cy520520 • 2025-10-10 03:51:00 • views 985
കണ്ണൂരിലെ തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തമാണ് ഇന്നത്തെ പ്രധാന വാർത്ത. സാഹിത്യ നൊബേൽ പുരസ്കാര പ്രഖ്യാപനവും ചിത്തരഞ്ജൻ എംഎൽഐ സഭയിൽ നടത്തിയ പരാമർശവും നിയമസഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് മൂന്ന് എംഎൽഐമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തതും ഗാസ സമാധാന കരാറിനെ ഇന്ത്യ സ്വാഗതം ചെയ്തതും കണ്ണൂരിൽ നടുറോഡിലെ സ്ഫോടനവും ഇന്നത്തെ പ്രധാന വാർത്തകളായി.
കണ്ണൂരിലെ തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപീടിത്തം. ബസ് സ്റ്റാൻഡിനു സമീപത്തെ കെവി കോംപ്ലക്സിലുള്ള കളിപ്പാട്ട വിൽപനശാലയിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു.
സാഹിത്യത്തിനുള്ള 2025ലെ നൊബേൽ പുരസ്കാരം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നഹോർകയ്ക്ക്. ആധുനിക യൂറോപ്യൻ സാഹിത്യത്തിലെ പ്രധാന പേരുകളിലൊന്നായി കണക്കാക്കപ്പെടുന്ന ക്രാസ്നഹോർകയ് തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്.
ഗാസയിൽ ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരുന്നതിനും ഇസ്രയേൽ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിനുമുള്ള ഗാസ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ.
ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിലെ പ്രതിപക്ഷ ബഹളത്തില്‍ കടുത്ത നടപടിയുമായി സ്പീക്കര്‍. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. റോജി എം.ജോണ്‍, എം.വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ സഭയില്‍ നടത്തിയ പരാമര്‍ശം ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് പ്രതിപക്ഷം. സഭയില്‍ കേട്ടലറയ്ക്കുന്ന വാക്കുകളാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
കണ്ണൂർ പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്ഫോടനം. സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.15നായിരുന്നു സംഭവം. English Summary:
Today\“s Recap: 09-10-2025 |
|