തിരുവനന്തപുരം∙ എസ്എടി ആശുപത്രിയിൽ പ്രസവത്തിനു പിന്നാലെ യുവതി അണുബാധയേറ്റ് മരിച്ചതിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവ് ഉണ്ടായതായി ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കൈക്കുഞ്ഞുമായി ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയയാണ് (26) മരിച്ചത്.
- Also Read കോതമംഗലത്ത് ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം
ഒക്ടോബർ 22നായിരുന്നു എസ്എടി ആശുപത്രിയിൽ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവർ പനിയെ തുടർന്ന് 26ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കൾചറിൽ അണുബാധ കണ്ടെത്തി. തുടർന്ന് ഐസിയുവിലേക്കു മാറ്റിയ യുവതി ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. എസ്എടി ആശുപത്രിയിൽ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവാണ് മരണത്തിനു കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കുകയാണ്.
- Also Read സംശയം തോന്നിപ്പിച്ചത് മുറിവുകളുടെ പാറ്റേൺ: ട്രെയിനിൽ വാതിലിനടുത്ത് നിൽക്കുമ്പോൾ ശ്രദ്ധിക്കുക, കൊലയാളി മനസ്സുമായി പിന്നിൽ അവർ...
കൊല്ലത്തെ ഓട്ടോറിക്ഷാ തൊഴിലാളി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ മരിച്ചതില്‍ ഡോക്ടർമാർക്കെതിരെ വലിയ ആരോപണം ഉയർന്നതിനു പിന്നാലെയാണ് വീണ്ടും ചികിത്സാ പിഴവ് ആരോപണം ഉയർന്നിരിക്കുന്നത്.
- എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
English Summary:
SAT Hospital under scrutiny following a patient\“s death allegedly due to infection and medical negligence. Relatives are protesting, alleging treatment errors led to the woman\“s demise after childbirth, raising concerns about healthcare standards in Kerala. |