കെനിയയിലെ മുംബാസയിൽ ആദ്യ കപ്പൽശ്വാസമെടുത്ത് 2004ൽ ആണ് ഞാനൊരു കപ്പൽ ജോലിക്കാരനാവുന്നത്. ടിഎസ് ഡെഫ്രിൻ (TS DEFRIN) എന്ന ബ്രിട്ടിഷ് ട്രെയ്നിങ് കപ്പലിൽ പരിശീലിക്കപ്പെട്ട വെള്ള മീശയുള്ള ക്യാപ്റ്റൻ എസ്.കെ.ദാസും  പാക്കിസ്ഥാൻ നാഷനൽ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്തു തഴമ്പിച്ച ഫസ്റ്റ് ഓഫിസർ നവീദ് ഖാനുമായിരുന്നു കപ്പലിൽ ജീവിതങ്ങൾ തിരിച്ചിരുന്നത്. വെള്ള യൂണിഫോം ഇട്ട് അപ്പോൾ  ഓഫിസറായേക്കാം എന്ന പ്രതീക്ഷകളുമായി ചെന്ന എന്നെ കാത്തിരുന്നത് ഇരുമ്പ് കയ്യുള്ള മെറ്റൽ ചൂലും (ഡെക്ക് ബ്രഷ്) പിച്ചള അടിച്ചു വാരിയും പിന്നെ കുറച്ചു കൈക്കലത്തുണികളുമായിരുന്നു.  
  
 -  Also Read  ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് കവി കെ.ജി.എസ്   
 
    
 
കപ്പൽ ജീവിതം എന്നതു വിയർപ്പിനും വിശപ്പിനും തളർച്ചകൾക്കുമിടയിൽ സമയം കിട്ടിയാൽ മാത്രം ഓർക്കാൻ പറ്റുന്ന സാധനമാണെന്നു ഫസ്റ്റ് ഓഫിസർ  എനിക്കു പതിയെ മനസ്സിലാക്കിത്തന്നു. കയ്യിൽ അവിടവിടെ തഴമ്പുകൾ പൊട്ടി, കല്ലിച്ചു. നഖത്തിനിടയിൽ പെയ്ന്റ് കറ അട്ടിപറ്റി. ഇരുമ്പ് ചൂലിൽനിന്നു പതിയെ തുരുമ്പടിക്കുന്ന ചുറ്റികയിലേക്കു ജീവിതം മുന്നേറി. എപ്പോഴും വർക്കിങ് വേഷം. പതിയെ ദിവസങ്ങൾ കടന്നുപോയി. ഇടയ്ക്കിടെ വീട്ടിൽനിന്നു കൊണ്ടുപോയ യൂണിഫോം ഞാൻ  നിവർത്തി നോക്കും. പിന്നെ അതുപോലെ തിരിച്ചു വയ്ക്കും. ആയിടയ്ക്കാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ക്യാപ്റ്റന്റെ തൂവെള്ള യൂണിഫോമിൽ,  തോളിലെ വെൽവെറ്റ് അപ്പ്‌ലേറ്റുകൾക്ക് (aupplate) വെള്ള കലർന്നൊരു നിറം.  നട്ടപ്പാതിരയ്ക്കു പോലും ചുളിവു വീഴാത്ത തൂവെള്ള യൂണിഫോം മാത്രമിടുന്ന, ഇത്രയും സീനിയറായ ക്യാപ്റ്റന്റെ വെൽവെറ്റ് അപ്പ്‌ലേറ്റുകൾക്ക് എന്തു കൊണ്ടാണ് നിറംമാറ്റം സംഭവിച്ചതെന്ന സംശയം എന്റെ മനസ്സിൽ ഉയർന്നു.     അപ്പ്‌ലേറ്റ്  
 
