കൊച്ചി ∙ ഗവേഷക വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ കേരള സർവകലാശാല സംസ്കൃത വിഭാഗം മേധാവി ഡോ. സി.എൻ.വിജയകുമാരിയുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 19 വരെ ഹർജിക്കാരിയെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. ഗവേഷക വിദ്യാർഥി വിപിൻ വിജയന്റെ പരാതിയിൽ സി.എൻ.വിജകുമാരിക്കെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റ് നടപടികൾ തടയണമെന്നും മുൻകൂർ ജാമ്യം വേണമെന്നും ആവശ്യപ്പെട്ട് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചത്.
- Also Read സര്‍ക്കാരിനു തിരിച്ചടി; കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം മരവിപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
പൊലീസിൽ പരാതി നൽകിയ ഗവേഷക വിദ്യാർഥി വിപിൻ വിജയനെ ഹർജിയിൽ കക്ഷിയാക്കാനും കോടതി നിർദേശിച്ചു. തനിക്ക് പിഎച്ച്ഡി ബിരുദം അവാർഡ് ചെയ്യുന്നതിനു മുൻപുള്ള ഓപ്പൺ ഡിഫൻസിനു ശേഷം പ്രബന്ധത്തിൽ ന്യൂനതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിജയകുമാരി സർവകലാശാല വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകിയെന്ന് വിപിൻ വിജയൻ പരാതി നൽകിയിരുന്നു. കാര്യവട്ടം ക്യാംപസില്‍ എംഫില്‍ പഠിക്കുമ്പോള്‍ ഗൈഡ് ആയിരുന്ന വിജയകുമാരി അന്നു മുതല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്നുവെന്നും പുലയന്മാര്‍ സംസ്‌കൃതം പഠിക്കണ്ട എന്നും പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു എന്നും വിജയകുമാരി ആക്ഷേപിച്ചെന്ന് പരാതിയിൽ പറയുന്നു.
- Also Read ‘മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും മേയറായി ചരിത്രമെഴുതുമ്പോൾ’: വികാരനിർഭരമായ കുറിപ്പുമായി ആര്യ
വിപിനെ പോലുള്ള നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല എന്നും പറഞ്ഞ് അധിക്ഷേപിച്ചുവെന്നും പരാതിയില്‍ പറയുന്നു. തന്റെ പ്രബന്ധത്തിനു ഗവേഷണ ബിരുദത്തിനു വിസി നിയമിച്ച വിഷയവിദഗ്ധര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവേഷണബിരുദം നല്‍കരുതെന്ന് വിജയകുമാരി നിയമവിരുദ്ധമായി ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്നും വിപിന്‍ പരാതിപ്പെട്ടു. തുടർന്ന് ശ്രീകാര്യം പൊലീസ് വിജയകുമാരിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതും രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയുള്ളതുമാണെന്ന് ഹര്‍ജിക്കാരി വാദിച്ചു.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
പരാതിക്കാരൻ എസ്എഫ്ഐ നേതാവാണ്. പിഎച്ച്ഡി ഓപ്പൺ ഡിഫൻസിൽ ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ക്യാംപസിൽ നടന്നത്. പരാതിക്കാരന് ഇംഗ്ലീഷിലോ സംസ്കൃതത്തിലോ മലയാളത്തിലോ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിച്ചില്ല. തുടർന്നാണ് വി.സിക്ക് റിപ്പോർട്ട് നൽകിയത്. പ്രബന്ധത്തിൽ ഒപ്പിട്ട് വിഷയം അവസാനിപ്പിക്കാൻ സമ്മർദ്ദമുണ്ടായി. എന്നാൽ അക്കാദമിക് നിലവാരമില്ലാത്ത പ്രബന്ധം അംഗീകരിക്കാൻ പറ്റില്ല. ജാതി അധിക്ഷേപം നടത്തിയെന്നത് തെറ്റാണ്.
കേസ് എടുത്തെന്ന് അറിഞ്ഞപ്പോൾ സെഷൻസ് കോടതിയെ സമീപിക്കാൻ ആലോചിച്ചെങ്കിലും പ്രോ വിസിയായ ഉന്നത വിദ്യാഭ്യാസകാര്യമന്ത്രി തന്നെ കുറ്റക്കാരിയാക്കിയാണ് അഭിപ്രായം പറഞ്ഞത്. തനിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധവും സംഘടിപ്പിച്ച സാഹചര്യത്തിലാണ് നേരിട്ടു ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിക്കാരി വാദിച്ചു. തുടർന്നാണ് ഹർജിക്കാരിയുടെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വ്യക്തമാക്കി അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടത്. English Summary:
Caste Abuse Case: Caste discrimination case involves allegations against CN Vijayakumari. The High Court has temporarily stayed her arrest in connection with the case filed by a research student. The allegations involve caste-based discrimination at Kerala University. |