തളിപ്പറമ്പ് ∙ നഗരമധ്യത്തിലെ കെട്ടിടങ്ങളിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. വൈകിട്ട് 5 മണിയോടെ കെവി കോംപ്ലക്സിലാണ് തീ പിടിച്ചത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച ഉടൻ തന്നെ കടകളിലുണ്ടായവരെയും ജീവനക്കാരെയും ഒഴിപ്പിക്കാനായതിനാൽ ആളപായമുണ്ടായില്ല. 15 മിനിറ്റിനുള്ളിൽ തന്നെ തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയെങ്കിലും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു.
- Also Read തളിപ്പറമ്പിൽ വൻ തീപിടിത്തം: 10 കടകൾ കത്തിയമർന്നു; അൻപതോളം കടകളിലേക്ക് തീ പടർന്നു; നിയന്ത്രിക്കാൻ ശ്രമം
ചുരുങ്ങിയ സമയത്തിനുള്ളിൽ യൂണിറ്റുകളിലെ വെള്ളം തീർന്നതല്ലാതെ തീയണയ്ക്കാനായില്ല. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി 6 ഫയർ യൂണിറ്റുകൾ കൂടി എത്തി. ഇതിനിടെ ടാങ്കർ ലോറികളിലും മറ്റും വെള്ളമെത്തിച്ച് ഫയർ എൻജിനുകളിലേക്ക് വെള്ളം നിറച്ചാണ് വീണ്ടും തീയണയ്ക്കൽ തുടർന്നത്. തീപിടിച്ചതോടെ നഗരത്തിലെ ഗതാഗതം പൂർണമായി സ്തംഭിച്ചു. വാഹനങ്ങൾ തൃച്ചംബരം ക്ഷേത്രം റോഡ് വഴി തിരിച്ചുവിട്ടു.
- Also Read പോറ്റി ലക്ഷ്യമിട്ടത് മല്യയുടെ ‘സ്വിസ് ഗോൾഡോ’ ജയറാമിന്റെ പൂജയോ? ദേവസ്വം ബോർഡിലെ ‘ഗാർഡിയൻ’ വഴി ശിൽപങ്ങളും കടത്തിയോ?
തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം (ചിത്രം: മനോരമ) തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം (ചിത്രം: മനോരമ) തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം (ചിത്രം: മനോരമ) തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം (ചിത്രം: മനോരമ) തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം (ചിത്രം: മനോരമ) തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം (ചിത്രം: മനോരമ) തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം (ചിത്രം: മനോരമ) തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം (ചിത്രം: മനോരമ) തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം (ചിത്രം: മനോരമ) തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം (ചിത്രം: മനോരമ) തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം (ചിത്രം: മനോരമ) തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം (ചിത്രം: മനോരമ)
ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടത്തിൽ തീ പിടിച്ചതിനാൽ ബസുകൾക്ക് സ്റ്റാൻഡിലേക്ക് വരാൻ സാധിക്കാത്ത സാഹചര്യമായി. ഇതോടെ നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി. ഇതിനിടെ വൈദ്യുതി കണക്‌ഷനുകളും വിച്ഛേദിച്ചതോടെ നഗരം ഇരുട്ടിലായി. കളിപ്പാട്ടം, ബാഗ്, ചെരുപ്പ്, പാത്രം തുടങ്ങിയവ വിൽക്കുന്ന കടയും കഫേകളുമാണ് കത്തിനശിച്ചത്. ആളുകളെ മാറ്റിയെങ്കിലും കടകളിലെ സാധനങ്ങൾ ഒന്നും തന്നെ നീക്കാൻ സാധിച്ചിരുന്നില്ല. സമീപത്തുണ്ടായിരുന്ന വാഹനങ്ങൾ ഉടൻ തന്നെ ഇവിടെ നിന്നു നീക്കി. രണ്ടു മണിക്കൂറിനു ശേഷം ഏഴേ കാലോടെയാണ് തീ അൽപ്പമെങ്കിലും ശമിപ്പിക്കാനായത്. റൂറൽ എസ്പി, അഗ്നിരക്ഷാസേനയിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി. English Summary:
Massive Fire Engulfs Thaliparamba Commercial Complex: Thaliparamba fire accident caused significant financial loss as a commercial complex was engulfed in flames. A suspected short circuit triggered the blaze, leading to the destruction of multiple businesses. |