ജയ്പുർ∙ സവായ് മാൻ മാൻ സിങ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ഉണ്ടായപ്പോൾ 11 രോഗികൾ ഐസിയുവിൽ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. മരിച്ചവരിൽ 4 പുരുഷൻമാരും 2 സ്ത്രീകളുമുണ്ട്.
- Also Read ഉപയോഗശൂന്യമായ കുളത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം; മോഷണ സംഘാംഗത്തിന്റേതെന്ന് സംശയം
പിന്റു, ദിലീപ്, ശ്രീകാന്ത്, രുക്മിണി, ഖുർമ, ബഹാദുർ എന്നിവരാണ് മരിച്ചത്. മറ്റൊരു ഐസിയുവിലുണ്ടായിരുന്ന 14 പേർ സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രിക്കുള്ളിൽ പുക നിറഞ്ഞതോടെ രോഗികൾ പരിഭ്രാന്തരായി ഓടി. ഐസിയുവിലെ ഉപകരണങ്ങളും ആശുപത്രി രേഖകളും കത്തിനശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ആശുപത്രി സന്ദർശിച്ചു. English Summary:
Jaipur hospital fire has claimed the lives of six patients in the ICU due to a suspected short circuit. Authorities are investigating the incident, which caused panic and damage within the hospital. |