2025നായി സാഹിത്യലോകം ഒരുങ്ങി കഴിഞ്ഞു. ശ്രദ്ധേയമായ ആശയങ്ങളും പ്രണയം, സ്വത്വം, സാമൂഹിക മാറ്റം അടക്കമുള്ള തീവ്രമായ പ്രതിഫലനങ്ങളും വരെ പുതുവർഷത്തിൽ വായനക്കാർക്കായി അണിയറയിലുണ്ട്. ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില പുസ്തകങ്ങള്‍ ഇതാ:
വീ ഡു നോട്ട് പാർട് – ഹാൻ കാങ്
റിലീസ് തീയതി: ജനുവരി 21, 2025
പേജുകൾ: 272
പ്രസാധകർ: ഹൊഗാർത്ത് ബുക്സ്
\“ദ് വെജിറ്റേറിയന്റെ\“ രചയിതാവായ സാഹിത്യ നൊബേൽജേതാവ് ഹാൻ കാങ്, \“വീ ഡു നോട്ട് പാർട്\“ എന്ന നോവലുമായി സാഹിത്യലോകത്തേക്ക് തിരികെയെത്തുന്നു. കൊറിയൻ ചരിത്രത്തിലെ മറന്നുപോയ ഒരു അധ്യായത്തെ പശ്ചാത്തലമാക്കി ക്യുംഗ, ഇൻസിയോൺ എന്ന രണ്ട് സ്ത്രീകൾ തമ്മിലുള്ള ആഴമേറിയ ബന്ധത്തെ വിവരിക്കുന്ന നോവലാണ് \“വീ ഡു നോട്ട് പാർട്\“. പതിനായിരക്കണക്കിന് സാധാരണക്കാരുടെ ദാരുണമായ മരണത്തിനു കാരണമായ ജെജു കൂട്ടക്കൊലയാണ് കഥയുടെ കാതൽ.
ഒരു ശൈത്യകാല പ്രഭാതത്തിൽ, തന്റെ സുഹൃത്തായ ഇൻസിയോണിൽ നിന്ന് ഒരു അടിയന്തിര സന്ദേശം ക്യുംഗയ്ക്ക് ലഭിക്കുന്നു. ഒരു അപകടത്തിൽ പരിക്കേറ്റു സിയോളിലെ ഒരു ആശുപത്രിയിൽ കഴിയുന്ന തനിക്ക് വേണ്ടി, ജെജു ദ്വീപിൽ നിന്ന് തന്റെ പ്രിയപ്പെട്ട വളർത്തുപക്ഷിയെ രക്ഷിക്കാൻ ഇൻസിയോണ്‍ ക്യുംഗയോട് അപേക്ഷിക്കുന്നതോടെയാണ് കഥാഗതി മാറുന്നത്. ചരിത്രപരമായ ആഘാതങ്ങളെ കാവ്യാത്മകവും ഹൃദ്യവുമായ ഗദ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ പേരുകേട്ട കാങ്, പ്രണയം, ഓർമ്മ, അതിജീവനം എന്നീ വിഷയങ്ങളെയാണ് ഈ നോവലൂടെ സ്പർശിക്കുന്നത്.
മദർ മേരി കംസ് ടു മീ – അരുന്ധതി റോയി
റിലീസ് തീയതി: സെപ്റ്റംബർ 4, 2025
ബുക്കർ പ്രൈസ് ജേതാവായ \“ദ് ഗോഡ് ഓഫ് സ്മോൾ തിങ്‌സിന്റെ\“ രചയിതാവ് അരുന്ധതി റോയിയുടെ ഒരു ഓർമ്മക്കുറിപ്പ് \“മദർ മേരി കംസ് ടു മീ\“ സെപ്റ്റംബർ 4 2025ന് പ്രകാശനം ചെയ്യും. തന്റെ അമ്മയായ മേരി റോയിയുമായുള്ള അരുന്ധതിയുടെ സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പറയുന്ന പുസ്തകത്തിൽ, കേരളത്തിലെ കുട്ടിക്കാലം മുതൽ ഡൽഹിയിലെ നിലവുള്ള ജീവിതം വരെയാണ് ഉൾപ്പെടുത്തിരിക്കുന്നത്. 2022ൽ അമ്മയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ഈ ഓർമ്മക്കുറിപ്പ് പ്രകാശനം ചെയ്യാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു അരുന്ധതി റോയി. ദുഃഖം, സ്നേഹം, കുടുംബം എന്നിവയെക്കുറിച്ചുള്ള സത്യസന്ധവും സമൂലവുമായ ഈ വ്യക്തിഗത വിവരണത്തെ അഗാധവും വൈകാരികവുമായ പ്രതിഫലനമായിട്ടാണ് അരുന്ധതി റോയി കാണുന്നത്.
