ന്യൂഡൽഹി ∙ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു വിശ്വഹിന്ദു പരിഷത് സർക്കാരിനു കത്തു നൽകി. പുരാതന ചരിത്രവും സംസ്കാരവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിന് ഇന്ദ്രപ്രസ്ഥ എന്ന പേരാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടിയാണു വിഎച്ച്പി സംസ്ഥാന ഘടകം സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്കു കത്തു നൽകിയത്.  
  
 -  Also Read  ഗർഭിണിയായ യുവതിയെ കാമുകൻ കുത്തി കൊലപ്പെടുത്തി, കത്തി വലിച്ചൂരി തിരിച്ചു കുത്തി ഭർത്താവ്; ഡൽഹിയിൽ ഇരട്ടക്കൊലപാതകം   
 
    
 
ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണം, ഓൾഡ് ഡൽഹി സ്റ്റേഷന്റെ പേരും ഇന്ദ്രപ്രസ്ഥ എന്നു മാറ്റണം, ഷാജഹാനാബാദ് ഡവലപ്മെന്റ് ബോർഡിന്റെ പേരും ഇന്ദ്രപ്രസ്ഥ ഡവലപ്മെന്റ് ബോർഡ് എന്നാക്കണമെന്നു വിഎച്ച്പി ഡൽഹി സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത നൽകിയ കത്തിലുണ്ട്.  
  
 -  Also Read   മുറിയിൽ മല പോലെ നോട്ടുകെട്ട്, സ്വർണക്കട്ടി, ആഭരണങ്ങള്‍: എണ്ണിത്തളർന്ന് ഉദ്യോഗസ്ഥർ; ഇന്ത്യയെ ഞെട്ടിച്ച ‘റെയ്‌ഡ്’, രഹസ്യ വിവരം തന്നതാര്?   
 
    
 
‘ഡൽഹി എന്നു പറയുമ്പോൾ വെറും 2000 വർഷത്തെ ചരിത്രം മാത്രമേ അടയാളപ്പെടുത്തുന്നുള്ളൂ. എന്നാൽ, ഇന്ദ്രപ്രസ്ഥ എന്നു പറയുമ്പോൾ 5000 വർഷങ്ങൾക്കപ്പുറമുള്ള ചരിത്രവും പാരമ്പര്യവും തെളിയും’– ഗുപ്ത പറയുന്നു. ഡൽഹി ഹെറിറ്റേജ് വോക്കിൽ ഹിന്ദു രാജാക്കന്മാരുടെ സ്മാരകങ്ങളും ക്ഷേത്രങ്ങളും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പണ്ഡിതൻമാരുടെയും ചരിത്രകാരന്മാരുടെയും നിർദേശങ്ങൾ കണക്കിലെടുത്താണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. English Summary:  
Delhi Rename demand by VHP: The Vishva Hindu Parishad has demanded that Delhi be renamed Indraprastha to reconnect with its ancient 5000-year-old history and culture. |