deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വരതെളിഞ്ഞ ജീവിതം

LHC0088 7 day(s) ago views 835

  



വിരൽതുമ്പത്തുവീണ വെളിച്ചവും ഇരുട്ടിൽ കാത്തിരുന്ന തെളിച്ചവും ടോം തന്റെ ചിത്രങ്ങളിൽ ചേർത്തുവച്ചു. സ്വജീവിതത്തിൽനിന്നു കുടഞ്ഞിട്ട ആ നിറങ്ങൾക്കിപ്പോൾ ലോകമെങ്ങും ആരാധകരുണ്ട്. എറണാകുളം കല്ലൂർക്കാട്ടെ ചെറിയ ഗ്രാമത്തിലെ ടോം വട്ടക്കുഴി, രാജ്യാന്തരതലത്തിൽ പേരെടുത്ത ചിത്രകാരനായി വളർന്നിട്ടും ഇന്ത്യയിൽ ഇന്നോളം ഒറ്റയ്ക്കൊരു പ്രദർശനം നടത്തിയിരുന്നില്ല.  

  • Also Read കഥയുള്ള വീടുകൾ: കൊൽക്കത്തയിൽ സത്യജിത് റേ താമസിച്ചിരുന്ന വീടുകൾ പറയുന്ന കഥകൾ കേൾക്കാം   


പതിറ്റാണ്ടുകൾ പിന്നിട്ട ആ ചിത്രകലാ ജീവിതത്തിനൊടുവിൽ ടോം ആദ്യമായി രാജ്യത്ത് ‘തനിച്ചൊരു ചിത്രപ്രദർശനം’ നടത്തുന്നു. കൊൽക്കത്തയിൽ തുടങ്ങിയ ആ പ്രദർശനം രാജ്യ തലസ്ഥാനത്തേക്ക്.  സെപ്റ്റംബർ 13വരെ ഡൽഹി ഡിഫൻസ് കോളനിയിലെ വധേര ആർട്ട് ഗാലറിയിൽ. ‘ദ് ഷാഡോസ് ഓഫ് ആബ്സൻസ്’ എന്നു പേരിട്ട പ്രദർശനം രാജ്യാന്തര പ്രസിദ്ധനായ കലാചരിത്രകാരൻ ആർ. ശിവകുമാറാണ് ക്യൂറേറ്റ് ചെയ്യുന്നത്. കണ്ടുമറന്ന ഗ്രാമജീവിതക്കാഴ്ചകൾ നിറയുന്ന ചിത്രങ്ങൾക്കരികിലിരുന്ന് ടോം സംസാരിച്ചു.

ചായ; ചായക്കൂട്ടിലേക്കുള്ള ആദ്യ സമ്മാനം

  • Also Read ഈയാഴ്ച വായിച്ച പുസ്തകത്തെക്കുറിച്ച് സുനിൽ പി. ഇളയിടം   


മൂന്നാം ക്ലാസിൽ പഠിക്കവേ, ജോസഫ് മാഷ് കണക്കുചെയ്യാൻ പറഞ്ഞപ്പോൾ സ്ലേറ്റിൽ മാഷിന്റെ ചിത്രം വരച്ച ടോം കയ്യോടെ പിടിക്കപ്പെട്ടു. സ്റ്റാഫ് മുറിയിലേക്ക് വിളിക്കപ്പെട്ടു. ശിക്ഷ ഉറപ്പായിരുന്നു.മാഷിന്റെ ചോദ്യം: നിനക്ക് ചായ വേണോ? ആ ചായയായിരുന്നു വരയ്ക്കു കിട്ടിയ ആദ്യ സമ്മാനം! നന്നായി വരയ്ക്കുന്നുണ്ടെന്നു പറഞ്ഞ മാഷ് പച്ചയും ചുവപ്പും മഷികൊണ്ട് കടലാസിൽ കൈതച്ചക്കയുടെ ചിത്രം വരച്ചുനൽകി. പിറ്റേദിവസം ക്ലാസിൽ കുട്ടികളുടെ മുന്നിൽവച്ച് കളർ പെൻസിൽ ബോക്സ് സമ്മാനിച്ചു. ക്ലാസ് സമയത്ത് മാത്രം വരയ്ക്കരുതെന്ന് ഉപാധി വച്ചു. അല്ലാത്തപ്പോഴെല്ലാം വരയ്ക്കണമെന്നും. ആ പ്രോത്സാഹനമായിരുന്നു തുടക്കം. പക്ഷേ, എറണാകുളം കല്ലൂർക്കാട്ട് ജോസഫ് മത്തായിയുടെയും മറിയക്കുട്ടിയുടെയും മകനായി കർഷക കുടുംബത്തിൽ ജനിച്ച ടോമിനു വരയുടെ പിന്നാലെ പായാനുള്ള സാഹചര്യമില്ലായിരുന്നു.