സൺറൈസ് ഓൺ ദ് റീപ്പിങ്ങ് (ദ് ഹംഗർ ഗെയിംസ്, പുസ്തകം 5) – സൂസൻ കോളിൻസ്
പേജുകൾ: 400
വായനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന \“ദ് ഹംഗർ ഗെയിംസ്\“ സീരീസിലെ അഞ്ചാമത്തെ പുസ്തകമായ \“സൺറൈസ് ഓൺ ദ് റീപ്പിങ്ങ്\“ 2025ൽ പുറത്തിറങ്ങും. \“ദ് ഹംഗർ ഗെയിംസിലെ\“ സംഭവങ്ങൾക്കു ഇരുപത്തിനാല് വർഷം മുമ്പ് നടന്ന കഥയാണ് പുസ്തകത്തിന്റെ കാതല്‍. \“ദ് ഹംഗർ ഗെയിംസ്\“ ട്രൈലജിയിൽ കാണുന്ന സംഭവങ്ങള്‍ക്കു പിന്നിലെ ചരിത്രമാണ് കഥ.
- Reflections 2024-25 ബാല്യകാലസഖിയും മഞ്ഞുമൊക്കെ എത്ര വർഷമായി? മലയാള സാഹിത്യത്തിന്റെ ആഘോഷങ്ങൾക്കും 2024 സാക്ഷി! Literary World
\“ദ് ഹംഗർ ഗെയിംസ്\“, \“ക്യാച്ചിംഗ് ഫയർ\“, \“മോക്കിംഗ്ജയ്\“ എന്നിവ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറുകളായിരുന്നു. അമ്പത്തിമൂന്ന് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ പുസ്തകങ്ങൾ പിന്നീട് ജനപ്രിയ സിനിമകളുമായി മാറി. ഈ ഡിസ്റ്റോപ്പിയൻ സാഗയുടെ ആരാധകർക്ക് മികച്ച വിരുന്നാകും പുതിയ കൃതി.
സിറ്റിസൺ: മൈ ലൈഫ് ആഫ്റ്റർ ദ് വൈറ്റ് ഹൗസ് – ബിൽ ക്ലിന്റൺ
റിലീസ് തീയതി: ജനുവരി 10, 2025
പേജുകൾ: 464
പ്രസാധകൻ: ഹച്ചിൻസൺ ഹൈൻമാൻ
മുൻ യു.എസ് പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൺ, അദ്ദേഹത്തിന്റെ നേട്ടങ്ങൾ, പോരാട്ടങ്ങൾ, പൊതുസേവനത്തിന്റെ സ്ഥായിയായ പാരമ്പര്യം എന്നിവയെക്കുറിച്ച് വിവരിക്കുന്ന ഓർമ്മക്കുറിപ്പാണ് \“സിറ്റിസൺ: മൈ ലൈഫ് ആഫ്റ്റർ ദ് വൈറ്റ് ഹൗസ്\“. പ്രസിഡന്റ് ആയതിനുശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് ആത്മപരിശോധന നടത്തുന്ന ക്ലിന്റണ്‍, പ്രകൃതിദുരന്തങ്ങളുടെ ഇരകളെ സഹായിക്കാനുള്ള തന്റെ ശ്രമങ്ങൾ മുതൽ 9/11 ആക്രമണം, ഇറാഖ് യുദ്ധം, കോവിഡ് മഹാമാരി തുടങ്ങിയ ലോക സംഭവങ്ങളൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു.
വൈറ്റ് ഹൗസിന് പുറത്തുള്ള തന്റെ വർഷങ്ങളെക്കുറിച്ചും പതിറ്റാണ്ടുകളായി അമേരിക്കൻ രാഷ്ട്രീയത്തെ രൂപപ്പെടുത്തുകയും ജനാധിപത്യത്തിന്റെ ഭാവിയെ പ്രതിഫലിപ്പിക്കുകയും ചെയ്ത തന്റെ ജീവിതത്തെക്കുറിച്ചുമുള്ള വ്യക്തമായ കാഴ്ചപ്പാട് ഈ പുസ്തകലൂടെ അദ്ദേഹം വായനക്കാർക്ക് നൽകുന്നു.
