deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മനുഷ്യരൂപത്തിൽ ആട്ടിൻകുട്ടി; പ്രസവിക്കാത്ത പശു; ജോസിനു കിട്ടിയ സ്വർണപ്പഴം; ആശുപത്രിയിൽ പിറന്ന സ്പെഷൽ കാപ്പി: 2024ൽ വൈറലായ 10 ലേഖനങ്ങൾ

cy520520 2025-10-28 08:37:15 views 332

  

  

  

  

  

  

  

  

  

  



ഒട്ടേറെ അറിവുകളും അനുഭവങ്ങളും നൽകിക്കൊണ്ട് ഒരു വർഷംകൂടി കടന്നുപോകുന്നു. കാർഷിക മേഖലയിലും ഒട്ടേറെ നൂതന ആശയങ്ങളും അറിവുകളും കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും നൽകാൻ മനോര ഓൺലൈൻ കർഷകശ്രീക്കു കഴിഞ്ഞു. പൊടിക്കൈകളും കൃഷിയറിവുകളും വിജയഗാഥകളുമൊക്കെയായി ആയിരക്കണക്കിനു ലേഖനങ്ങളാണ് 2024ൽ പങ്കുവയ്ക്കാനായത്. അവയിൽ വൈറലായ ലേഖനങ്ങളിൽ ചിലത് ഒരിക്കൽക്കൂടി പങ്കുവയ്ക്കുന്നു.
    Representational image. Credit:maximili/iStockPhoto

1. മനുഷ്യരൂപത്തോടെ പിറന്ന് ആട്ടിൻകുട്ടി; പ്രകൃതിവിരുദ്ധത ഉയർത്തി നാട്ടുകാർ; ആശുപത്രിയിലും അതിക്രമം


പല തരത്തിലുള്ള രോഗികളെ ചികിത്സിക്കേണ്ടിവരുന്നവരാണ് വെറ്ററിനറി ഡോക്ടർമാർ. അവരുടെ സർവീസിൽ കൗതുകവും അതിശയോക്തിയുമൊക്കെ നിറഞ്ഞ ഒട്ടേറെ കേസുകൾ ലഭിക്കാറുണ്ട്. അത്തരത്തിൽ വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിൽ നടന്ന ഒരു ആടിന്റെ പ്രസവം ആണ് ഈ ലേഖനത്തിലുള്ളത്. മനുഷ്യ രൂപത്തിൽ പിറന്ന ആട്ടിൻകുട്ടിയും അതു കണ്ട് ഭയന്ന പ്രദേശവാസികളുടെ അവസ്ഥയും ആട്ടിൻകുട്ടിയെ കാണാൻ വെറ്ററിനറി ആശുപത്രിയിൽ തടിച്ചുകൂടിയ ജനങ്ങളെക്കുറിച്ചുമൊക്കെ ഓർത്തെടുക്കുകയാണ് വെറ്ററിനറി സർജനായ ഡോ. എസ്.ജയശ്രീ.
വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   ശസ്ത്രക്രിയയ്ക്കു ശേഷം

2. 9 മാസം കാത്തിരുന്നിട്ടും പശു പ്രസവിച്ചില്ല; ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാർ ഞെട്ടി


പശുവിന്റെ പ്രസവം ഓരോ കർഷകനും ഏറെ വിലപ്പെട്ടതാണ്. എന്നാൽ, ഗർഭം ഉറപ്പിച്ച് പ്രസവത്തിനായി കാത്തിരുന്നശേഷം കുട്ടിയുള്ളതുപോലെ വയറുള്ള പശുവിന്റെ ഗർഭപാത്രത്തിൽ കുട്ടി ഇല്ലെന്ന് അറിയുമ്പോഴോ?
ഡോ. ഡി.ബീന എഴുതിയ അനുഭവക്കുറിപ്പ് ഇവിടെ വായിക്കാം   അജിതകുമാരി ടീച്ചറും രാജു സാറും മലങ്കര ഡാമിനു സമീപത്തെ റംബുട്ടാൻ തോട്ടത്തിൽ

