search
 Forgot password?
 Register now
search

‘കോൺഗ്രസ് എടുത്തത് ധീരമായ തീരുമാനം; കൃത്യമായ സന്ദേശം, എംഎൽഎ സ്ഥാനത്ത് തുടരണോ എന്ന് രാഹുലാണ് തീരുമാനിക്കേണ്ടത്’

deltin33 2025-12-4 20:21:19 views 1244
  



കണ്ണൂർ∙ എംഎൽഎ സ്ഥാനത്ത് തുടരണോ എന്ന് രാഹുൽ മാങ്കൂട്ടത്തിലാണ് തീരുമാനിക്കേണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ പാർട്ടിയിൽ നിന്നു പുറത്താക്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  • Also Read ഒ‌ടുവിൽ ‘ബ്രഹ്മാസ്ത്ര പ്രയോഗം’: ‘രാഹുലിനെ പുറത്താക്കിയത് ഒറ്റക്കെട്ടായി; എഐസിസി അനുമതിയോടെ’   


‘‘പാർട്ടിയെ സംബന്ധിച്ചിടത്തോളം അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നതാണ് പ്രധാനം. എല്ലാവരുമായും ആലോചിച്ചാണ് കെപിസിസി തീരുമാനം എടുത്തത്. ഇത്തരത്തിൽ ഒരുപാട് സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. ആരുമെടുക്കാത്ത ധീരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തത്. ആരോപണം ഉയർന്ന ഉടൻ സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സ്ഥാനത്തു നിന്നു മാറ്റി. ചൊവ്വാഴ്ച കെപിസിസി പ്രസിഡന്റിന് മറ്റൊരു പരാതി കിട്ടി. അദ്ദേഹം അത്  മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാന ഡിജിപിക്ക് കൈമാറി. പരാതി പൂഴ്ത്തിവയ്ക്കുകയല്ല ഉണ്ടായത്. പലരും തീരുമാനം എടുക്കാറില്ല. കൃത്യമായ സന്ദേശമാണ് കോൺഗ്രസ് നൽകിയത്.

  • Also Read ‘പറഞ്ഞത് കള്ളമാണോയെന്ന് ഷാഫിയോട് ചോദിക്കൂ; വാട്സാപ് ഗ്രൂപ്പിൽനിന്ന് രാത്രി പുറത്താക്കി, രാവിലെ ഉൾപ്പെടുത്തി’   


ജനം ചർച്ച ചെയ്യേണ്ട മറ്റു പല വിഷയങ്ങളുമുണ്ട്. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും പറഞ്ഞാൽ അവർക്കെതിരെയെല്ലാം സൈബർ ആക്രമണത്തിന് കേസെടുക്കുന്നുണ്ട്. ബാക്കി ആർക്കെതിരെ വന്നാലും ഒരു പ്രശ്നവുമില്ല’’. രാഹുൽ വിഷയം പാർട്ടിക്ക് ക്ഷീണമുണ്ടാക്കി എന്നു കെപിസിസി അധ്യക്ഷൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Congress Party Leaders on Rahul Mamkootathil\“s issue: Rahul Mamkootathil\“s situation is a critical point of discussion within the Congress party, highlighted by KC Venugopal\“s statements.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
463754

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com