ഒരു ദിവസം, \“ഇങ്ങനെ പെയ്ന്റ് ചെയ്താൽ ഞാൻ വല്ലോ പിക്കാസോയുമായിപ്പോകും! \“  എന്നു സ്വയം പ്രാകിക്കൊണ്ടു പെയ്ന്റ് പണി ചെയ്തു കൊണ്ടിരുന്ന എന്റെ പിന്നിൽ കാലനക്കം. ക്യാപ്റ്റനായിരുന്നു അത്. ഞെട്ടിത്തിരിഞ്ഞതിനിടെ കൂട്ടിമുട്ടി. എന്റെ കയ്യിലെ അഴുക്ക് അദ്ദേഹത്തിന്റെ ഷർട്ടിൽപ്പറ്റി. പെട്ടെന്നു ശ്വാസം നിന്നു പോയി. നെറ്റി വിയർത്തു. കണ്ണിൽ ഇരുട്ടു കയറുന്നു. ഞാൻ രണ്ടടി പിന്നോട്ടു വച്ചു തിരിഞ്ഞു നിന്നു. എങ്ങോട്ട് ഓടും. ചുറ്റും കടൽ. ക്ഷമ പറഞ്ഞതു കൊണ്ടു ചെറിയ ശിക്ഷകളോടെ രക്ഷപ്പെട്ടു. മൂന്നു ദിവസം അദ്ദേഹത്തിന്റെ ഉടുപ്പു കഴുകി തേച്ചു മടക്കി മുറിയിൽ എത്തിക്കണം. അങ്ങനെ മൂന്നാം പക്കം ഞാൻ നിറം മാറിയ വെൽവെറ്റ് അപ്പ്‌ലേറ്റിനെക്കുറിച്ചു ചോദിച്ചു. ചുരുണ്ട വെളുത്ത മീശ തിരുമ്മി, സിഗരറ്റ് കത്തിച്ച ശേഷം അദ്ദേഹം  ഒരു കപ്പൽച്ചേതത്തിന്റെ കഥ പറഞ്ഞു...    ക്യാപ്റ്റൻ ഗോവിന്ദൻ  
 
എൺപതുകളുടെ ഒടുക്കം. ഒരു മൺസൂൺ കാലം.  കപ്പൽ നിറയെ ഇരുമ്പ് അയിരുമായുള്ള യാത്രയിലെ അവസാന പാദം. പോർട്ടിലേക്ക് എത്താൻ ആറു ദിവസം കൂടി യാത്ര ചെയ്യണം. ഗൂഢമായ കടലിരമ്പം. ചീറിത്തുപ്പുന്ന കാറ്റ്. എട്ടു മുതൽ ഒൻപതു മീറ്റർ ഉയരത്തിൽ അലറി വിളിച്ച് ആർത്തടുക്കുന്ന തിരമാലകൾ. മണിക്കൂറിൽ എഴുപതു കിലോമീറ്റർ വേഗത്തിൽ വീശുന്ന കൊടുങ്കാറ്റ്. പീരങ്കിയുണ്ടകൾ പോലെ പതിക്കുന്ന മഴത്തുള്ളികൾ. ആടിയുലഞ്ഞ് പതിയെ ഇതിനെയൊക്കെ തരണം ചെയ്തു പോകുന്ന കപ്പൽ. യഥാർഥ കടലിരമ്പത്തെക്കുറിച്ചു കേട്ടപ്പോൾ എന്റെ ഭയം ഇരട്ടിച്ചു.  
 