3. വെട്ടിക്കളയാൻ മനസുണ്ടെങ്കിൽ മാത്രംമതി റംബുട്ടാൻ: റിട്ടയർമെന്റ് ജീവിതത്തിൽ ലക്ഷങ്ങൾ നേടി അധ്യാപകരുടെ റംബുട്ടാൻകൃഷി

റിട്ടയർമെന്റിനു ശേഷം ഇനിയെന്ത് എന്നൊരു ചോദ്യം ഇടുക്കി കുടയത്തൂരിലെ രാജു സി ഗോപാൽ എന്ന രാജു സാറിനും അജിത കുമാരി എന്ന അജിത ടീച്ചർക്കും മുൻപിൽ ഉണ്ടായിരുന്നില്ല. “ജോലിയിൽനിന്നു വിരമിച്ചാൽ കൃഷിക്കാരനായി മാറണം എന്നത് മുൻപേ തീരുമാനിച്ചതാണ്. അങ്ങനെയാണ് റംബുട്ടാനിലേക്ക് തിരിഞ്ഞത്. റംബുട്ടാൻ കൃഷി ചെയ്യാനുള്ള തീരുമാനവും നേരത്തെതന്നെ തീരുമാനിച്ചിരുന്നു.“ എന്ന് ഇരുവരും പറയുന്നു. 1.7 ഏക്കറിലെ റബർ വെട്ടിമാറ്റിയായിരുന്നു ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ റംബുട്ടാൻ കൃഷി ആരംഭിച്ചത്. ഇപ്പോഴത് 5 ഏക്കറോളം സ്ഥലത്തേക്ക് വികസിപ്പിച്ചിരിക്കുന്നു. റംബുട്ടാനെക്കുറിച്ച് കാര്യമായ അറിവില്ലാതിരുന്ന കാലമായതിനാൽ 1.7 ഏക്കർ സ്ഥലത്ത് 188 തൈകളായിരുന്നു ആദ്യം നട്ടത്. എന്നാൽ അവ വളർന്നു വന്നതോടെ ഉൽപാദനം ഇടിഞ്ഞു. അതുകൊണ്ടുതന്നെ ഒന്നും നോക്കാതെ വെട്ടിക്കളഞ്ഞത് 122 മരങ്ങളാണ്. അതോടെ ഉൽപാദനം കൂടി. വെട്ടിക്കളയാൻ മനസുണ്ടെങ്കിൽ മാത്രമേ അടുപ്പിച്ച് തൈകൾ നടാവൂ എന്നു പറയുന്നത് അതുകൊണ്ടാണ്. ഇതു മാത്രമല്ല റംബുട്ടാനിലൂടെ വർഷം ലക്ഷങ്ങൾ നേടുന്ന ഈ അധ്യാപക ദമ്പതികളുടെ കൃഷിയിടത്തിലും കൃഷി രീതിയിലും വിപണന തന്ത്രത്തിലും മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്.
വിശദ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക   Credit: Nungning20/iStockPhoto

4. മാവ് കുലകുത്തി പൂവിടാനൊരു നുറുങ്ങുവിദ്യ; പൂവിടാൻ പ്രേരിപ്പിക്കാൻ ചെയ്യേണ്ടത്

വീട്ടുമുറ്റത്ത് ഒരു മാവെങ്കിലും നട്ടുവളർത്താത്ത ആളുകൾ കുറവായിരിക്കും. എന്നാൽ, അവ പൂവിടാൻ മടിക്കുന്നത് പലർക്കും വെല്ലുവിളിയാണ്. മാവ് പൂക്കുന്നതിന് ചെയ്യേണ്ട പരിചരണ രീതികളെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു   

