deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പുണെയിലെ സംഘകാലം: ഇറാനിയൻ സുഹൃത്തുക്കളും സനൂസിയുടെ സിനിമയും സൗഹൃദോത്സവങ്ങളും; ഓർമകൾ പങ്കിട്ട് ബീനാ പോൾ

LHC0088 7 day(s) ago views 669

  



എന്റെ കൂട്ടുകാരി ഉമ സൈഗളിനു സിനിമ സ്വന്തം വിരൽത്തുമ്പിലെന്ന പരിചയമായിരുന്നു. അതിൽ അദ്ഭുതമില്ല. ബോളിവുഡ് സംവിധായകൻ മോഹൻ സൈഗളാണ് അവളുടെ അച്ഛൻ. സിനിമയാണ് അവളുടെ ശ്വാസം. ‘ബീനാ, നീ പേടിക്കുകയേ വേണ്ട, എല്ലാം ഞാൻ പഠിപ്പിച്ചുതരാം’ ഉമ മിക്കപ്പോഴും എന്റെ ആശങ്കകളെ ആറ്റി. 15 പേരാണ് ഞങ്ങളുടെ ബാച്ചിൽ. അതിലാകട്ടെ  2 പെൺകുട്ടികൾ മാത്രം. സീനിയർ ബാച്ചിലെ സമീറ ജെയ്നും റീന മോഹനും എത്തിയതോടെ എനിക്കും ഉമയ്ക്കും അധികമധികം സന്തോഷം. അതോടെ ഹോസ്റ്റൽ ഒരു വീടായി മാറി. സമീറ സ്കൂളിലും കോളജിലും എന്റെ സീനിയറായിരുന്നു. രഞ്ജൻ പാലിത്, ജുഗൽ ദേബദ, സെസിൽ കാദിർ; ഇവരൊക്കെ സീനിയർപ്പടയിലുണ്ട്.

  • Also Read മഹാനഗരത്തിന്റെ ഗാഥകൾ   


അക്കൂട്ടത്തിലാണ് വേണുവിനെ ഞാൻ ആദ്യമായി കണ്ടത്; അലസനായൊരു മലയാളിപ്പയ്യൻ. അതോടെ മലയാളിക്കൂട്ടത്തിലേക്ക് എനിക്കു പ്രവേശനം കിട്ടി. റാഗിങ്ങിന്റെ ഒരു കെട്ട പാരമ്പര്യം ഇൻസ്റ്റിറ്റ്യൂട്ടിനുണ്ടായിരുന്നു. പരിചയപ്പെടലെന്നൊക്കെയാണു വയ്പെങ്കിലും പരിധിവിട്ട പരിഹാസം, ഹുങ്ക്. ഹോസ്റ്റലിൽ മാത്രമല്ല, വഴിയിലും അവർ വെറുതേ വിട്ടില്ല. അടുത്ത ദിവസം രാവിലെ ക്ലാസിലേക്കു നടക്കുന്നതിനിടെ വീണ്ടും അവർ അവതരിച്ചു. ഒപ്പമുള്ള ആളുടെ കൈ കൊരുത്തു നടക്കണമെന്നാണ് ആജ്ഞ. ഞാനൊരു ഡൽഹിക്കാരി പെണ്ണ്, എന്തിനു മടിക്കണം. ‘വേഗം നടക്ക് സണ്ണീ...’ കൈ കോർത്തുകൊണ്ട് ഞാൻ പ്രോത്സാഹിപ്പിച്ചു. സണ്ണി ജോസഫായിരുന്നു അത്. ‘അയാം നോട്ട് സണ്ണി, അയാം ഗ്ലൂമി...’ എന്നു പറഞ്ഞു നടക്കാനാണ് അവരുടെ കൽപന. സണ്ണി മടിച്ചുമടിച്ച് അതു മന്ത്രിച്ചു. അതുപറഞ്ഞു ഞാനിപ്പോഴും കളിയാക്കും. അന്നുതൊട്ടിന്നോളം സണ്ണി എന്റെ നല്ല സുഹൃത്ത്.

