കോട്ടയം ∙ കാൻസർ രോഗിയായ മാതാവും കിഡ്നി രോഗം ബാധിച്ച 17 വയസ്സുകാരി മകളും ചികിത്സാ സഹായം തേടുന്നു. വാഴൂർ ഈസ്റ്റ് കുറ്റിക്കൽ കെ.കെ.ഓമനയും (50) മകളുമാണ് ദുരിത ജീവിതം നയിക്കുന്നത്. ഓമനയ്ക്കു വയറിൽ കാൻസർ രോഗമാണ്. 17 വയസ്സുകാരി മകൾക്കു കേൾവിശക്തിയില്ല, സംസാരിക്കാനും കഴിയില്ല. ഇതിനു പുറമേ പ്രമേഹം ബാധിച്ചു കിഡ്നി തകരാറിലുമായി. പ്ലസ്ടുവിനു പഠിക്കുന്ന മകളാണ് ഇരുവരെയും പരിപാലിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിലാണു ഇരുവരും ചികിത്സ തേടുന്നത്. സുമനസ്സുകളുടെ സഹായം തേടി ഓമനയും മകളും കൊടുങ്ങൂർ എസ്ബിഐ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ : 67180003948. ഐഎഫ്‌എസ്‌സി: SBIN0012859. English Summary:  
A mother with cancer and her 17-year-old daughter with kidney disease in Kottayam, Kerala urgently need medical assistance. Please donate to help this family overcome their hardship. |