അങ്ങനെയുള്ള ഒരു രാത്രിയിലാണ് അതു സംഭവിച്ചത്. കപ്പലിന്റെ എൻജിന്റെ പ്രവർത്തനം നിലച്ചു. ഹൃദയമിടിപ്പു നിലച്ച കപ്പൽ ദിശ തെറ്റി ഒഴുകി, തിരമാലകളിൽ ചരിയാൻ തുടങ്ങി. കടൽ വെള്ളം കപ്പലിലെ ഏതോ ഭാഗം പൊളിച്ച് ഉള്ളിലേക്ക് ഇരച്ചു കയറുന്നു. മേയ് ഡേ സന്ദേശങ്ങൾ അയച്ചു മിനിറ്റുകൾക്കകം പരിധിയിൽ കൂടുതൽ ചരിഞ്ഞു മുങ്ങാറായ കപ്പലിൽ പലരുടെയും നിലതെറ്റി. വെള്ളം പുറത്തേക്കു കളയാനുള്ള പമ്പുകളും നിലച്ചു. പൊടുന്നനെ കപ്പലിലെ വെട്ടമണഞ്ഞു. ജനറേറ്ററുകൾ നിന്നു പോയിരിക്കുന്നു. ചരിയുന്നതിന്റെ വേഗം കൂടിയതോടെ കാർഗോ ഹോൾഡിലെ ഇരുമ്പ് അയിര് ആടിയിളകി. രക്ഷയില്ലാതെ ക്യാപ്റ്റന് കപ്പൽ ഉപേക്ഷിച്ചു രക്ഷപ്പെടാനുള്ള അബാൻഡൻ ഷിപ്പ് എന്ന അവസാന കമാൻഡ് നൽകേണ്ടിവന്നു.Sunday Special, Malayalam News, United States Of America, USA, Indian Ocean, Israel, Vela incident, 1979 Indian Ocean flash, Bouvet Island incident, Israeli nuclear test, meteor, nuclear explosion, Vela satellite, South Africa, Jimmy Carter, Lars Eric de Geer, Christopher Wright, Iodine-131, nuclear weapons, ഇസ്രായേൽ അണുബോംബ് പരീക്ഷണം, 1979 ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രകാശം, വെല സാറ്റലൈറ്റ്, ബൗവെറ്റ് ദ്വീപ്, അണുബോംബ് പരീക്ഷണം, ഉൽക്കാപതനം, അന്വേഷണം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, The Vela Incident: Unraveling the Mystery of the Bouvet Island Incident  
 
ലൈഫ് ബോട്ടുകൾ ഇറക്കാനാവാതെ ഒടുവിൽ ലൈഫ് റാഫ്റ്റിലേക്കു കപ്പലിലുണ്ടായിരുന്നവർ ഓരോരുത്തരായി ഇറങ്ങി. ഏറ്റവുമൊടുവിൽ  ലൈഫ് ജാക്കറ്റ് ധരിച്ചു ക്യാപ്റ്റനും കലിതുള്ളിയ കടലിലേക്കു എടുത്തു ചാടി. ദേഹം ഉപ്പുവെള്ളത്തിൽ കുതിർന്നു, അപ്പ്‌ലേറ്റുകളും. ഒരു രാത്രി മുഴുവൻ ക്ഷോഭമടങ്ങാതെ കടൽ പരീക്ഷിച്ചു. മേയ് ഡേ സന്ദേശം ലഭിച്ച കോസ്റ്റ് ഗാർഡ് മുപ്പതു പേരുള്ള കപ്പലിലെ എല്ലാവരെയും രക്ഷിച്ചു. അവരുടെ കൺമുന്നിൽ ആ കപ്പൽ കടൽ ഗർഭത്തിലേക്കു താഴ്ന്നു. അന്നു ക്യാപ്റ്റനണിഞ്ഞിരുന്ന, ഉപ്പുവെള്ളത്തിൽ കുതിർന്ന വെൽവെറ്റ് അപ്പ്‌ലേറ്റിന്റെ നിറം മാറി.  ഓർമകൾക്കായി ഇപ്പോഴും അതണിയുന്നു.  
 
അലക്കിത്തേച്ച യൂണിഫോം എന്റെ കയ്യിൽനിന്നു വാങ്ങി വെളുത്ത ഷർട്ടിന്റെ  തോളിലെ പടിയിലേക്കു ആ മങ്ങിയ സ്ഥാന ചിഹ്നം ഏറെ ക്ഷമയോടെ കയറ്റിയ ശേഷം അദ്ദേഹം പറഞ്ഞു, ‘ഈ നാലു വരകൾക്കും അതിന്റെ മുകളിലെ നക്ഷത്രത്തിനും ചിലപ്പോൾ ഭയങ്കര കനമാണ്.’  ആദ്യമായി ക്യാപ്റ്റൻ എസ്.കെ.ദാസ് എന്നെ നോക്കിച്ചിരിച്ചു. അർഥം മനസ്സിലാവാതെ എനിക്കപ്പോൾ മറുചിരി ഒപ്പിക്കേണ്ടിവന്നു. പക്ഷേ, വർഷങ്ങൾക്കിപ്പുറം ഇതെഴുതുമ്പോൾ അതേ കനം എന്റെ തോളിലും കലശലായി അനുഭവപ്പെടുന്നുണ്ട്.   
 