ഇന്റഗ്രേറ്റഡ് കോഴ്സായിരുന്നു അന്ന്. അഭിനയവും സംവിധാനവും ക്യാമറയുമെല്ലാം പഠിക്കണം. അവസാനവർഷമാണു സ്പെഷലൈസേഷൻ. അതാകട്ടെ, എഡിറ്റിങ്ങിലും ക്യാമറയിലും മാത്രം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യത്തെക്കുറിച്ചും സിലബസിനെക്കുറിച്ചും നിറയെ ആശയക്കുഴപ്പവും അതിനെച്ചൊല്ലിയുള്ള ചർച്ചകളും നടക്കുന്ന സമയമാണ്.സ്വതന്ത്രസിനിമ ഒരുക്കുകയാണോ, സാങ്കേതിക മികവുള്ളവരെ സൃഷ്ടിക്കുകയാണോ അതോ പല ദേശഭാഷകളിലേക്കു സിനിമയെ എത്തിക്കുകയാണോ; ഇതൊന്നുമല്ലാതെ മുംബൈ സിനിമാലോകത്തേക്ക് ഒരു വരാന്ത തുറന്നിടുകയാണോ; ചർച്ചകൾ‍ തുടർന്നു. പ്രാദേശിക ഭാഷകളിൽ സിനിമയെടുക്കാൻ ചെറുപ്പക്കാരെ പഠിപ്പിച്ചെടുക്കണമെന്നായിരുന്നു നെഹ്റുവിയൻധാരയിൽ വിശ്വസിച്ച ഡയറക്ടർ എൻ.വി.കെ.മൂർത്തിയുടെ ഉറച്ച അഭിപ്രായം. ആ ലക്ഷ്യം അടഞ്ഞുപോയി. പഠിച്ചിറങ്ങിയ മിക്കവരും സിനിമയുടെ വൻ വിപണിയിലേക്കു കടന്നു. എന്നാൽ പുണെ എനിക്കു പുതിയ ലോകം തന്നു. സിനിമയിലേക്കു പുതുമയോടെ വന്നിറങ്ങിയ എന്നെപ്പോലുള്ളവർക്ക് സകലതും പഠിക്കുന്ന രീതി ഗുണമായി.  സ്റ്റീം ബെക്ക് എഡിറ്റിങ് മെഷീന്റെ പേരൊക്കെ ഉമ പറഞ്ഞാണ് ഞാനാദ്യം കേൾക്കുന്നത്. ബ്രസീലിയൻ സിനിമക്കാരൻ ഗ്ലോബർ റോഷയെക്കുറിച്ചും എഡിറ്റിങ്ങിലെ ജംപ് കട്ടിനെക്കുറിച്ചുമെല്ലാം അവൾ പറഞ്ഞു, ഞാൻ കേട്ടിരുന്നു.

