ന്യൂഡൽഹി ∙ രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്ന റിപ്പോർട്ടിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി. ഇത് ഗുരുതരമായ പ്രശ്നമാണെന്നു പറഞ്ഞ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്, രാജ്യത്ത് ദത്തെടുക്കൽ സങ്കീർണമാണെന്നും അതു കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ ശ്രദ്ധിക്കണമെന്നും പറഞ്ഞു.
- Also Read ‘എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവയ്ക്കണം, ഇല്ലെങ്കിൽ ഭരണസംവിധാനം സ്തംഭിക്കും’; കേരളം സുപ്രീം കോടതിയിൽ
‘‘രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നതായി ഒരു പത്രത്തിൽ ഞാൻ വായിച്ചു. ഇത് ഗുരുതരമായ പ്രശ്നമാണ്’’ – ജസ്റ്റിസ് നാഗരത്ന വാക്കാൽ നിരീക്ഷിച്ചു. ദത്തെടുക്കൽ പ്രക്രിയ കർശനമായതിനാൽ, അതു കൃത്യമായി പാലിക്കപ്പെടാതിരിക്കാൻ സാധ്യതയുണ്ടെന്നും കുട്ടികളെ ലഭിക്കാൻ ആളുകൾ നിയമവിരുദ്ധ മാർഗങ്ങൾ തേടുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഗുരിയ സ്വയം സേവി സൻസ്ഥാൻ എന്ന സന്നദ്ധ സംഘടനയാണ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചത്.
- Also Read കെഎസ്ആർടിസിയിലും വരുന്നു, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’; ആളില്ലാതെ ഓടുന്നതിന്റെ നഷ്ടം നികത്തുക ലക്ഷ്യം
ഇത്തരം കേസുകൾക്കായി നോഡൽ ഓഫിസറെ നിയമിക്കാൻ ആറാഴ്ച വേണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഡിസംബർ ഒൻപതിനകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
കുട്ടികളെ കാണാതാകുന്ന കേസുകൾക്കായി നോഡൽ ഓഫിസർ വേണമെന്നും അവരുടെ പേരും വിവരങ്ങളും വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ‘മിഷൻ വാത്സല്യ’ പോർട്ടലിൽ പ്രസിദ്ധീകരിക്കണമെന്നും സംസ്ഥാനങ്ങളോടു നിർദേശിക്കണമെന്ന് കോടതി ഒക്ടോബർ 14ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. പോർട്ടലിൽ ലഭിക്കുന്ന പരാതികൾ നോഡൽ ഓഫിസർമാർക്കു നൽകണം. കുട്ടികളെ കണ്ടെത്താനും അത്തരം കേസുകൾ അന്വേഷിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രത്യേക ഓൺലൈൻ പോർട്ടൽ വേണം. ഇത്തരം കേസുകളുടെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനെ വീതം ഓരോ സംസ്ഥാനത്തുനിന്നും പോർട്ടലിൽ ഉൾപ്പെടുത്തണമെന്നും കോടതി അന്നു നിർദേശിച്ചിരുന്നു. കാണാതാകുന്ന കുട്ടികളെ കണ്ടെത്താനുള്ള ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ ഏകോപനമില്ലായ്മയെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. English Summary:
Child missing Case: Supreme Court expresses serious concern over 1 child missing every 8 minutes in India, highlighting complicated adoption and illegal means. |