വാഷിങ്ടൻ ∙ ഇസ്രയേലും അറബ്, മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളും തമ്മിൽ നല്ല ബന്ധത്തിനുള്ള ഏബ്രഹാം ഉടമ്പടിയിൽ കസഖ്സ്ഥാൻ പങ്കുചേരും. ഈ വർഷം ഉടമ്പടിയിൽ ചേരുന്ന ആദ്യ രാജ്യമാണ് കസഖ്സ്ഥാൻ. സോവിയറ്റ് യൂണിയനിൽ നിന്നു വിട്ട് സ്വതന്ത്രരാഷ്ട്രമായ ശേഷം 1992 മുതൽ കസഖ്സ്ഥാന് ഇസ്രയേലുമായി നയതന്ത്രബന്ധം ഉണ്ടെങ്കിലും ബന്ധം മെച്ചപ്പെടുന്നത് പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾ ശക്തിപ്പെടുത്തും.
- Also Read ‘ആ ജോലി സ്വീകരിക്കരുത്, ജീവന് ഭീഷണി’; റഷ്യൻ സൈന്യത്തിൽ 44 ഇന്ത്യക്കാർ, മുന്നറിയിപ്പുമായി സർക്കാർ
മെച്ചപ്പെട്ട വ്യാപാരബന്ധത്തിനും ഇതു സഹായിക്കും. ഡോണൾഡ് ട്രംപ് ആദ്യവട്ടം യുഎസ് പ്രസിഡന്റായിരുന്നപ്പോൾ മുൻകൈയെടുത്ത് 2020 ഓഗസ്റ്റിൽ തുടക്കമിട്ട ഏബ്രഹാം ഉടമ്പടിയിൽ ആദ്യം ഒപ്പുവച്ചത് യുഎഇയും ഇസ്രയേലും ആണ്. പിന്നീട് ബഹ്റൈൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങൾ ചേർന്നു. English Summary:
Kazakhstan to Join Abraham Accords: Abraham Accords is gaining momentum with Kazakhstan joining the agreement in 2024. This development is expected to strengthen relations between Kazakhstan and Israel and contribute to peace efforts in the Middle East. |