5. ‘നെഞ്ചകം പിളരാൻ പോകുന്നതിന്റെ മുന്നോടിയാണ് ഈ തോൾവേദനയെന്ന് മനസിലാക്കാൻ വൈകി’
books 2025, new books 2025, upcoming books 2025, Malayalam books 2025, പുസ്തകങ്ങൾ, Han Kang, Arundhati Roy, Suzanne Collins, Bill Clinton, Kiran Desai, Chimamanda Ngozi Adichie, Markus Zusak, Jojo Moyes, Ocean Vuong, Anthony Horowitz, We Do Not Part, Mother Mary Comes to Me, Sunrise on the Reaping, Citizen, The Loneliness of Sonia and Sunny, Dream Count, Three Wild Dogs, We All Live Here, The Emperor of Gladness, Marble Hall Murders, novels, memoirs, new releases, best books, must-read books 2025, Manorama Online

അഗ്രി ഫിക്ഷൻ രീതിയിൽ കർഷകനായ സലിം മുറിച്ചാണ്ടി എഴുതിയ ചെറുകഥ. വീട്ടുമുറ്റത്തെ കുട‌ംമ്പുളിയുടെ വലിയൊരു ശിഖരം ഒടിഞ്ഞത് മരത്തിന്റെ ഭാഗത്തുനിന്നുള്ള ചിന്തയിലാണ് സലിം മുറിച്ചാണ്ടി എഴുതിയിരിക്കുന്നത്. വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6. 20 മില്ലി മതി, പൂവിടാൻ മടിക്കുന്ന ഏതു മാവും പൂവിടും; ഈ മാസം തന്നെ പ്രയോഗിക്കണം


മാവ് പൂക്കാൻ സഹായിക്കുന്ന കൾട്ടാറിന്റെ ഉപയോഗവും പ്രയോഗ രീതിയും ഇവിടെ വായിക്കാം   ഗോൾഡൻ ബെറി

7. ജോസിനു കിട്ടിയ സ്വർണപ്പഴം; ഒന്നിന് 20 രൂപ, ഇതുവരെ വിറ്റത് 5 ലക്ഷം രൂപയുടെ പഴങ്ങൾ: ആവേശം വേണ്ട, താൽപര്യം മാത്രം മതി

ഗോൾഡൻ ബെറിയുടെ പോഷകഗുണത്തിനൊപ്പം വരുമാന സാധ്യതകൂടി കണ്ടെത്തിയ കർഷകനാണ് ഇടുക്കി വെള്ളയാംകുടി സ്വദേശി ജോസ് ജോർജ്. നാട്ടുകാരായ ആദിവാസികൾ കാട്ടിൽനന്നു ഞൊട്ടാഞൊടിയൻ പറിച്ചു വിൽക്കുന്നതു കണ്ടതോടെയാണ് ഇതിന്റെ സാധ്യത ജോസ് തിരിച്ചറിഞ്ഞത്. അവരിൽനിന്നു വിത്തുവാങ്ങി മൂന്നേക്കറിൽ ഇടവിളയായി കൃഷി ചെയ്യുകയായിരുന്നു. വിശദമായി ഇവിടെ വായിക്കാം   This image was generated using Midjourney

8. അയൽവാസിയുടെ മരം ശല്യമായാൽ ചെയ്യേണ്ടത്...


എന്റെ വീടിന്‌ അടുത്ത പുരയിടത്തിൽ പടർന്നു പന്തലിക്കുന്നതും കറയുള്ളതുമായ വൃക്ഷത്തൈ വച്ചുപിടിപ്പിച്ചിരിക്കുന്നു. അതു മാറ്റി നടാൻ പറഞ്ഞപ്പോൾ സാധ്യമല്ലെന്നായിരുന്നു മറുപടി. അതേ പുരയിടത്തിലെ റബർമരത്തിന്റെ ചില്ല എന്റെ വീട്ടിൽ തട്ടിനിൽക്കുന്നതും മുറിച്ചു മാറ്റുന്നില്ല. ഇത് ഞങ്ങൾ പണം മുടക്കി മുറിച്ചു മാറ്റാനാണ് അവർ നിർദേശിച്ചത്. എവിടെയാണ് പരാതിപ്പെടേണ്ടത്.  ഇവിടെ വായിക്കാം   

9. അര സെന്റിൽ 400 കിലോ ബൾബ്; കിലോയ്ക്ക് 1000 രൂപ; വയനാട്ടിൽ ടെറസിൽ വിടർന്ന് കുങ്കുമപ്പൂക്കൾ; കൃഷി രീതി ഇങ്ങനെ