ദ് ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി – കിരൺ ദേശായി
റിലീസ് തീയതി: സെപ്റ്റംബർ 2025Malayalam Cinema Roundup, Malayalam Movies Latest News, Malayalam Cinema 2024 Releases, Manjummal Boys, Bhramayugam, Malayalam Films 2024, Hema Committe Report Analysis,Malayalam Cinema 2024 News, Malayalam Cinema 2024 Full Movie, Malayalam Cinema 2024 Video, Malayalam Cinema 2024 Releases, ുതിയ മലയാളം സിനിമ, Tamil Movies, Devadoothan Rerlease, Vazha Movies, 29024 Malayalam Movie OTT Releases, Kerala Films, Kerala Movies, Latest Movie News, Movei Interviews, Actors Interviews, മലയാളം സിനിമ
\“ദി ഇൻഹെറിറ്റൻസ് ഓഫ് ലോസിന്റെ\“ രചയിതാവ്, ബുക്കർ പ്രൈസ് ജേതാവായ കിരൺ ദേശായി രണ്ട് പതിറ്റാണ്ടുകൾക്കുശേഷം സാഹിത്യലോകത്തേക്ക് തിരികെയെത്തുന്നു, \“ദ് ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി\“ എന്ന നോവലിലൂടെ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കുന്ന രണ്ട് ഇന്ത്യക്കാരുടെ ജീവിതവും ആഗോളവത്കൃത ലോകത്ത് അവരുടെ സ്വത്വത്തിനും സംസ്കാരത്തിനും ബന്ധങ്ങൾക്കും സംഭവിക്കുന്ന പരിവർത്തനവുമാണ് കഥാതന്തു. സ്നേഹത്തിന്റെയും ഏകാന്തതയുടെയും സ്വത്വത്തിന്റെയും വേറിട്ട മുഖമാണ് ഈ കൃതി.
ഡ്രീം കൗണ്ട് - ചിമാമണ്ട എൻഗോസി അഡിച്ചി
റിലീസ് തീയതി: മാർച്ച് 4, 2025
\“ഹാഫ് ഓഫ് എ യെല്ലോ സൺ\“, അമേരിക്കാന തുടങ്ങിയ കൃതികളുടെ രചയിതാവ് ചിമാമണ്ട എൻഗോസി അഡിച്ചി എഴുതുന്ന പുതിയ നോവലാണ് \“ഡ്രീം കൗണ്ട്\“. നാല് സ്ത്രീകളുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോകുന്നത്. അമേരിക്കൻ–നൈജീരിയൻ ട്രാവൽ എഴുത്തുകാരിയായ ചിയാമാക്ക, അഭിഭാഷകയായ അവളുടെ ഉറ്റസുഹൃത്ത് സിക്കോറ, നൈജീരിയയില്‍ നിന്നുള്ള കസിൻ ഒമെലോഗർ, അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകൾ നേരിടുന്ന അവളുടെ വീട്ടുജോലിക്കാരിയായ കാഡിയാറ്റോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പ്രണയം, വിശ്വാസവഞ്ചന, സ്വയം കണ്ടെത്തൽ എന്നിവയാണ് നോലൻ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍.
ത്രീ വൈൽഡ് ഡോഗ്‌സ് (ആൻഡ് ദ് ട്രൂത്ത്) – മാർക്കസ് സുസാക്ക്
റിലീസ് തീയതി: ജനുവരി 23, 2025
പേജുകൾ: 240
പ്രസാധകൻ: മാക്മില്ലൻ
\“ദ് ബുക്ക് തീഫ്\“ എന്ന പുസ്തകത്തിലൂടെ ലോകപ്രസിദ്ധി നേടിയ മാർക്കസ് സുസാക്കിന്റെ ഓർമ്മക്കുറിപ്പാണ് \“ത്രീ വൈൽഡ് ഡോഗ്‌സ് (ആൻഡ് ദ് ട്രൂത്ത്)\“. വായനക്കാരെ ആർദ്രവും വന്യവുമായ യാത്രയിലേക്ക് കൊണ്ടുപോകുന്ന ഈ ഓർമ്മക്കുറിപ്പ്, തന്റെ പ്രിയപ്പെട്ട മൂന്ന് നായ്ക്കളെക്കുറിച്ചും അവയ്ക്ക് തന്റെ കുടുംബത്തിലുള്ള സ്ഥാനത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. മൃഗങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സന്തോഷത്തിന്റെ പ്രതിഫലനമാണ് ഇതിലെ ഓരോ വരികളും. കാവ്യാത്മക ശൈലിയിൽ സജ്ജീകരിച്ചിരിക്കുന്ന പുസ്തകം, ഹൃദയസ്പർശിയായ സംഭവങ്ങളുടെ ഒരു പരമ്പരയാണ് അവതരിപ്പിക്കുന്നത്.