എന്തുവരയ്ക്കും, എങ്ങനെ ?

കല്ലൂർക്കാട് ഗ്രാമത്തിൽ അന്നുമിന്നും കൺനിറയെ കാഴ്ചകളുണ്ട്; എന്നാൽ അതൊന്നും അക്കാലത്തു വരയ്ക്കാൻ തോന്നിയില്ല. തീപ്പെട്ടി ബോക്സിലും ബീഡി കവറിലും വന്ന ചിത്രങ്ങളായിരുന്നു മാതൃക. വീടിനടുത്തെ ഗ്രോട്ടോയിലെ മാതാവിന്റെ രൂപം അതേപടി ഉണ്ടാക്കി നോക്കി. കുറച്ചുകൂടി മെച്ചപ്പെട്ട വരകൾ ടോം കണ്ടത് സ്കൂളിലെ കൂട്ടുകാരിൽ ഒരാളുടെ സഹോദരൻ വരച്ച നടന്മാരുടെ ചിത്രങ്ങളായിരുന്നു. ടോമും നടൻ ജയന്റെയും മധുവിന്റെയും ചിത്രങ്ങൾ വരച്ചു.  പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മൂവാറ്റുപുഴയിലെ അജന്ത ചിത്രകലാ സ്കൂളിൽ ചേർന്നു. എം.ഒ.ജോസഫ് എന്നൊരു അധ്യാപകനായിരുന്നു അവിടെ. സർട്ടിഫിക്കറ്റോടെ പഠിച്ചിറങ്ങിയാൽ ചിത്രകലാ അധ്യാപകനായി ജോലി കിട്ടുന്ന കാലമായിരുന്നതിനാൽ വീട്ടുകാരും എതിർത്തില്ല. കുറച്ചൊന്നു കൈ തെളിഞ്ഞപ്പോൾ അധ്യാപകൻ സ്വന്തം ചിത്രരചനകളിൽ കൂടെക്കൂട്ടി. കൂടുതൽ പഠിക്കണമെന്ന ത്വരയോടെ ആദ്യം പെരുമ്പാവൂരിലേക്കും പിന്നീടു തൃപ്പുണിത്തുറയിലേക്കും അധ്യാപകരെ തേടിപ്പോയി. സൈൻബോർഡെഴുത്തുവരെ ചെയ്തു.

അതിനിടെ, തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ചിത്രകലാധ്യാപകനായി ജോലി കിട്ടി. കല്ലൂർക്കാട്ടെ സ്കൂളിൽ അധ്യാപകനായിരുന്ന വാളിയംപ്ലാക്കൽ മത്തായി സാറായിരുന്നു അപേക്ഷ നൽകാൻ പറഞ്ഞത്.  പ്രധാനാധ്യാപകന്റെ ഓഫിസ് മുറിയിൽത്തന്നെ വരയ്ക്കു സൗകര്യം ഒരുക്കി നൽകി. വരയ്ക്കുള്ള സാമഗ്രികൾ വാങ്ങാൻ ഇടയ്ക്ക് എറണാകുളത്തേക്കു പോകാനും സ്കൂളിൽനിന്ന് അനുമതികിട്ടി. ഇത് എറണാകുളത്തെ കലാപീഠവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ വഴിയായി; വിഖ്യാത ചിത്രകാരനായ എം.വി. ദേവനും ആർട്ടിസ്റ്റ് നമ്പൂതിരിയും അടക്കമുള്ളവർ അവിടെ സജീവമായി ഇടപെട്ട കാലം.