ജനിക്കും മുൻപേ മരിച്ച ഒരാൾ  
  
 ജീവൻ, കപ്പൽ, കാർഗോ, കടൽ എന്ന നിയമങ്ങളുടെ  സമവാക്യത്തിൽ ഏറ്റവും പ്രാധാന്യം മനുഷ്യ ജീവനാണ്. പോയാൽ തിരികെ കിട്ടാത്ത, വില ഇടാനാവാത്ത പ്രാണൻ. പണ്ടു നടന്ന ഒരു സംഭവം ഓർമയിലുണ്ട്. കാലഘട്ടങ്ങളിൽനിന്നു വേർപെട്ടിട്ടും ഓർമകളുടെ പൊക്കിൾക്കൊടികളിൽ മുറിയാതെ തൂങ്ങിക്കിടക്കുന്ന ഒന്ന്... ശരീരഭാരം കുറയ്ക്കാതെ, ബോഡി മാസ് ഇൻഡക്സ‌് ശരിയാകാതെ കപ്പൽ ജോലിക്കുള്ള മെഡിക്കൽ പരീക്ഷയിൽ കടന്നു കൂടില്ല എന്ന ഘട്ടത്തിലാണ് ഞാൻ കോട്ടയത്തെ ഒളിംപിക്  ജിമ്മിൽ , ജോൺ സാറിന്റെ ശിഷ്യനായി ചേരുന്നത്. അദ്ദേഹത്തോട് ആവശ്യം പറഞ്ഞപ്പോഴൊക്കെ കൂടുതൽ പണിയെടുപ്പിച്ചു. ചക്കാലക്കുറ്റി പോലെയിരുന്ന എന്റെ കപ്പൽ ജോലി സ്വാഭാവികമായും ജിമ്മിൽ പാട്ടായി. തുറിച്ചു നോട്ടങ്ങൾ, അടക്കിച്ചിരികൾ. ജിമ്മിലെ ആൾക്കൂട്ടത്തിനിടയിൽ ഒരാൾ മാത്രം എന്നെ വലിയ പ്രതീക്ഷകളോടെ നോക്കുകയും, ഇടയ്ക്കു വന്നു ശരീരഭാരം കുറയുന്നതിനെപ്പറ്റി കാര്യമായി അന്വേഷിക്കുകയും ചെയ്തിരുന്നു. ആറടി ഉയരക്കാരൻ, ഇരുനിറം, നല്ല ഉറച്ച ശരീരം. കട്ടിയുള്ള ശബ്ദം. അന്ന് അദ്ദേഹം മുപ്പത്തിയഞ്ചുകളിലായിരിക്കണം.   
 
