deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പുഴ കടന്നു വഴികൾക്കപ്പുറം

cy520520 2025-10-28 08:38:36 views 1042

  

  

  



നോക്കെത്താ ദൂരത്തോളം നീണ്ട മണൽപ്പരപ്പ്.. അതിനുമേലെ ചിതറിക്കിടക്കുന്ന കൂറ്റൻ ഉരുളൻ കല്ലുകൾ.. ഒറ്റപ്പെട്ട ചില മേൽക്കൂരകൾ.. മണ്ണിൽ പൂർണമായും പുതഞ്ഞുപോയ കാറിൽനിന്നു തലപൊക്കി നോക്കുന്ന ടയറുകൾ.. മണിക്കൂറുകൾക്കു മുൻപ് ഒരു പെയ്ന്റിങ് പോലെ മനോഹരമായിരുന്ന ധരാലിയുടെ ദയനീയ ചിത്രം ഓരോ ചുവട് എടുക്കുമ്പോഴും മുന്നിൽ തെളിയുന്നു. നീണ്ട ആ മണൽപ്പരപ്പിൽ നിരയിട്ട ഉറുമ്പുകൾ കണക്കെ കുറെ മനുഷ്യരെക്കാണാം.

  • Also Read കഥയുള്ള വീടുകൾ: കൊൽക്കത്തയിൽ സത്യജിത് റേ താമസിച്ചിരുന്ന വീടുകൾ പറയുന്ന കഥകൾ കേൾക്കാം   
  1) ധരാലിയിലേക്കുള്ള യാത്രാവഴിയിൽ എൻ.പി.സി. രംജിത്തും ജോസ്കുട്ടി പനയ്ക്കലും 2) പുഴയ്ക്കു കുറുകെ കാട്ടുതടികൾ വെട്ടിയിട്ട് പാലമാക്കി പുഴ കടക്കുന്ന മാധ്യമപ്രവർത്തകർ

ഗാലറിയിലെന്നപോലെ കുന്നിൻ ചെരിവിലും വഴിയോരത്തുമിരുന്ന് ആ മണൽപ്പരപ്പിലേക്ക് ഉറ്റുനോക്കുന്ന നാട്ടുകാരെയും.. ഉറ്റവരെല്ലാം മണ്ണടിഞ്ഞുപോയ ആ ഭാഗത്തു കാലുകുത്താൻ മടിച്ചിട്ടാവാം തിരച്ചിലിൽ നോക്കി കാത്തിരിക്കുകയാണവർ. ദിവസങ്ങൾക്കു മുൻപുവരെ ദേവഭൂമിയെന്നും സഞ്ചാരികളുടെ പറുദീസയെന്നുമെല്ലാം വിശേഷിപ്പിച്ചിരുന്ന ധരാലി ഗ്രാമം മണ്ണിൽ മറഞ്ഞിരിക്കുന്നു.

ബട്‌വാരിയിലെ ലിച്ചിബാഗിൽനിന്ന് 44 കിലോമീറ്റർ നടന്ന് ധരാലിയിലെത്തിയപ്പോൾ കണ്ട ആദ്യകാഴ്ചയാണിത്. ധരാലിയിലെ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യാനായി ഡൽഹിയിൽനിന്ന് പുറപ്പെടുമ്പോൾ ഇത്രയും ഭീകരമായൊരു ദൃശ്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.Tom Vattakuzhy, Indian artist, Contemporary art, Art exhibition, The Shadows of Absence, Kerala artist, Malayala Manorama Online News, കല, കൊൽക്കത്ത ആർട്ട് എക്സിബിഷൻ, ചിത്രകാരൻ, Delhi art gallery, Vadehra Art Gallery, Modern Indian art, Art news, ടോം വട്ടക്കുഴി, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News   കാട്ടിലെ പാറക്കെട്ടിലൂടെ ഊർന്ന് മലയിറങ്ങിയപ്പോൾ