പലദേശ സൗഹൃദങ്ങൾ

ക്ലാസുകൾ തുടങ്ങിയതോടെ ഞാൻ വീണ്ടും സതീഷ് ബഹാദു‍ർ സാറിന്റെ മുന്നിലെത്തി. വല്ലാത്ത ആകസ്മികത. ലേഡി ശ്രീറാം കോളജിൽ ആദ്യം കണ്ടതു ഞാൻ അദ്ദേഹത്തെ ഓർമിപ്പിച്ചു. ബഹുവിശേഷമാണ് അദ്ദേഹത്തിന്റെ ക്ലാസ്. മിക്കപ്പോഴും സിഗരറ്റ് പുകച്ചുകൊണ്ടാണ് ക്ലാസിലേക്കു വരവ്. ഔപചാരികത തീരെയില്ല, വിദ്യാർഥികളുമതേ. വന്നാലുടൻ ബോർഡിൽ ഒരു വര വരച്ച് പഥേർ പാഞ്ചാലി എന്നെഴുതും. അദ്ദേഹം എഴുതിത്തുടങ്ങുമ്പോഴേ പിൻബഞ്ചിൽനിന്ന് താഴ്ശ്രുതിയിൽ കമന്റ് വരും. ‘ ങാ...തുടങ്ങിയല്ലോ’.ക്യാമറയിൽ കെ.പി.ആർ.നായർ, ഭാനുമതി, എഡിറ്റിങ്ങിൽ എം.ആർ.റാവു  സംവിധാനകലയിൽ സുരീന്ദർ ചൗധരി; ഇവരൊക്കെയായിരുന്നു അധ്യാപകർ. ഇവരാരും സിനിമയുടെ അവസാനവാക്കെന്ന പോലെ ഞങ്ങളോട് ഇടപെട്ടില്ല. ഒരൊഴുക്കിലെന്ന പോലെയായിരുന്നു ഞങ്ങൾ. ക്യാംപസിലാകെ 40 വിദ്യാർഥികൾ മാത്രം; എല്ലാവരും പരിചിതർ.മെയിൻ തിയറ്ററിന് അരികിലെ വിസ്ഡം ട്രീയായിരുന്നു കേന്ദ്രബിന്ദു. ആ തണലിലെ ഒത്തുചേരലുകൾ, നേരംമുഴുക്കാ ചർച്ചകൾ, വക്കാണങ്ങൾ; ഇതെല്ലാം, പഠിക്കാതെയും ചിലതു പഠിപ്പിച്ചു. ചില വൈകുന്നേരങ്ങളിൽ രാജീവ് താരാനാഥ് സരോദുമായി വന്നു.

തെക്കു,വടക്കിന്ത്യൻ ചേരുവ മാത്രമായിരുന്നില്ല ആ സൗഹൃദങ്ങളിൽ. ഇറാനിൽനിന്നുള്ള ജാവേദ് കറാച്ചിയും ബഹ്റാമും പലസ്തീനിൽനിന്നുള്ള മുഹമ്മദും ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നു. ലോകസിനിമ മാത്രമല്ല, ആ നാടുകളിലെ രാഷ്ട്രീയവും അതിന്റെ താപോഷ്ണവും അവരിലൂടെ എത്തി. ജാവേദിന് ഇറാനിലേക്കു തിരികെപ്പോകാനായില്ല. അവിടുത്തെ രാഷ്ട്രീയ കാലുഷ്യങ്ങൾ കാരണം ജർമനിയിലാക്കി താമസം. ജാവേദിന്റെ സഹോദരി റൂഹി ഒരിക്കൽ ക്യാംപസിൽവന്നു. അവൾ മനോഹരമായി കവിതകളെഴുതും. ഹോസ്റ്റലിൽ ഞങ്ങളോടൊപ്പമായിരുന്നു താമസം. യുദ്ധവാർത്ത കേട്ടപ്പോൾ ഞാൻ കഴിഞ്ഞ ദിവസം റൂഹിയെ വിളിച്ചു. അവളുടെ ഭർത്താവിന്റെ സഹപ്രവർത്തകരായ  2 ശാസ്ത്രജ്ഞർ ബോംബിങ്ങിൽ ഇല്ലാതായ സങ്കടം പറഞ്ഞു. ബഹ്റാം ഇറാനിയൻ സിനിമയിൽ കാര്യമായുണ്ട്. മറ്റൊരു തീരാസങ്കടം മുഹമ്മദാണ്. ഒരവധിക്കാലത്ത് പലസ്തീനിലേക്കു പോയ മുഹമ്മദ് തിരികെവന്നില്ല, യുദ്ധത്തിൽ അവനെ നഷ്ടമായി. ഗാസയിൽനിന്നുള്ള ഓരോ വാർത്തയിലും ഞാൻ ഇപ്പോഴും മുഹമ്മദിനെ ഓർക്കും.

