search

അശോക്, സമ്രാട്ട് അടക്കം 10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്, കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍; 16.72 ലക്ഷം കോടി സമാഹരിക്കും

cy520520 1 hour(s) ago views 622
  



ന്യൂഡൽഹി. ദേശീയ ധനസമ്പാദന പദ്ധതിയുടെ 2-ാം പതിപ്പിന്റെ ഭാഗമായി ഡൽഹിയിൽ ഐടിഡിസി ( ഇന്ത്യൻ ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ) യുടെ കീഴിലുള്ള പ്രശസ്തമായ ഹോട്ടൽ അശോകും ഹോട്ടൽ സമ്രാട്ടും സ്വകാര്യമേഖലയി തുറന്നുകൊടുക്കും.

ഹോട്ടൽ അശോക് കൈമാറുമ്പോൾ 5 വർഷത്തിനകം 820 കോടി രൂപയും ഹോട്ടൽ സമ്രാട്ട് വഴി 380 കോടി രൂപയും സർക്കാരിനു ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. ഉടമസ്‌ഥാവകാശം കൈമാറില്ലെങ്കിലും നടത്തിപ്പ് സ്വകാര്യ കമ്പനികൾക്കായിരിക്കും. ആദ്യപതിപ്പിൽ അശോക്, സമ്രാട്ട് എന്നിവ അടക്കം ഐടിഡിസിയുടെ 8 ഹോട്ടലുകളാണ് സ്വക ര്യവൽക്കരിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പദ്ധതി മുന്നോട്ടു പോയിരുന്നില്ല.

ദേശീയ ധനസമ്പാദന പദ്ധതിയുടെ ഒന്നാം പതിപ്പിൽ 5.9 ലക്ഷം കോടി രൂപ ലക്ഷ്യമിട്ടെങ്കിലും ലഭിച്ചത് 5.3 ലക്ഷം കോടിയാണ് (89%). രണ്ടാം പതിപ്പിൽ 16.72 ലക്ഷം കോടി രൂപയാണ് ലക്ഷ്യം.  

വിറ്റഴിക്കാനുള്ള പദ്ധതികൾ ADVERTISEMENT Go AD-FREE

. ബിഎസ്എൻഎലിന്റെ 38 ഇടത്തുള്ള ഭൂമി പാട്ടത്തിനു നൽകും . ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്‍വർക്കിന്റെ ഭാഗമായുള്ള 4.4 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്വകാര്യ ടെലികോം കമ്പനികൾക്കു കൈമാറും.

.വിവിധ ജോയിന്റ് വെഞ്ച്വർ കമ്പനികളായി നടത്തുന്ന സിറ്റി ഗ്യാസ് ബിസിനസ്, ഗെയ്‌ൽ ഗ്യാസ് ലിമിറ്റഡ് എന്ന ഒറ്റ കമ്പനിയിലേക്ക് ലയിപ്പിക്കും. തുടർന്ന് ഈ കമ്പനിയുടെ നിശ്ചിത ഓഹരികൾ വിൽക്കും.

. വിറ്റൊഴിക്കാൻ കണ്ടുവച്ചിരിക്കുന്ന പുതിയ ദേശീയപാത സ്ട്രെച്ചുകളിൽ ചിലത് കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ

. റെയിൽവേക്കു കീഴിലുള്ള ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പുതിയ റെയിൽ പദ്ധതികൾക്കായി വിറ്റൊഴിക്കും. ADVERTISEMENT Go AD-FREE

. റെയിൽവേ സ്റ്റേഷനുകളിൽ മാൾ, ഹോട്ടൽ തുടങ്ങിയവ ആരംഭിക്കും. ഇവയുടെ നടത്തിപ്പ് സ്വകാര്യകമ്പനികൾക്കു കൈമാറും

. ഒഴിഞ്ഞുകിടക്കുന്ന റെയിൽവേ ഭൂമിയും ഹൗസിങ് ഏരിയകളും തുറമുഖ ഭൂമിയും സ്വകാര്യ മേഖലയ്ക്ക്

. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ 200 ചരക്ക് ടെർമിനലുകൾ തുടങ്ങുകയോ, നിലവിലുള്ളത് പരിഷ്കരിക്കുകയോ ചെയ്യും

. കോൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഉപകമ്പനികളിലെ ഓഹരികൾ വിറ്റൊഴിക്കും  ADVERTISEMENT GO AD-FREE

. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒഴിഞ്ഞു കിടക്കുന്ന സ്‌ഥലങ്ങളിൽ സ്വകാര്യകമ്പനികൾ വെയർഹൗസുകൾ നിർമിക്കും. ഇവ എഫ്‌സിഐ 10 വർഷത്തേക്ക് വാടക അടിസ്ഥാനത്തിൽ ഉപയോഗിക്കും.

.ടെർമിനലുകൾ, ജെട്ടികൾ അടക്കം 44 തുറമുഖ ആസ്‌തികളുടെ നടത്തിപ്പ് സ്വകാര്യകമ്പനികൾക്ക് കൈമാറും English Summary:
Govt approves ₹1,200 Cr PPP redevelopment of Delhi\“s Ashok (₹820 Cr) & Samrat (₹380 Cr) hotels under NMP 2.0—Ashok award FY27, Samrat FY30 via OMDA model. ITDC assets modernized through private investment
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163299