കൊച്ചി ∙ ‘എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല’ എന്ന ഉദ്യോഗസ്ഥരുടെ സമീപനത്തെ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഡേറ്റാ ബാങ്കിൽ നിന്നും ഭൂമി നീക്കണമെന്ന അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട് കോട്ടയം ഡപ്യൂട്ടി കലക്ടർ എസ്.ശ്രീജിത്തിന് 10,000 രൂപ പിഴയിട്ടുകൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീജിത്ത് പാലക്കാട് ആർഡിഒ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം. റവന്യൂ രേഖകളിൽ \“നിലം\“ എന്ന് രേഖപ്പെടുത്തിയ തന്റെ 5.01 സെന്റ് ഭൂമി വർഷങ്ങളായി തരിശുകിടക്കുകയാണെന്നും കൃഷിക്ക് അനുയോജ്യമല്ലെന്നും കാണിച്ച് ഡേറ്റാ ബാങ്കിൽ നിന്ന് നീക്കം ചെയ്യാൻ പാലക്കാട് കണ്ണാടി സ്വദേശി സി.വിനുമോൻ അപേക്ഷ നൽകിയിരുന്നു.
- Also Read വിവാഹ വേദിയിൽ വരന് കുത്തേറ്റു; അക്രമിക്ക് പിന്നാലെ ഡ്രോൺ പറത്തി വിഡിയോഗ്രഫർ, പിന്തുടർന്നത് 2 കിലോമീറ്റർ
പ്രാദേശിക സമിതി ശുപാർശ ചെയ്തിട്ടും കൃഷി ഓഫീസറുടെ റിപ്പോർട്ട് മാത്രം പരിഗണിച്ച് അപേക്ഷ ആർഡിഒ തള്ളി. തുടർന്ന് അപേക്ഷകൻ ഹൈക്കോടതിയെ സമീപിച്ചതോടെ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ കോടതി ഉത്തരവിട്ടു. എന്നാൽ, പഴയ ഉത്തരവ് ആവർത്തിച്ച് ആർഡിഒ അപേക്ഷ നിരസിക്കുകയായിരുന്നു. ഇതിനെതിരെ അപേക്ഷകൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് സ്വന്തം പോക്കറ്റിൽ നിന്ന് ഹർജിക്കാരനു ചെലവായ പിഴത്തുക നൽകാൻ കോടതി നിർദേശിച്ചിരിക്കുന്നത്. ഡെപ്യൂട്ടി കലക്ടറുടെ നടപടി ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
- Also Read ഓടുന്ന കാറിൽ വെറുതെ പൊട്ടിത്തെറിക്കില്ല, അതിന് ‘ഭീകരതയുടെ കൈ’ വേണം; ആ രാസവസ്തുവിന്റെ സാന്നിധ്യം തെളിഞ്ഞാൽ ഡൽഹി സ്ഫോടനത്തിൽ നിർണായക വഴിത്തിരിവ്
കേരള നെൽവയൽ, തണ്ണീർത്തട സംരക്ഷണ ചട്ടം 2008 പ്രകാരം ഭൂമി ഡേറ്റ ബാങ്കിൽനിന്നു നീക്കം ചെയ്യാൻ നൽകുന്ന ഫോം 5 അപേക്ഷയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ റദ്ദാക്കുക എന്നത് കോടതിയുടെ പതിവ് ജോലിയായിരിക്കുകയാണെന്നു സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി. 90 ശതമാനം അപേക്ഷകളിലും കൃത്യമായി മനസ്സിരുത്താതെ ഒരേതരം വാചകങ്ങൾ ആവർത്തിച്ചാണ് ഉദ്യോഗസ്ഥർ ഉത്തരവിടുന്നത്. വ്യക്തമായ ഉത്തരവിടാൻ ഒട്ടേറെ നിർദേശങ്ങൾ നൽകിയിട്ടും പരിഗണിക്കുന്നില്ല. ഉദ്യോഗസ്ഥർ തന്നെയുണ്ടാക്കി അവരുടെയിടയിൽ പ്രചരിപ്പിച്ചിരിക്കുന്ന മാതൃക അടിസ്ഥാനമാക്കിയാണ് ഉത്തരവിടുന്നതെന്നു ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.
- കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
- ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
MORE PREMIUM STORIES
തിരഞ്ഞെടുപ്പ് ജോലിയുടെ തിരക്കായതിനാൽ കീഴുദ്യോഗസ്ഥനാണു റിപ്പോർട്ടും ഉത്തരവും തയാറാക്കിയതെന്നും ഒപ്പിടുക മാത്രമാണുണ്ടായതെന്നും കോടതിയുടെ കാരണം കാണിക്കൽ നോട്ടീസിന് ആർഡിഒ മറുപടി നൽകിയിരുന്നു. എന്നാൽ അർധ ജുഡീഷ്യൽ അതോറിറ്റി പ്രവർത്തിക്കേണ്ട രീതി ഇതാണോ എന്ന് കോടതി ചോദിച്ചു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് ജോലിയിൽ വീഴ്ചയുണ്ടോ എന്ന് പരിശോധിച്ച് മതിയായ നടപടി സ്വീകരിക്കാനും ഹർജിക്കാരന്റെ അപേക്ഷ വീണ്ടും പരിഗണിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു. English Summary:
Kerala High Court Slams Negligent Officials: This highlights concerns about the handling of land-related applications and the need for responsible decision-making by authorities. |