കുടിയേറ്റത്തിന്റെയും യുദ്ധത്തിന്റെയും രാഷ്ട്രീയകാരണങ്ങളിലേക്കു കണ്ണുതുറക്കുന്ന സിനിമകൾ ഞങ്ങൾ  എത്രയോ കണ്ടു. ഇൻസ്റ്റിറ്റ്യൂട്ടിലെ അന്തരീക്ഷം ആ മട്ടിലായിരുന്നു. രാവിലെ തിയറി ക്ലാസോടെ തുടക്കം; സൗണ്ട്, ലൈറ്റ് അങ്ങനെ പലതും. ഉച്ചയ്ക്കു കന്റീനിൽ ഷെട്ടിയുടെ ശാപ്പാട്. പഴയ പ്രഭാത് സ്റ്റുഡിയോയിലെ വലിയ ഫ്ലോറിലാണ് പ്രാക്ടിക്കൽ. അവിടെയൊരു പ്രോപ് റൂമുണ്ട്. പഴയ ശാന്താറാം ഫിലിംസിൽനിന്നുള്ള ഒട്ടേറെ സിനിമാസാമഗ്രികൾ സൂക്ഷിച്ചയിടം. മേൽനോട്ടക്കാരനായ ഭട്‌കർ അറിയാതെ ചിലതൊക്കെ ഞങ്ങൾ  കൈക്കലാക്കി. നാലരയ്ക്കു ക്ലാസ് തീർന്നാലുടൻ നൈനാന്റെ ചായക്കടയിലേക്ക് ഓടും. ചായ കുടിച്ചെത്തിയാൽ ഉടൻ സിനിമ കാണൽ. രാത്രി 9നു വീണ്ടും സിനിമ. ഇങ്ങനെ സിനിമയിൽ ഉണ്ടുറങ്ങലാണ് പതിവ്.    പി.കെ.നായർ സാറായിരുന്നു സിനിമകളുടെ സൂക്ഷിപ്പുകാരൻ. ഞങ്ങളെ കഴിയുന്നത്ര സിനിമ കാണിക്കുന്നതിൽ അദ്ദേഹമൊരു ധാരാളിയായിരുന്നു. ഗൊദാർദിന്റെ  ‘ബ്രെത്ത്​ലെസ്’ ആഴത്തിൽ തൊട്ടു.   ഗൊദാർദിനെ വർഷങ്ങൾക്കു ശേഷം കോവിഡ് സമയത്ത് ഞാൻ വിളിച്ചിരുന്നു, ഐഎഫ്എഫ്കെയിൽ ഒരു ഓൺലൈൻ അഭിമുഖത്തിനായി. ഒരുപക്ഷേ ഗൊദാർദിന്റെ  അവസാന അഭിമുഖം.

സനൂസി വരുന്നുകഥാമുദ്രകൾ, മുംബൈ, മലയാളി എഴുത്തുകാർ, എം. മുകുന്ദൻ, രാജേന്ദ്രൻ കുറ്റൂർ, മുംബൈ കഥകൾ, സാഹിത്യം, പുസ്തകം, കഥാസമാഹാരം, കേരളീയ സമാജം, കഥാകാലം, Malayalam literature, Mumbai stories, Kathamudrakal, M. Mukundan, Rajendran Kuttoor, Mumbai Malayali writers, literature, short stories, book review, novelManorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News

പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് സനൂസി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു വരുന്നുവെന്ന വാർത്ത വന്നു. വിദ്യാർഥികൾക്കൂടി പങ്കാളികളായ ഒരു സിനിമയെടുക്കാനാണ് വരവ്. എനിക്കും കിട്ടി അതിലൊരു വേഷം. ശ്മശാനമാണു ലൊക്കേഷൻ. ചിരിക്കരുത്;  മൃതദേഹമായാണ് ഞാൻ വേഷമിടേണ്ടത്. വെള്ള പുതച്ച് ഞാൻ കിടന്നു, പൂക്കൾ ചുറ്റും വിതറി. സനൂസിക്കു പെട്ടെന്ന് മനംമാറ്റം.‘ഈ കുട്ടി പോരാ.’ ആ മരണക്കിടപ്പിൽനിന്ന് ഞാൻ കഷ്ടിച്ചു രക്ഷപ്പെട്ടെന്നു പറയാം. ‘ദ് കോൺസ്റ്റന്റ്  ഫാക്ടർ’ എന്ന ആ സിനിമയിൽ വേണുവും ഒരു ചെറുവേഷത്തിലെത്തി.സനൂസിയെ പിന്നീട് ചലച്ചിത്രോത്സവങ്ങളിൽ കണ്ടു. കേരളത്തെയും മലയാളി പ്രേക്ഷകരെയും സനൂസിക്ക് വലിയ ഇഷ്ടമായിരുന്നു. സിനിമറ്റോഗ്രഫർ കെ.കെ.മഹാജൻ, എഡിറ്റർ രേണു സലൂജ എന്നിവരൊക്കെ ക്യാംപസിലെ പതിവുകാർ. രേണുവുമായുള്ള സംഭാഷണങ്ങൾ എല്ലായ്പ്പോഴും എഡിറ്റിങ് പാഠങ്ങളായി.

മലയാളിസംഘം സദാ സജീവമായിരുന്നു.  സണ്ണിയും രാജീവ് വിജയരാഘവനും എന്റെ ബാച്ചിലുണ്ട്. എം.പി.സുകുമാരൻ നായരും ശരത്ചന്ദ്രൻ നായരും ശിവപ്രസാദും സീനിയർ ബാച്ചിൽ. വേണുവിന്റെയും മലയാളി സ്നേഹിതരുടെയും ഗുരുജിയായിരുന്ന സംവിധായകൻ അരവിന്ദൻ ഒരിക്കൽ വന്നു. കന്റീനിലായിരുന്നു ഞങ്ങളുടെ സൗഹൃദവട്ടം. ഒരു മുനിയുടെ മട്ട്. മൗനമാണ് ഏറെയും. അതിലേറെ മൗനമായി കേട്ടിരുന്നതേയുള്ളൂ ഞാൻ.വർക്കിച്ചേട്ടനായിരുന്നു വേറൊരു അതിഥി. അവരുടെ മറ്റൊരു ഗുരു. കോട്ടയത്തെ പാർട്ടി ഓഫിസിലായിരുന്നു വർക്കിച്ചേട്ടന്റെ ജീവിതം; തനിച്ചുജീവിച്ച് പോയ്മറഞ്ഞു. 16 എംഎം ക്യാമറ സ്വന്തമായുണ്ടായിരുന്നു. തൂവെള്ള മുണ്ടും ഷർട്ടുമാണു വേഷം. ആ സംഭാഷണവും ഒട്ടുമേ മുഷിയാത്തത്.

വർളി ഗ്രാമത്തിൽ

പഠിപ്പിന്റെ ഭാഗമായി കൂട്ടുകാരെടുത്ത സിനിമകളും ഡോക്യുമെന്ററികളും എല്ലാവരുടേതുമായിരുന്നു; മിക്കതിലും എല്ലാവരും പങ്കാളികളായി. ശിവപ്രസാദിന്റെ സിനിമയിൽ ഞാൻ അഭിനേത്രിയായി. വേണുവിന്റെ ‘സ്പിരിറ്റ് ലെവൽ’ എന്ന ചെറു സിനിമയിൽ അസിസ്റ്റന്റും. റീന മോഹൻ താനെയിലെ വർളി ഗോത്രചിത്രകലയെ അവളുടെ ഡോക്യുമെന്ററിയുടെ വിഷയമാക്കി. താനെയിലെ  ഗ്രാമത്തിലേക്കു സംഘമായാണ് യാത്ര. വർളി എഴുത്തുചിത്രങ്ങൾ മുഖ്യധാരയിലേക്കു വന്നിട്ടില്ല അന്ന്. അവരിലെ മാസ്റ്റർ ആർട്ടിസ്റ്റെന്നു പറയാവുന്ന ജീവ സോമ മാശെ സ്വന്തം ജീവിതവും കലയും അതീവഹൃദ്യമായി ഞങ്ങളോടു പറഞ്ഞു. വായിച്ചും സിനിമയിലുമല്ലാതെ ഇത്ര  പച്ചപ്പുള്ള ജീവിതം കണ്ണാലെ കാണുന്നത് ആദ്യം. അവരുടെ വീട്ടുവരാന്തയിൽ ഞാനുറങ്ങി. അതുപോലൊരു സുഖനിദ്ര എന്റെ ജീവിതത്തിലേ ഉണ്ടായിട്ടില്ല. പുലരുവോളം നീളുന്ന നൃത്തവും പാട്ടുമൊക്കെയായി ആഘോഷമായിരുന്നു ആ ഷൂട്ട്.

