തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടാൻ സംസ്ഥാനത്തെ 23,576 വാർഡുകളിലായി ഇത്തവണ 75,632 സ്ഥാനാർഥികൾ. കണ്ണൂരിലെ 14 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ലാത്തതിനാൽ അവിടെ മത്സരമില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 75,013 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. മത്സരിക്കുന്നവരിൽ 39,604 സ്ത്രീകളും 36027 പുരുഷൻമാരും ഒരു ട്രാൻസ്ജെൻഡറുമുണ്ട്. സ്ഥാനാർഥികളുടെ അന്തിമ പട്ടിക റിട്ടേണിങ് ഓഫിസർമാർ പ്രസിദ്ധീകരിച്ചു.
- Also Read ‘പായസത്തിൽ മധുരം എത്ര കൂടിയാലും കുഴപ്പമില്ല; പി.വി.അൻവർ അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗം’
മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ക്രമീകരിച്ചത്. പേര്, വിലാസം, പാർട്ടി, അനുവദിച്ച ചിഹ്നം, ഫോട്ടോ എന്നിവയാണ് ഈ പട്ടികയിലുള്ളത്. അതത് റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ ഓഫിസുകളിലും ഇൗ പട്ടിക പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇനി രണ്ടാഴ്ച മാത്രമാണ് പ്രചാരണത്തിനു ബാക്കിയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മാസം 9നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 11നും ആണ് വോട്ടെടുപ്പ്. 13നാണ് വോട്ടെണ്ണൽ. English Summary:
Kerala Local Body Election 2024 is seeing 75,632 candidates contesting across 23,562 wards. Elections will be held on December 9th and 11th, with counting on December 13th. |