾസി അവസ്ഥയിലാണ് . 100 ശതമാനം വൈകല്യം ബാധിച്ചതായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചു. ചികിത്സിക്കാത്ത ആശുപത്രികൾ ഇല്ല. നിലവിൽ ഫിസിയോ തെറപ്പിയടക്കമുള്ള ചികിത്സയാണ് നടത്തുന്നത്. ശേഖറിന്റെ പിതാവ് ആർ.ഹരികുമാർ ഗൾഫിലെ ട്രാൻസ്പോർട്ട് കമ്പനിയിൽ ഡ്രൈവറായിരുന്നു. കാലിന് രോഗം ബാധിച്ചതിനെ തുടർന്ന് നാട്ടിൽ തിരികെയെത്തി. പലയിടത്തും ചികിത്സിച്ചെങ്കിലും ഭേദമായില്ല.
ആറു മാസം മുൻപ് ഹരികുമാർ മരിച്ചു. ഇതോടെ കുടുംബം അനാഥമായി. ആകെയുള്ള സമ്പാദ്യമെല്ലാം ഹരികുമാറിന്റെ ചികിത്സയ്ക്കായി ചെലവഴിച്ചതോടെ കുടുംബം കടക്കെണിയിലാണ്. നിലവിൽ ശേഖറിനെ ചികിത്സിക്കാൻ കഴിയാത്ത സ്ഥിതി. ഹരികുമാർ– ജയലക്ഷ്മി ദമ്പതികൾക്ക് പത്താം ക്ലാസിൽ പഠിക്കുന്ന മകൾ കൂടിയുണ്ട്. മകന് മരുന്നു വാങ്ങാനും ഫിസിയോതെറപ്പി നടത്താനും ഇപ്പോൾ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജയലക്ഷ്മി. മകളുടെ ഫീസടയ്ക്കാൻ പോലും കാശില്ലെന്ന് ജയലക്ഷ്മി പറയുന്നു. Nedumkandam, Adon, liver transplant, child, Kerala, fundraising, medical support, organ donation, Federal Bank, Sinoy Thomas
ശേഖറുടെ ചികിത്സാർഥം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ പി.ഉണ്ണികൃഷ്ണൻ കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു. എസ്ബിഐ മാമം ശാഖയിൽ ജയലക്ഷ്മിയുടെയും ശേഖറിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നു. ഇവർക്ക് ഗൂഗിൾ പേ അക്കൗണ്ട് ഇല്ല.
സാമ്പത്തിക സഹായത്തിന് അക്കൗണ്ട് വിവരം:
ബാങ്ക്: എസ്ബിഐ മാമം ശാഖ
അക്കൗണ്ട് നമ്പർ: 67184953829
ഐഎഫ്എസ്‍സി കോഡ്: SBINOO70039
ഫോൺ: 8138992393 English Summary:
Cerebral palsy treatment requires urgent financial assistance for a family in Thiruvananthapuram. The family, facing extreme hardship after the father\“s death, needs help to cover medical expenses and basic needs. |