യാത്രയുടെ തുടക്കത്തിൽതന്നെ കനത്ത മഴയായിരുന്നു അകമ്പടി. ഋഷികേശിലെത്തിയപ്പോൾ കാണുന്നത് കലങ്ങിയൊഴുകുന്ന ചന്ദ്രഭാഗ നദി. മുകളിലെന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്നു വിളിച്ചു പറയുന്നുണ്ട് ആ കുത്തൊഴുക്ക്. മുന്നോട്ടു നീങ്ങുംതോറും ദുരന്തത്തിന്റെ വ്യാപ്തി കൂടുതൽ വ്യക്തമായി. കുന്നിടിഞ്ഞു റോഡിൽ പരക്കെ വീണിട്ടുണ്ട്. വഴിയോരത്തെ നീർച്ചാലുകളിൽ പലതും റോഡ് തന്നെ തകർത്തൊഴുകുന്നു.

ഉച്ചയോടെ ഉത്തരകാശിയിലെത്തി. ധരാലിയിലേക്ക് ഇനി 100 കിലോമീറ്റർ. റോഡ് അടച്ചതാണെന്നുള്ള അറിയിപ്പ് ഗുഗിൾ മാപ്പിൽനിന്ന് ഇടയ്ക്കിടെ ഉയരുന്നുണ്ട്. പരുക്കേറ്റവരുമായി മാറ്റ്‌ലി, ധരാസു ഹെലിപാഡുകളിലേക്കു ഹെലികോപ്റ്ററുകൾ വരുന്നതിന്റെ ശബ്ദം കേൾക്കാം. അതുവരെ വന്ന വഴിയേക്കാൾ മോശമായിരുന്നു മുന്നിൽ. റോഡ് ഒഴുകിപ്പോയ ഭാഗത്ത് മണ്ണും കല്ലും നിറച്ചിട്ടുണ്ടെങ്കിലും കാർ ചെളിയിൽ പുതയാൻ സാധ്യതയേറെ. മാത്രമല്ല, അപ്പോഴും മണ്ണിടിയുന്നതും കാണാം. ചിലയിടത്ത് വെള്ളച്ചാട്ടത്തിനു സമാനമായ തരത്തിൽ വെള്ളം വീഴുന്നു.

ബട്‌വാരിക്കു ശേഷം വഴി പൂർണമായും അടച്ചിരിക്കുകയാണ്. ധരാലിയിലേക്ക് ഇനി 44 കിലോമീറ്റർ. വഴിമുട്ടിയതോടെ മല്ല എന്ന കൊച്ചു ഗ്രാമത്തിൽ അന്നു രാത്രി തങ്ങാൻ തീരുമാനിച്ചു. ബട്‌വാരിയിൽ റോഡ് ശരിയാക്കാൻ ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തിരക്കിട്ട് പണി നടക്കുകയാണ്. ദുരന്തസമയത്തു പുറത്തുവന്ന വിഡിയോയ്ക്ക് അപ്പുറം ധരാലിയിൽ എന്തു സംഭവിച്ചുവെന്നത് അപ്പോഴും അജ്ഞാതമാണ്.

പിറ്റേന്നു നേരം വെളുക്കുമ്പോഴേക്കും ബട്‌വാരിയിൽ റോഡ് ശരിയാക്കിയിരുന്നു. പക്ഷേ, ലിച്ചിബാഗിൽ പാലമില്ല. അതു കടന്നാലേ ഹർഷിൽ, ധരാലി ഭാഗങ്ങളിലേക്ക് എത്താൻ കഴിയൂ. ബിആർഒയുടെ നേതൃത്വത്തിൽ ബെയ്‌ലി പാലം നിർമിക്കാനുള്ള ശ്രമം നടക്കുന്നു. ഒരു ദിവസം കാത്തുനിൽക്കാൻ അക്കൂട്ടത്തിലുണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥർ പറഞ്ഞു. ഗംഗോത്രി ഭാഗത്തുനിന്നു രണ്ടു ദിവസമെടുത്ത് നടന്നുവന്ന ചിലരെ അതിനിടെ കണ്ടു. അവർ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. English Summary:
Himalayan Landslide: The 44 KM Trek to Dharali\“s Devastation
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68319