തിരുവനന്തപുരം∙ സാമൂഹിക സുരക്ഷ, ക്ഷേമനിധിപെൻഷൻ ഗുണഭോക്താക്കള്‍ക്ക് നവംബറിൽ 3,600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2,000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കും. അതിനോടൊപ്പം നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കും.
- Also Read സർക്കാർ വാഹനങ്ങൾ ഇനി കെഎൽ–90, കെഎസ്ആർടിസിക്ക് മാറ്റമില്ല; റജിസ്ട്രേഷൻ തിരുവനന്തപുരത്ത്
നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1,042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ, ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
- Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!
English Summary:
Pension: Social welfare pension distribution is set to begin in November in Kerala, with beneficiaries receiving ₹3,600. This includes the increased ₹2,000 pension and the final installment of arrears, marking the complete clearance of pension dues. |