പാലക്കാട് ∙ കർഷകനായ പിതാവിന്റെ ഉൽപന്നങ്ങൾ ഉണക്കിയെടുക്കാൻ മഴക്കാലങ്ങളിൽ പ്രതിസന്ധി നേരിട്ടതോടെ അൽഫോൻസ് സിജോ രൂപകൽപന ചെയ്ത സംവിധാനമാണ് ഹൈ എഫിഷ്യന്റ് സോളർ ഡ്രയർ. പഴയ റഫ്രിജറേറ്ററിന്റെ ഭാഗങ്ങളും 2 ബൾബുകളും കുഞ്ഞുഫാനുകളും ഉപയോഗിച്ചു വികസിപ്പിച്ചെടുത്ത സംവിധാനത്തിന്റെ അൽപംകൂടി പരിഷ്കരിച്ചുള്ള പ്രവർത്തന മാതൃകയുമായാണ് ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തിപരിചയമേളയിൽ ഇടുക്കി അടിമാലി എസ്എൻഡിപിഎച്ച്എസ്എസിലെ അൽഫോൻസ് സിജോ എത്തിയത്.
- Also Read ഈ ടൈപ്പിങ്ങിന് ഇന്നും ചെറുപ്പം; 79-ാം വയസ്സിലും ടൈപ്‌റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തി എം.എസ്.കുമാരി
അച്ഛൻ സിജോ കർഷകനാണ്. മഴക്കാലങ്ങളിൽ കുരുമുളകും ജാതിക്കയും ഉൾപ്പെടെയുള്ള വിളകൾ ഉണക്കാൻ കഴിയാതെ പ്രതിസന്ധി നേരിട്ടതോടെയായിരുന്നു ഡ്രയർ സംവിധാനത്തിന്റെ കണ്ടുപിടിത്തം. പഴയ റഫ്രിജറേറ്ററിനുള്ളിലാണു 2 സാധാരണ ബൾബുകൾ പ്രകാശിപ്പിക്കുന്നത്. അകത്തെ നീരാവി പുറംതള്ളാൻ പുറത്തേക്കു തിരിച്ചു കുഞ്ഞുഫാനും ബൾബിന്റെ ചൂട് എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കാൻ അകത്തേക്കു തിരിച്ചു മറ്റൊരു ചെറിയ ഫാനും സ്ഥാപിച്ചാണു സംവിധാനത്തിന്റെ പ്രവർത്തനം.
- Also Read അനിമേഷനിൽ മലയാളിപ്പെരുമ; രാജ്യാന്തര അനിമേഷൻ പുരസ്കാരം നേടി ഐഐടി ഗുവാഹത്തി വിദ്യാർഥികൾ
പുറത്തേക്കു തിരിച്ചുള്ള ഫാൻ ഒഴിവാക്കിയാൽ ഈ സംവിധാനം കോഴിമുട്ട വിരിയിക്കാനുള്ള ഇൻക്യുബേറ്ററായും പ്രയോജനപ്പെടുത്താം. വീട്ടിൽ ഇതു ബാറ്ററിയിലും വൈദ്യുതിയിലുമാണു പ്രവർത്തിപ്പിക്കുന്നത്. ഇതേ സംവിധാനം സൗരോർജത്തിൽ പ്രവർത്തിക്കുന്ന മാതൃകയാക്കി മാറ്റിയാണ് അൽഫോൻസ് സിജോ മേളയ്ക്കെത്തിയത്.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Innovative Solar Dryer for Farmers: Solar dryer is an innovative solution designed by Alphons Sijo to address the challenges faced by farmers in drying agricultural products during the rainy season. |