കൊച്ചി ∙ കോൺഗ്രസിലെ കെ.ജി.രാധാകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായേക്കും. പാമ്പാക്കുട ഡിവിഷനിൽ ജനവിധി തേടിയ രാധാകൃഷ്ണൻ സിപിഐയിലെ സി.ടി.ശശിയെയാണു തോൽപിച്ചത്. ഇക്കുറി എസ്‌സി, എസ്ടി ജനറൽ വിഭാഗത്തിനാണു പ്രസിഡന്റ് സ്ഥാനത്തിന് അർഹത. ഈ വിഭാഗത്തിൽ കോൺഗ്രസിന്റെ ഏക പ്രതിനിധിയാണു രാധാകൃഷ്ണൻ. നിലവിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് അദ്ദേഹം. അതേസമയം, ആരു വൈസ് പ്രസിഡന്റ് ആകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
- Also Read ബൂത്തുകൾ കയറിയിറങ്ങി ദീപ, റിപ്പോർട്ടുകളുമായി കനഗോലു; ‘ഡൂ ഓർ ഡൈ’ സന്ദേശം വാശിയായി
വൈസ് പ്രസിഡന്റ് സ്ഥാനം ഇക്കുറി വനിതകൾക്കാണ്. നിലവിലെ വൈസ് പ്രസിഡന്റായ എൽസി ജോർജിന്റെ പത്രിക തള്ളിയതോടെ സീനിയർ വനിതാ നേതാക്കൾ കോൺഗ്രസ് വിജയികളുടെ നിരയിലില്ല. ആകെയുള്ള 28 ൽ 25 ഡിവിഷനുകളും പിടിച്ചെടുത്താണു യുഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തിയത്.
- Also Read ‘ആര്യക്ക് തന്നേക്കാള്‍ താഴ്ന്നവരോട് പുച്ഛം, കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി’; ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഗായത്രി ബാബു
ആരാകും മേയർ ?
- മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
- ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
- ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഗംഭീര വിജയത്തോടെ കൊച്ചി കോർപറേഷൻ ഭരണം തിരിച്ചുപിടിച്ച യുഡിഎഫ് ആരെ മേയറാക്കുമെന്നു വ്യക്തമല്ല. നിലവിൽ കൗൺസിലർമാരായ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.കെ.മിനിമോൾ എന്നിവർക്കു പുറമേ, ഫോർട്ട്കൊച്ചി ഡിവിഷനിൽ നിന്നു വിജയിച്ച ഷൈനി മാത്യുവിന്റെ പേരും കോൺഗ്രസ് നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണ്.
2015 – 20 കാലയളവിൽ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു ഷൈനി. അക്കാലത്തു മേയർ സ്ഥാനത്തേക്കു ഷൈനി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും 5 വർഷവും സൗമിനി ജെയിൻ തന്നെ മേയർ സ്ഥാനത്തു തുടരുകയാണു ചെയ്തത്. ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ പൊതുവായ പിന്തുണയുള്ള മിനിമോൾ കോർപറേഷനിൽ കോൺഗ്രസിന്റെ ഏറ്റവും പരിചയസമ്പന്നരായ നേതാക്കളിലൊരാളാണ്.
പാർട്ടിയിലെ പ്രമുഖ വനിതാ മുഖമായ ദീപ്തി ഇതു രണ്ടാം വട്ടമാണു കൗൺസിലറാകുന്നത്. എം.ജി.അരിസ്റ്റോട്ടിൽ, ആന്റണി പൈനുതറ, ഹെൻറി ഓസ്റ്റിൻ, പി.ഡി.മാർട്ടിൻ, കെ.വി.പി.കൃഷ്ണകുമാർ തുടങ്ങി വിവിധ പേരുകൾ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കു ചർച്ച ചെയ്യപ്പെടുന്നു. English Summary:
KG Radhakrishnan Ernakulam District Panchayat President: UDF has retained control of the District Panchayat by winning 25 out of 28 divisions. Following a major UDF victory, K.G. Radhakrishnan is set to become Ernakulam District Panchayat President. Who Will Be Kochi\“s Next Mayor? |