വർഷങ്ങൾക്കു ശേഷം മാശെയെ ഗ്രാമത്തിൽനിന്നു കാണാതായെന്ന വിവരം കേട്ടു; വിധി വരയ്ക്കുന്ന വരകൾ.   ‘ഖേൽകർ മ്യൂസിയം’ആയിരുന്നു എന്റെ ഡോക്യുമെന്ററി വിഷയം. ഒരു മ്യൂസിയം രൂപപ്പെടുന്നത് എങ്ങനെയെന്നെല്ലാം പറയുകയാണ് അതിൽ. ഉമയുടേതായിരുന്നു സിനിമറ്റോഗ്രഫി.ഉമയും ഞാനും തമ്മിലുണ്ടായിരുന്നതു സ്നേഹം പൊതിഞ്ഞു വച്ചൊരു  മത്സരമായിരുന്നുവോ, അങ്ങനെ തോന്നാറുണ്ട്.  ഉമയുടെ മുംബൈയിലെ വീട്ടിലേക്കു പലവട്ടം അവളുമൊന്നിച്ച് പോയിട്ടുണ്ട്. പുണെയിൽനിന്നുള്ള ഡക്കാൻ ക്വീൻ എക്സ്പ്രസിലാവും യാത്ര. ലോണാവ്‌ല സ്റ്റേഷനിലെ ചിക്കി, കല്യാണിലെ ബടാട്ടാ വടാപാവ്. ഓരോ സ്റ്റേഷനും ഓരോ രുചി. മറൈൻ ഡ്രൈവിലെ ആ മനോഹര വസതിയിലും  മുംബൈ വഴികളിലുമായി ഞങ്ങൾ ചുറ്റിയടിച്ചു.

ക്യാംപസിൽനിന്നു തന്നെയാണ് ഉമ ജീവിതത്തിലെ കൂട്ടു കണ്ടെത്തിയത്. ഞങ്ങളുടെ സീനിയർ ബാച്ചിലെ ഗാംഗുലിയെ. ക്യാംപസ് വിട്ട്  മൂന്നോ നാലോ വർഷം കഴിഞ്ഞതും ഉമ മരിച്ചു. കടുത്ത ആസ്മ രോഗിയായിരുന്നു അവൾ. മുഹമ്മദ്, ഉമ പിന്നീട് സുധാംശു മിശ്ര; ഞങ്ങളുടെ ബാച്ചിലെ പലരും ഇപ്പോഴില്ല. പതിനഞ്ചംഗ കൂട്ടത്തിൽ ഇനി എട്ടു പേർ മാത്രം.എന്റെ വായനയിലേക്കു ചില കാണാവെട്ടങ്ങൾ മിന്നിച്ചതു സുധാംശു മിശ്രയാണ്. അലെഹോ കാർപെന്റിയറുടെ ‘എക്സ്പ്ലോഷൻ ഇൻ എ കത്തീഡ്രൽ’ എന്ന പുസ്തകം  സുധാംശു സമ്മാനിച്ചതാണ്. മാർക്കേസിന്റെ മാജിക്കൽ റിയലിസത്തിനും മുൻപേ അതിന്റെ മായക്കണ്ണാടി കാട്ടിത്തന്ന പുസ്തകം.

