ന്യൂഡൽഹി∙ ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനത്തിന് ഇടയാക്കിയ കാർ ഓടിച്ചത് ഡോ.ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതായി മാധ്യമ റിപ്പോർട്ടുകൾ. അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചതായി അധികൃതർ പറഞ്ഞു. കൂടുതൽ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾക്ക് ലക്ഷ്യമിട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
- Also Read ഡോ.ഉമറിന്റെ രണ്ടാമത്തെ കാർ കണ്ടെത്തി; വാഹനത്തിൽ വിശദപരിശോധന, റജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിൽ
ഡോ.ഉമർ നബിയുടെ പേരിലുള്ള മറ്റൊരു കാർ കൂടി ഹരിയാനയിലെ ഫരീദാബാദിൽ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ചുവന്ന ഇക്കോസ്പോർട്ട് കാർ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭീകരസംഘാംഗങ്ങൾ ഉപയോഗിച്ചിരുന്നതായാണു സൂചന. ഉമർ നബിയുടെ ഡോക്ടറായ ഒരു സുഹൃത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്ഫോടനം നടന്ന സ്ഥലത്ത് കശ്മീരിൽ നിന്നുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ ഷാഹിദ പർവീൺ ഗാംഗുലിയും പരിശോധനയ്ക്കായി എത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ കാൻപുർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2 ദിവസം കഴിഞ്ഞിട്ടും സ്ഫോടനത്തിന് ഉപയോഗിച്ച വസ്തു ഏതെന്ന് വ്യക്തമായിട്ടില്ല.
- Also Read പൊട്ടിത്തെറിക്കും മുൻപ് 3 മണിക്കൂർ കാറിൽ: മറ്റു സ്ഥലങ്ങളും ഉമർ ലക്ഷ്യമിട്ടു? ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
- കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
- ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
MORE PREMIUM STORIES
ചെങ്കോട്ടയ്ക്കു മുന്നിൽ 12 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം രാജ്യവിരുദ്ധശക്തികൾ നടത്തിയ ഭീകരപ്രവൃത്തിയെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. സ്ഫോടനത്തെ അപലപിച്ച് കേന്ദ്ര മന്ത്രിസഭായോഗം പാസാക്കിയ പ്രമേയത്തിലാണ് ഭീകര ബന്ധം കേന്ദ്ര സർക്കാർ ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Tyagi__Ishan എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Delhi Blast investigation confirms Dr. Umar Nabi drove the car: Further investigation revealed plans for more explosions and the involvement of a terrorist group. |