എംടിയുടെ കത്ത്Sunday Special, Mysterious, Germany, Sky, Space, nuremberg 1561 celestial phenomenon, nuremberg incident, unexplained sky event, 16th century mystery, historical ufo sighting, hans glaser broadsheet, carl jung mass hysteria, sundogs phenomenon, german sky anomaly, mysterious flying objects, sky full of objects, unsolved historical mystery, ancient ufo, celestial phenomena, mysterious sky, unexplained events, historical mysteries, 1561 germany, ന്യൂറംബർഗ് 1561 ആകാശ സംഭവം, ന്യൂറംബർഗ് ആകാശ പ്രതിഭാസം, വിശദീകരിക്കപ്പെടാത്ത ആകാശ കാഴ്ച, 16-ാം നൂറ്റാണ്ടിലെ നിഗൂഢത, ചരിത്രത്തിലെ അജ്ഞാത പറക്കും വസ്തു, ഹാൻസ് ഗ്ലേസർ രേഖകൾ, കാൾ ജംഗ് ബഹുജന ഹിസ്റ്റീരിയ, സൺഡോഗ്സ് പ്രതിഭാസം, ജർമ്മനിയിലെ ആകാശ വിസ്മയം, നിഗൂഢ പറക്കും വസ്തുക്കൾ, ആകാശത്തെ നിഗൂഢ വസ്തുക്കൾ, പരിഹരിക്കപ്പെടാത്ത ചരിത്ര നിഗൂഢത, പുരാതന യുഎഫ്ഒ, ആകാശ പ്രതിഭാസങ്ങൾ, നിഗൂഢമായ ആകാശം, വിശദീകരിക്കപ്പെടാത്ത സംഭവങ്ങൾ, ചരിത്ര നിഗൂഢതകൾ, 1561 ജർമ്മനി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Germany: The Unsolved Mystery of the 1561 Nuremberg Celestial Phenomenon

വരകണ്ട് ഇഷ്ടപ്പെട്ടെന്നറിയിച്ചെത്തിയ കത്തുകളിലൊന്ന് സാക്ഷാൽ എം.ടി. വാസുദേവൻ നായരുടേതായിരുന്നു. അദ്ദേഹം വിളിപ്പിച്ചു. വരയ്ക്കാൻ വിഖ്യാതരായ എഴുത്തുകാരുടെ നോവലുകൾ ഏൽപിച്ചു. അന്നത്തെ കാലത്തു നല്ല വിലയുള്ള കെന്റ് പേപ്പറുകൾ ധാരാളമായി നൽകി. കുറച്ചുകാലം അതായി തപസ്യ. ആ വരകൾ എംടിക്കും വായനക്കാർക്കും ഇഷ്ടമായി. എംടിയുടെ തന്നെ എഴുത്തിനായി പിന്നീടു വരച്ചു. ഈ വരകൾ കണ്ടിഷ്ടപ്പെട്ട ദേവൻ കലാപീഠത്തിലെ ടി. കലാധരൻ വഴി വിളിപ്പിച്ചു, പ്രോത്സാഹിപ്പിച്ചു. ഇനിയും ചിത്രകല പഠിക്കണമെന്നും അതിനു പറ്റിയൊരു സ്ഥലം പറയണമെന്നും ദേവനോട് അഭ്യർഥിച്ചു. ഇനിയും പഠിച്ചു സമയം കളയേണ്ടതില്ല. ധാരാളം യാത്ര ചെയ്യൂ, പുസ്തകം വായിക്കൂ എന്നു ദേവമൊഴി.

വര, ശാന്തിനികേതനിൽ

അപ്പോഴും കലാപഠനം അപൂർണമാണെന്ന ബോധ്യത്തിൽ ഉറച്ചുനിന്നു. ബനാറസ് ഹിന്ദു സർവകലാശാലയിലെ മലയാളി പ്രഫസർ എം.വി. കൃഷ്്ണനെ പോയിക്കാണാൻ എം.വി.ദേവൻ നിർദേശിച്ചു. വരകളുമായി ചെന്നുകണ്ടപ്പോൾ അദ്ദേഹം ശാന്തിനികേതനിൽ ബാച്‌ലർ ഓഫ് ഫൈനാർട്സിനു ചേരാൻ നിർദേശിച്ചു. വീട്ടുകാർ അതൃപ്തരായിരുന്നെങ്കിലും ജീവിതം മാറ്റിമറിച്ച കാലം അതായിരുന്നുവെന്നു ടോമിന്റെ സാക്ഷ്യം. അത്തരം തിരിച്ചറിവുകളുടെ കാലംകടന്ന് ബറോഡയിൽ പിജി ചെയ്തു.

രാഹുൽ പങ്കുവച്ച ‘ഗാന്ധി’