വീ ഓൾ ലൈവ് ഹിയർ – ജോജോ മോയസ്
റിലീസ് തീയതി: ഫെബ്രുവരി 11, 2025
വീ ഓൾ ലൈവ് ഹിയർ എന്ന പുതിയ പുസ്തകത്തിൽ വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങൾ നേരിടുന്ന ലീല കെന്നഡി എന്ന സ്ത്രീയുടെ കഥയാണ് ജോജോ മോയസ് പറയുന്നത്. അടുത്തിടെ വിവാഹബന്ധം വേർപിരിഞ്ഞ ലീലയുടെ കരിയറും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. പെൺമക്കളുമായുള്ള ബന്ധം വഷളാകുന്നതിൽ വിഷമിക്കുന്ന ലീലയുടെ ജീവിതം മാറി മറയുന്നത് മുപ്പത്തിയഞ്ച് വർഷത്തിനു വേർപിരിഞ്ഞു പോയ അച്ഛൻ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോഴാണ്. അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ കുടുംബം, ക്ഷമ, സ്നേഹം എന്നിവയുടെ അർത്ഥം ആഴത്തിൽ മനസ്സിലാക്കുന്ന ലീലയെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു ജോജോ മോയസ്.
ദി എംപറർ ഓഫ് ഗ്ലാഡ്‌നെസ് – ഓഷ്യൻ വൂങ്
റിലീസ് തീയതി: മെയ് 15, 2025
പേജുകൾ: 416
പ്രസാധകൻ: ജോനാഥൻ കേപ്പ്
ഓഷ്യൻ വൂങ്ങിന്റെ രണ്ടാമത്തെ നോവലാണ് \“ദി എംപറർ ഓഫ് ഗ്ലാഡ്‌നെസ്\“. വായനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ കൃതി,
സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറയുന്നത്. നിരാശയുടെ വക്കിലുള്ള ഹായ് എന്ന ചെറുപ്പക്കാരൻ, തന്നെക്കാൾ മുതിർന്ന വിധവയായ ഗ്രാസീനയുമായി അപ്രതീക്ഷിതമായി ബന്ധം സ്ഥാപിക്കുന്നു. അവർ ഒരുമിച്ച് സങ്കടത്തിലൂടെയും പ്രതീക്ഷയിലൂടെയും സ്നേഹത്തിലൂടെയും ഓർമ്മകളിലൂടെയും സഞ്ചരിക്കുന്നു.
മാർബിൾ ഹാൾ മർഡേഴ്‌സ് - ആന്റണി ഹൊറോവിറ്റ്സ്
പേജുകൾ: 384
പ്രസാധകർ: പെൻഗ്വിൻ
ഡിറ്റക്ടീവ് ഫിക്ഷന് പേരുകേട്ട ആനൻ്റണി ഹൊറോവിറ്റ്സ് തന്റെ \“ആറ്റിക്കസ് പണ്ട് മിസ്റ്ററി\“ സീരീസിന്റെ തുടർച്ചയായി എഴുതിയ പുസ്തകമാണ് \“മാർബിൾ ഹാൾ മർഡേഴ്‌സ്\“. ഗ്രീസിലെ ജീവിതം ഉപേക്ഷിച്ച് ഇംഗ്ലണ്ടിലെ കാസ്റ്റൺ ബുക്‌സിനായി ജോലി ചെയ്യുന്ന സൂസൻ റൈലാൻഡാണ് നായിക. ഇതിഹാസ ബാലസാഹിത്യകാരൻ മരിയൻ ക്രേസിന്റെ ചെറുമകനായ എലിയറ്റ് ക്രെയ്‌സ് എഴുതിയ നോവല്‍ പണ്ട്സ് ലാസ്റ്റ് കേസ് എഡിറ്റുചെയ്യാനുള്ള ചുമതല അവൾക്കാണ്. പുസ്തകത്തിലെ അന്വേഷണവും തന്റെ ജീവിതത്തെ ചില സംഭവങ്ങളും തമ്മിലുള്ള ബന്ധം അവള്‍ മനസ്സിലാക്കുന്നു. തന്റെ ഭൂതകാലത്തിൽ നിന്നുള്ള രഹസ്യങ്ങൾ അനാവരണം ചെയ്യുമ്പോൾ, അപകടത്തിലേക്കാണ് സൂസൻ സഞ്ചരിക്കുന്നത്.
- Reflections 2024-25 മറക്കാമോ; തപോമയിയെ വേദനയോടെ വായിച്ച വർഷം Literary World
വരാനിരിക്കുന്ന ഈ പുസ്‌തകങ്ങളിലൂടെ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായ വർഷമായി 2025 മാറും. വിനോദം മാത്രമല്ല, കുടുംബം, മരണം, എന്നിവയെക്കുറിച്ചുള്ള ചിന്തോദ്ദീപകമായ പ്രതിഫലനങ്ങളും ഇവയിലുണ്ട്. ആകർഷകമായ ആഖ്യാനങ്ങളുടെ മറ്റൊരു വർഷത്തിനായി വായനക്കാർക്ക് കാത്തിരിക്കാം. English Summary:
Anticipated Book Releases in 2025: What to Read This Year |