തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു ദിവസത്ത സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക്. ഈ മാസം 17 മുതൽ 19 വരെയാണ് സന്ദർശനം. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പം സൗദ്യ അറേബ്യ സന്ദർശിക്കും.   
  
 -  Also Read  മാസപ്പടി കേസ് വിജിലൻസ് അന്വേഷിക്കണം, മാത്യു കുഴൽനാടൻ സുപ്രീം കോടതിയിൽ; നിർണായക നീക്കം   
 
    
 
മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമാം, ജിദ്ദ മേഖലകളിൽ നടക്കുന്ന ‘മലയാളോത്സവം’ പൊതുപരിപാടിയിൽ മുഖ്യമന്ത്രി സംബന്ധിക്കും. 17 ന് ദമാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമാണ് പരിപാടികൾ.  
  
 -  Also Read  ലാലോളം: അനന്തപുരിയുടെ സ്നേഹം; സുഹൃത്തിനെ കാണാൻ ജഗതി ശ്രീകുമാർ   
 
    
 
മൂന്നു നഗരങ്ങളിലും പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിക്കുമെന്ന് സൗദിയിലെ മലയാളം മിഷൻ ഭാരവാഹികൾ പറഞ്ഞു. 2023 ഒക്ടോബറിൽ സൗദി അറേബ്യയിൽ വച്ച് ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു. English Summary:  
Pinarayi Vijayan\“s Saudi Arabia Trip: Kerala Chief Minister Pinarayi Vijayan is visiting Saudi Arabia for three days to attend public programs, including Malayalolsavam organized by the Malayalam Mission.  |