പറയാതെ പറഞ്ഞത്

അലയാനും കൂട്ടിരിക്കാനും പറ്റിയ ക്യാംപസിൽ പുതിയ കെട്ടിടങ്ങൾക്ക് ഒപ്പം അതിനെക്കാൾ ഊറ്റത്തോടെ കൊളോണിയൽ കാലത്തിന്റെ കൽക്കനമുള്ള പഴയ നിർമിതികൾ, പിന്നറ്റത്തെ കുന്ന്, നീന്തൽക്കുളം, കാട് ഇതൊക്കെയുണ്ടായിരുന്നു. പുണെ നഗരത്തിൽനിന്നു മുറിഞ്ഞുമാറി നിന്ന റൊമാന്റിക് സ്വപ്നലോകം.അതിൽ വേണുവിന്റെ സ്നേഹം ഇടംവലം നിൽപുണ്ടായിരുന്നു. എങ്ങനെയാണ് ഞങ്ങൾ കൂട്ടുകാരായത്, ഒന്നിച്ചു യാത്രകൾ തുടങ്ങിയത്, ജീവിതത്തിലേക്കു നീളുന്ന  ദീർഘസഞ്ചാരമായി അതുമാറിയത് എന്നെല്ലാം ആലോചിച്ചാൽ ഉത്തരമില്ല. ആരാദ്യം പ്രേമം പറഞ്ഞുവെന്നു ചോദിച്ചാലും മൗനമായിരിക്കാനേ എനിക്കാവൂ.പക്ഷിജന്തുപ്രേമം വേണുവിന് അന്നേയുണ്ട്. പെട്ടെന്നൊരു ദിവസം ക്യാംപസിൽ എവിടെയോനിന്ന്  ഒരു മൂങ്ങയെ പിടിച്ചുകൊണ്ടു വന്നു വേണു. ഉറ്റകൂട്ടുകാരെപ്പോലെയായിരുന്നു അവർ ‘ഇരുവരുടെയും’ പെരുമാറ്റം. നഗരജീവികളായ ഞങ്ങൾ സുഹൃത്തുക്കൾക്ക് ഇതൊക്കെ അതിശയം.  

അവധിക്കാലത്ത് എഴുതിയ നീളൻ കത്തുകളിൽ തീരാത്ത ഇഷ്ടത്തിന്റെ വേവുണ്ടായിരുന്നു. കഷ്ടി 3 മിനിറ്റിൽ നെഞ്ചിടിപ്പോടെ അവസാനിപ്പിക്കേണ്ടിവന്നു എസ്ടിഡി കോളുകൾ, അത്ര വിലപിടിപ്പുള്ളതായിരുന്നു അക്കാലത്ത് ആ വിളികൾ.300 രൂപയാണ് വീട്ടിൽനിന്നുള്ള പോക്കറ്റ് മണി.  മിക്കപ്പോഴും കയ്യിൽ കാശേയുണ്ടാവില്ല. മെസ് അവധിയായ ഞായറാഴ്ചകളിൽ പുണെയിലെ പ്രശസ്തമായ ഷേർ ഇ പഞ്ചാബ് റസ്റ്ററന്റായിരുന്നു എന്റെയും വേണുവിന്റെയും പതിവിടം. കൗണ്ടറിൽനിന്ന് സിംഹം കണക്കെയൊരു സർദാർജി ഇടയ്ക്കിടെ തലയുയർത്തും.പങ്കിടലിന്റെയും അലച്ചിലുകളുടെയും ആ നേരങ്ങൾ രസമായിരുന്നു. അങ്ങനെയങ്ങനെ ഞങ്ങൾ പറയാതെ പറഞ്ഞ പ്രേമത്തെക്കുറിച്ച് വീട്ടിൽ തെളിച്ചുപറയാൻ ഞാനുറപ്പിച്ചു. English Summary:
Beena Paul : The Beginning of Friendships at the Film Institute
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66092