ഇന്ത്യയിൽ വിരളമായ ‘ചരിത്ര ചിത്രരചന’ ചെയ്യണമെന്ന ആഗ്രഹം നേരത്തേയുണ്ട്. ചരിത്ര പുസ്തങ്ങൾ‍ വായിച്ച് ഇതിനായി തയാറെടുത്തിരുന്നു. ഗാന്ധിവധത്തെക്കുറിച്ചു പലതരം ദുർവ്യാഖ്യാനങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിച്ചതാണു ‘ഗാന്ധിവധ’മെന്ന ചിത്രത്തിന്റെ പിറവിക്കു കാരണം. ഗാന്ധിയെക്കുറിച്ചുള്ള ആലോചനയിൽ ക്രിസ്തുവിനെ കുരിശിൽ നിന്നിറക്കി മടിയിൽ കിടത്തിയിരിക്കുന്നതു പോലുള്ള ആലോചനകളും അനുബന്ധ ചിത്രങ്ങളും മനസ്സിൽ വന്നു. രക്തവും അക്രമവുമൊന്നും വരയ്ക്കാൻപോലും ഇഷ്ടപ്പെടാത്തതുകൊണ്ട് ആളുകളെ വരച്ചു തീർത്തശേഷം അവസാനമാണു വെടിയുണ്ടയേൽപിച്ച മുറിവും രക്തവും വരച്ചത്. രക്തം വരച്ചതോടെ ഭാവമാകെ മാറി. ചിത്രത്തിലെ മറ്റുള്ളവരെ പിന്നീടു മാറ്റിവരയ്ക്കേണ്ടി വന്നു– ടോം പറയുന്നു. അതു പിന്നീടു രാഹുൽ ഗാന്ധി അടക്കമുള്ളവർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കേരള ബജറ്റിന്റെ കവർ ചിത്രമായി.

നിഴലും വെളിച്ചവും

ചെറുപ്പത്തിൽ, മുറ്റത്ത് ഉണങ്ങാനിട്ട നെല്ലിനു കാവലിരിക്കലായിരുന്നു ആദ്യം കിട്ടിയ ജോലി. ഭക്ഷ്യക്ഷാമത്തിന്റെ ആ കാലത്ത് ഒരുമണി അരിപോലും നഷ്ടപ്പെടരുത്. പമ്മിവരുന്ന പക്ഷികളെയും കോഴിയെയും ഓടിച്ചുവിടാൻ കയ്യിലൊരു ചില്ലയുണ്ട്. ആ നേരം വെയിലു നോക്കിയിരിക്കും. മരത്തിന്റെ നിഴൽ മണ്ണിൽ ചിത്രങ്ങൾ വരയ്ക്കുന്നതു കണ്ടിരിക്കും. അതുപോലെ അഞ്ചുമണിക്ക് അമ്മ എഴുന്നേറ്റ് അടുക്കളപ്പണിക്കു പോയാൽ കട്ടിലിനടിയിൽ കാണുന്ന ഇരുട്ടിനെ പേടിച്ചിരുന്ന ബാല്യം. ജനാലയിലൂടെ കട്ടിലിനരികിലേക്ക് എത്തുന്ന ചെറിയ വെള്ളി വെളിച്ചത്തെ കാത്തിരുന്ന നാൾ. കുട്ടിക്കാലംമുതൽ ഒപ്പംകൂടിയ ഇരുളും വെളിച്ചവും ടോമിന്റെ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം. വിദേശരാജ്യങ്ങളിൽ വളരെ നേരത്തെതന്നെ  ടോമിന്റെ ചിത്രങ്ങൾ വലിയ സ്വീകാര്യത നേടിയിരുന്നു.

പല രാജ്യങ്ങളിലും പല ദൂരങ്ങളിലും സഞ്ചരിച്ചുകഴിഞ്ഞ ടോമിന് വരയ്ക്കാൻ ഏറ്റവും ഇഷ്ടമുള്ള സ്ഥലം കല്ലൂർക്കാട്ടെ തന്റെ ഗ്രാമമാണ്. അവിടെ വീട്ടിൽത്തന്നെയാണ് ആ‍ർട് സ്റ്റുഡിയോ. കൂട്ടിനു ഭാര്യ കരിമണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ സീന ജോസഫും മക്കൾ എംബിബിഎസ് വിദ്യാർഥിയായ ആദിത്യയും ഇക്കണോമിക്സ് ബിരുദ വിദ്യാർഥി അതീതുമുണ്ട്. തെളിച്ചമുള്ള ഈ ചിത്രകലാജീവിതത്തിനു പിന്നിൽ വലിയ സമർപ്പണമുണ്ട്. കലാപഠനത്തിനുവേണ്ടിയുള്ള നിലയ്ക്കാത്ത അന്വേഷണവും തേടിപ്പിടിച്ചുള്ള വായനയും സൗകര്യപ്രദമെന്നു തോന്നിച്ച ജോലികൾ ഉപേക്ഷിച്ചതുമെല്ലാം വരകളായി ചേർന്ന ജീവിതചിത്രം! English Summary:
Tom Vattakuzhy\“s \“Shadows of Absence\“: Tom Vattakuzhy is an internationally acclaimed artist who recently held his first solo exhibition in India. The \“Shadows of Absence\“ exhibition, curated by R. Sivakumar, showcases a lifetime of artistic dedication and rural inspirations. Tom\“s journey, from a small village in Kerala to global recognition, reflects his unwavering commitment to his craft.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66068
Random