വർഷം 1959. യുഎസ് അക്കാലത്ത് വേലാ എന്നു പേരുള്ള കുറേയേറെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തുടങ്ങി. ഭൂമിയിലെവിടെയെങ്കിലും ആണവ വിസ്‌ഫോടനങ്ങൾ, പരീക്ഷണങ്ങൾ തുടങ്ങിയവ നടക്കുന്നോയെന്നു കണ്ടെത്താനായിരുന്നു ഈ നിരീക്ഷണ ഉപഗ്രഹങ്ങൾ.  
  
 -  Also Read  ഒരു പകരം വീട്ടൽ   
 
    
 
20 വർഷങ്ങൾക്കു ശേഷം 1979 സെപ്റ്റംബറിൽ വേലാ ഗണത്തിൽപെട്ട ഒരു ഉപഗ്രഹം ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് ഒരു വലിയ പ്രകാശം കണ്ടെത്തി. രണ്ടു തവണ ഉയർന്നുവന്ന വലിയ ജ്വാല പോലെയുള്ള പ്രകാശം. ആഫ്രിക്കൻ തീരത്തുനിന്നു തെക്ക് സ്ഥിതി ചെയ്യുന്ന ബോവറ്റ് ദ്വീപിനു സമീപമായിരുന്നു വിസ്‌ഫോടനം. അന്നു രാത്രി യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ തന്റെ ഡയറിയിൽ എഴുതി. \“ദക്ഷിണാഫ്രിക്കൻ തീരം വിട്ടുള്ള കടലിൽ ഒരു ആണവ പരീക്ഷണം നടന്നിരിക്കുന്നു.\“ ഇസ്രയേൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയായിരുന്നു കാർട്ടർക്ക് സംശയം. ഇരുവരും ചേർന്നു നടത്തിയ ഒരു ആണവ പരീക്ഷണമാണോ ഇതെന്നു വാദം ഉയർന്നു.  
 
പിൽക്കാലത്ത് യുഎസ് ഈ വാദങ്ങളൊക്കെ വിട്ടു. ഉൽക്ക പോലുള്ള കാരണങ്ങളാലാണ് പ്രകാശത്തിന് പിന്നിലെന്നായിരുന്നു വാദം. പിന്നീടും ഈ സംഭവത്തെപ്പറ്റി ധാരാളം പഠനങ്ങളുണ്ടായി. ഉൽക്കാപതന സിദ്ധാന്തത്തെ തള്ളിയ ലാർസ് എറിക് ഡി ഗീർ, ക്രിസ്റ്റഫർ റൈറ്റ് എന്നിവരുടെ ഗവേഷണങ്ങളായിരുന്നു ഇതിൽ ശ്രദ്ധേയം. ഈ പ്രദേശത്തിനടുത്തുള്ള മൃഗങ്ങളിൽ അയഡിൻ 131 എന്ന വസ്തുവിന്റെ അളവ് ഉയർന്നിരിക്കുന്നതു ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടു. അന്നു നടന്നത് ആണവവിസ്‌ഫോടനം തന്നെയാണെന്നതിന്റെ തെളിവായിരുന്നു ഇത്.പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ബീനാ പോൾ, സനൂസി, ഇറാനിയൻ സിനിമ, ചലച്ചിത്രോത്സവം, സൗഹൃദം, Pune Film Institute, Beena Paul, Krzysztof Zanussi, Iranian Cinema, Film Festival, Friendship, film editing, documentary, film school, nostalgia, campus life, film education, old memories, film making, film studies, cinematic journey, film memories, friendship stories, campus stories, malayalam cinema, cinema memories, film industry, film directors, Indian cinema, film students, campus friends, college life, Film Editing, Documentary Film, Film School, Nostalgia, Campus Life, Film Education, Old Memories, Film Making, Film Studies, Cinematic Journey, Film Memories, Friendship Stories, Campus Stories, Malayalam Cinema, Cinema Memories, Film Industry, Film Directors, Indian Cinema, Film Students, Campus Friends, College Life, പുണെയിലെ_ഓർമ്മകൾ, സിനിമാ ഓർമ്മകൾ, സൗഹൃദ കഥകൾ, കാമ്പസ്ക ഥകൾ, പഴയകാല ഓർമ്മകൾ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News  
 
പക്ഷേ ആരാകും നടത്തിയത്? അക്കാലത്തെ യുഎസ് ഒഴിച്ചുള്ള ആണവശക്തികളായ റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നിവർക്കൊന്നും അവിടെ പരീക്ഷണം നടത്തേണ്ട കാര്യമില്ല. ഇന്ത്യ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇത്രദൂരം വന്നു പരീക്ഷണം നടത്താൻ സാധ്യത കുറവാണ്. ഇതോടെയാണ് ഇസ്രയേൽ തന്നെയായിരിക്കാം ഈ പരീക്ഷണം നടത്തിയതെന്ന വിശ്വാസം ഉറച്ചത്. എന്നാൽ ഇന്നും ഇതിനൊന്നും സ്ഥിരീകരണമില്ല. കാരണമുറപ്പിക്കാത്ത ഒരു നിഗൂഢതയായി ഇന്ത്യൻ സമുദ്രത്തിലെ ആ ഇരട്ടജ്വാല നിലനിൽക്കുന്നു.  
 
ലോകത്തെ ഏറ്റവും അത്യാധുനികമായ ആയുധങ്ങൾ കൈയിലുള്ള രാജ്യങ്ങളിലൊന്നായ ഇസ്രയേലിന്റെ ആണവശേഷി ഇന്നും ദുരൂഹമാണ്.   
 
  അണ്വായുധങ്ങളുണ്ടോ എന്നു പരസ്യമായി വെളിപ്പെടുത്താൻ ഇസ്രയേൽ തയാറായിട്ടില്ല. എന്നാൽ നൂറുകണക്കിന് പ്ലൂട്ടോണിയം ബോംബുകൾ ഇസ്രയേലിന്റെ കൈയിലുണ്ടെന്നാണു വിദഗ്ധരുടെ അനുമാനം.  English Summary:  
The Vela Incident: Unraveling the Mystery of the Bouvet Island Incident |