ന്യൂഡൽഹി∙ ആർഎസ്എസും അൽ ഖായിദയും സമമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ. ആർഎസ്എസിനെ പുകഴ്ത്തി ദിഗ്‍വിജയ് സിങ് നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെയാണു ആർഎസ്എസ് വെറുപ്പിൽ കെട്ടിപ്പടുത്ത പ്രസ്ഥാനമാണെന്ന പരാമർശം കോൺഗ്രസ് ക്യാംപിൽനിന്ന് എത്തിയിരിക്കുന്നത്.
- Also Read രാഹുൽ ഗാന്ധി ധൈര്യം കാണിക്കുമോ? ദിഗ്‍വിജയ് സിങ്ങിന്റെ പോസ്റ്റിന് പിന്നാലെ ചോദ്യവുമായി ബിജെപി
‘‘വെറുപ്പിൽ പടുത്തുയർത്തിയ പ്രസ്ഥാനമാണ് ആർഎസ്എസ്. അതു പ്രചരിപ്പിക്കുന്നത് വെറുപ്പാണ്. വെറുപ്പിൽനിന്ന് ഒന്നും പഠിക്കാനില്ല. അൽ ഖായിദയിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ?. വെറുപ്പിന്റെ സംഘടനയാണ് അൽ ഖായിദ. മറ്റുള്ളവരെ വെറുക്കുകയാണ് ഇത് ചെയ്യുന്നത്. ആ സംഘടനയിൽ നിന്ന് എന്താണു പഠിക്കാനുള്ളത്’’– മാണിക്കം ടാഗോർ ചോദിച്ചു.
- Also Read ‘കെ.സി.വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രി ചമയരുത്, കർണാടക രാഹുലിന്റെ കോളനിയല്ല, ഡൽഹിയിലിരിക്കുന്നവർ പാർട്ടി മാനേജർമാർ’
എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടിയുള്ള ആർത്തിയിൽ കോൺഗ്രസിന് സമനില തെറ്റിയിരിക്കുകയാണെന്നായിരുന്നു മാണിക്കം ടാഗോറിന്റെ പരാമർശത്തോട് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പ്രതികരിച്ചത്. ‘‘ഹിന്ദു, സനാതനം, സേന, ഭാരതം എന്നിവയെ അപമാനിച്ച ശേഷം കോൺഗ്രസ് ലക്ഷ്യമിടുന്നത് ഒരു ദേശീയ സംഘടനയെയാണ്. രാഷ്ട്ര സേവനത്തിനായി കഴിഞ്ഞ 100 വർഷമായി പ്രവർത്തിക്കുന്ന ഒരു സംഘടനയെയാണ് അവർ ഭീകരവാദികൾ എന്ന് വിളിക്കുന്നത്. എന്നാൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അവർക്ക് ഒന്നും പറയാനില്ല. എല്ലാറ്റിനും ഉപരിയായി അവർ വോട്ട്ബാങ്ക് രാഷ്ട്രീയത്തിനാണു പ്രാധാന്യം നൽകിയിരിക്കുന്നത്’’- പൂനാവാല പറഞ്ഞു.
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
- അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
- Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
MORE PREMIUM STORIES
English Summary:
Congress MP Manickam Tagore speaks: RSS vs Al Qaeda is a controversial comparison made by Congress MP Manickam Tagore, sparking outrage. The BJP\“s Shehzad Poonawalla criticizes Congress, alleging a focus on vote bank politics over national interests. |