സ്വാഭാവികമായും അദ്ദേഹത്തോടു ഞാൻ സംസാരിച്ചു. കപ്പലിലെ പല കാര്യങ്ങളും അദ്ദേഹം എന്നോടു പറഞ്ഞു. സംസാരത്തിൽ എപ്പോഴോ അദ്ദേഹം ഓയിൽ ടാങ്കർ എന്ന കപ്പൽ ശ്രേണിയിലെ ചീഫ് കുക്കാണെന്നു മനസ്സിലായി. കെഡറ്റായി ജോലിയിൽ പ്രവേശിക്കുന്ന എന്റെ ട്രെയിനിങ് സമയം കഷ്ടപ്പാടുകൾ നിറഞ്ഞതാവുമെന്നും, ശ്രദ്ധിച്ചു ജോലി ചെയ്യണം, സ്വന്തം ജീവൻ രക്ഷിക്കേണ്ടത് അവനവന്റെ ആവശ്യം മാത്രമാണെന്നും പറഞ്ഞു തന്നു. ഒടുവിൽ ഞാൻ മെഡിക്കൽ പാസ്സായി. യാത്രയ്ക്കു മുൻപു ജിമ്മിൽ പോയി ജോൺ സാറിനെ കണ്ടു. സുഹൃത്തുക്കൾക്കിടയിൽ അദ്ദേഹത്തെ പരതി. കെട്ടിപ്പിടിച്ചു നന്ദി പറയുവാൻ തപ്പി. കണ്ടില്ല. പിന്നെ യാത്രയ്ക്കായുള്ള ഒരുക്കങ്ങളായി. തിരക്കുകൾ.  കടലിൽ, ജോലിയിൽ. ജീവിതം വളരെ വേഗത്തിൽ മുന്നോട്ടു നീങ്ങി. ആദ്യ കപ്പലിലെ ജീവിതം പതിനൊന്നു മാസവും ഇരുപത്തേഴ്  ദിവസവുമായിരുന്നു. മുടിയും നീട്ടിവളർത്തി, ക്ഷീണിച്ചു കോലം കെട്ടു വീട്ടിൽ വന്ന എന്നെ നോക്കി നിന്ന അമ്മയുടെ മുഖം ഇന്നും ഓർമയുണ്ട്. ആയിടയ്ക്കാണ് മലയാള മനോരമയുടെ ഒന്നാം പേജിൽ ഒരു വാർത്ത ഞാൻ വായിക്കുന്നത്.  
 
 \“എണ്ണക്കപ്പലിൽ തീപിടിത്തം. മരിച്ചവരിൽ മലയാളിയും \“ 
  
 ഫോട്ടോയിലേക്കു ഞാൻ ഒന്നേ നോക്കിയുള്ളൂ. അത് അദ്ദേഹമായിരുന്നു. ഒരു യാത്ര പോലും പറയാൻ പറ്റാതെ പിരിഞ്ഞ ഒളിംപിക് ജിമ്മിലെ സുഹൃത്ത്. എന്തൊക്കെ മറന്നാലും തിളക്കമുള്ള അദ്ദേഹത്തിന്റെ കണ്ണുകൾ ഒരിക്കലും മറക്കില്ല. അതിൽ കരുണയും കരുതലും  ഒരുപാടു സ്നേഹവുമുണ്ടായിരുന്നു. പത്രം അമ്മയ്ക്കു കൊടുത്തു  ഞാൻ വെറുതേ ഇറയത്തിരുന്നു. മരണ വീട്ടിൽ പോയില്ല, പോകാൻ മനസ്സു വന്നില്ല എന്നതാണ് സത്യം. വർഷങ്ങൾ കഴിഞ്ഞു. ഞാൻ കമാൻഡ് എടുത്തു. ജീവിതം മുൻപോട്ടു തന്നെ. ഈ ഓർമക്കുറിപ്പുകളുടെ അവസാന വരികളിലേക്കു എത്തുമ്പോൾ നാടും കടലും കപ്പലുമായി കെട്ടുപിണഞ്ഞു കിടക്കുന്ന എന്റെ ഓർമകളിലെ കടുംകെട്ടു വീഴാത്ത രണ്ടു സംഭവങ്ങളുടെ ഭാരം നിങ്ങളുടെ മനസ്സിലേക്കു ഇറക്കിവയ്ക്കുന്നു.  അപ്പ്‌ലേറ്റിന്റെ നിറം മങ്ങാതെ നോക്കേണ്ടത് എന്റെ മാത്രം ആവശ്യമായതു കൊണ്ടാണ്. ഇനിയെങ്കിലും, ഇടയ്ക്കു ഓർമകളിലേക്കു തിരിഞ്ഞു നോക്കുമ്പോൾ അവിടുത്തെ ആൾക്കൂട്ടത്തിൽ മുകളിൽപ്പറഞ്ഞ രണ്ടു പേരുകൾ കുറച്ചു കാണണം... English Summary:  
Captain Govindan: Captain Govindan\“s Unforgettable Seafaring Adventures. |