കേരളത്തിൽ ആദ്യമായി കുങ്കുമപ്പൂക്കൃഷി ചെയ്ത് വിജയിച്ചിരിക്കുകയാണ് വയനാട് സുൽത്താൻ ബത്തേരി സ്വദേശി ശേഷാദ്രി. വീടിന്റെ മട്ടുപ്പാവിൽ 225 ച.അടി വിസ്തീർണമുള്ള കണ്ടെയ്നർ ഫാം നിർമിച്ചാണ് ശേഷാദ്രിയുടെ കുങ്കുമക്കൃഷി. ഇതിനുള്ളിൽ കശ്മീരിൽ ഏറ്റവുമധികം കുങ്കുമപ്പൂക്കൃഷിയുള്ള പാംപോറിലെ അന്തരീക്ഷം കൃത്രിമമായി ഒരുക്കിയെടുത്തു. ഇടനിലക്കാരുടെ സഹായത്തോടെ കിലോയ്ക്ക് 1000 രൂപ വില നൽകി 400 കിലോ സാഫ്രോൺ ബൾബുകൾ വാങ്ങി കൃഷി ആരംഭിച്ചു. നവംബർ മുതൽ മികച്ച രീതിയിൽ പുഷ്പിച്ചുതുടങ്ങിയെന്ന് ശേഷാദ്രി. ഒരേസമയം രണ്ടായിരത്തോളം പൂക്കൾ വിരിഞ്ഞ ദിവസങ്ങളുണ്ടായിരുന്നു. കുങ്കുമപ്പൂ സ്വന്തമായി ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കാനാണ് ശ്രമം. വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

10. ലോകം മുഴുവൻ ആരാധകർ; മലയാളിയുടെ കണ്ടുപിടിത്തം; ഇടുക്കിയിൽനിന്ന് പറക്കുന്ന ’സ്പെഷൽ’ കോഫി


ഇടുക്കി രാജാക്കാടിനു സമീപം മുല്ലക്കാനത്തെ പഴയൊരു ആശുപത്രിയിൽ പിറന്ന ഇൻസ്റ്റന്റ് ചുക്കുകാപ്പിക്ക് ലോകം മുഴുവൻ ആരാധകരാണ്. ഒരു സാധാരണ കർഷകനിൽനിന്ന് കരോട്ടുകിഴക്കേൽ ബേബി മാത്യു എന്ന സംരംഭകൻ ജനിച്ചത് അത്ര എളുപ്പമുള്ള വഴികളിൽകൂടി ആയിരുന്നില്ല. നഷ്ടങ്ങളും തിരിച്ചടികളും ഏറെയുണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്ത് വർഷം ടൺ കണക്കിന് ചുക്കുകാപ്പിയുണ്ടാക്കി വിൽക്കുന്ന ബേബിച്ചേട്ടന്റെ വൈഭവം മാതൃകയാക്കേണ്ടതു തന്നെയാണ്. വർഷത്തിൽ മൂന്നോ നാലോ തവണമാത്രം കുടിച്ചിരുന്ന ചുക്കുകാപ്പിയെ, കർക്കിടകക്കുളിരും തൊണ്ടവേദനയും വരാൻ കാത്തുനിൽക്കാതെ 365 ദിവസവും കുടിക്കാവുന്ന ആരോഗ്യപാനീയമാക്കി അവതരിപ്പിച്ച് ഉപഭോക്താക്കളെ നേടി എന്നതാണ് ബേബിയുടെ മികവ്. വിശദവായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക English Summary:
Kerala Farmers Share Innovative Agricultural Techniques and Success Stories, Manorama Online Karshakasree: Your Source for Kerala Farming News and Tips, From Rambutan to Saffron: Inspiring Agricultural Success Stories from Kerala, Overcoming Agricultural Challenges: Real-Life Stories from Kerala Farmers, Unique Agricultural Practices and Solutions Highlighted in Manorama Karshakasree
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
69030