deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ആട്ടത്തിൽ തുടക്കം, കോടികൾ വാരി മുന്നോട്ട്, ബറോസോടെ വിട; വെറും ‘ജെകെ’ അല്ല, 2024ൽ മലയാള സിനിമ ‘പാൻ ഇന്ത്യൻ സ്റ്റാർ’

cy520520 7 day(s) ago views 807

  



‘എന്നടാ പണ്ണി വച്ചിറ്ക്കേ’ എന്ന് ആദ്യം കേരളത്തോട് ചോദിച്ചത് തമിഴ്‌നാടാണ്; മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ട്. കുഴിയിലേക്ക് വീണ സുഭാഷിനെ കൂട്ടുകാർ ഉയർത്തിയെടുത്തപ്പോൾ ഒപ്പം പോന്നത് കോടികളായിരുന്നു. കേരളത്തിൽ അതിവേഗം നൂറു കോടിയടിക്കുന്ന സിനിമയായും മഞ്ഞുമ്മൽ ബോയ്സ് മാറി. പ്രേമലുവും ആവേശവും മാർക്കോയുമെല്ലാം തങ്ങളാലാകും വിധം പല സംസ്ഥാനങ്ങളിൽനിന്നുള്ള പ്രേക്ഷകരെ മലയാള സിനിമയുടെ ആരാധകസംഘത്തിലേക്കു കൂട്ടി. കേരളത്തെ ഒരു ‘പാൻ ഇന്ത്യൻ’ ലെവലിലേക്ക് മലയാള സിനിമ ഉയർത്തിയ വർഷമാണ് കടന്നു പോകുന്നത്. വെള്ളിത്തിരയിൽ മാത്രമല്ല മികച്ച സിനിമകളൊരുക്കി ‘കേരള മോഡൽ’ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത്; ആ വെള്ളിവെളിച്ചത്തിനു പുറത്ത് സിനിമാലോകത്തെ സ്ത്രീ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ‘നമുക്കും വേണം ഒരു ഹേമ കമ്മിറ്റി’ എന്ന് ടോളിവുഡും കോളിവുഡും സാൻഡൽവുഡും ബോളിവുഡുമെല്ലാം പറഞ്ഞപ്പോൾ അതിനു വഴിതെളിച്ചതും കേരളംതന്നെ. ഈ വർഷം ഞങ്ങൾ മികവിന്റെ മയിൽപ്പീലിയാട്ടം നടത്തും എന്നു പ്രഖ്യാപിച്ചായിരുന്നു 2024ലെ ആദ്യ ഹിറ്റ് സിനിമ ‘ആട്ട’ത്തിന്റെ വരവു തന്നെ. തീയറ്ററിൽ മാത്രമല്ല, പ്രേക്ഷകമനസ്സിലും നിറഞ്ഞുനിന്നു ആട്ടം. മികച്ച ഫീച്ചർ ഫിലിമിനും എഡിറ്റിങ്ങിനും തിരക്കഥയ്ക്കുമുള്ള എഴുപതാം ദേശീയ അവാർഡ് വാങ്ങി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളും റീറിലീസുകൾ പയറ്റി പരാജയപ്പെട്ടെങ്കിലും വർഷങ്ങൾക്കിപ്പുറം ഡിജിറ്റൽ ഭംഗിയേറ്റി തീയറ്ററിലെത്തിച്ച ദേവദൂതൻ നേടിയ വിജയം മലയാള സിനിമയ്ക്കുതന്നെ അദ്ഭുതമായിരുന്നു. പൂമാനമേയും പൂവേ പൂവേ പാലപ്പൂവേയുമെല്ലാം തിരിച്ചെത്തിയപ്പോൾ അത് മലയാള സിനിമയിൽ പോയകാലത്തിന്റെ നറുമണം പടർത്തുന്ന നിമിഷങ്ങളായി. ഇത്തരത്തിൽ കേരളം മാത്രമല്ല ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത പലതും സംഭവിച്ചു മലയാള സിനിമയിൽ. വിജയിക്കാത്ത ചിത്രങ്ങളിലെ ഡയലോഗുകളും പാട്ടുകളും ഹിറ്റായി. വിജയിച്ച ചിത്രങ്ങൾത്തന്നെ പ്രേക്ഷകർ രസിച്ചു കണ്ടെങ്കിലും എന്നന്നേക്കുമായി ഓർത്തുവയ്ക്കാൻ ഒരു ഡയലോഗോ പാട്ടോ പോലും ബാക്കിവയ്ക്കാതെ തീയറ്റർ വിട്ട സംഭവങ്ങളുമുണ്ടായി. പരീക്ഷണങ്ങളും ഏറെയായിരുന്നു മലയാളത്തിൽ. നടിമാരില്ലാത്ത സിനിമകളിറങ്ങുന്നുവെന്നു പഴികേട്ട അതേ മലയാളത്തിൽ ഏറ്റവും ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സിനിമകളും കയ്യടിനേടി. മലയാള സിനിമയിൽ 2024ലുണ്ടായ അത്തരം ചില മാറ്റങ്ങളെ തിരഞ്ഞെടുത്ത് ഗ്രാഫിക്സ് രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ...ആട്ടത്തിൽ തുടങ്ങി ബറോസിലെത്തി നിന്ന, ആവേശം വിതറുന്ന ആ കാഴ്ചകളിലൂടെ...    English Summary:
Malayalam Cinema\“s Unforgettable Moments of 2024 Showcase a Vibrant Tapestry of Storytelling, Blending Culture and emotion that Resonates with Audiences Far and Wide- Graphics
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66665