കൊച്ചി∙ ബാങ്കിൽ പണയത്തിൽ ഇരിക്കുന്ന സ്വർണം തിരിച്ചെടുക്കാൻ സഹായിക്കണമെന്നു പറഞ്ഞ് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. അശമന്നൂർ നെടുങ്ങപ്ര കൂടംചിറത്ത് ലിബില ബേബി (29)യെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
- Also Read ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന് സംശയം; ഉറങ്ങിയപ്പോൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി: ഭർത്താവിനു ജീവപര്യന്തം
ബാങ്കിൽ പണയത്തിൽ ഇരിക്കുന്ന സ്വർണം എടുത്തു വിൽക്കാൻ സഹായിക്കും എന്ന് അശമന്നൂർ സ്വദേശി പത്രത്തിൽ പരസ്യം ചെയ്തിരുന്നു. ഇതു കണ്ടാണ് യുവതി ഇയാളുമായി ബന്ധപ്പെട്ടത്. കോലഞ്ചേരിയിലെ ബാങ്കിൽ സ്വർണം പണയം വച്ചിട്ടുണ്ടെന്നും ഇത് എടുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി ഒരു ലക്ഷം രൂപ പണമായും 35,000 രൂപ ഗൂഗിൾ പേ വഴിയും വാങ്ങിയശേഷം ഇവർ മുങ്ങുകയായിരുന്നു.
- Also Read ശബരിമല സ്വർണക്കൊള്ള: നിർണായക കത്ത് എസ്ഐടിക്ക്, അമൂല്യവസ്തുക്കൾ നഷ്ടപ്പെടുമെന്ന് കമ്മിഷണറുടെ മുന്നറിയിപ്പ്
ഇൻസ്പെക്ടർ സി.എൽ. ജയൻ, എസ്ഐമാരായ കെ.ജി.ബിനോയ്, ജി.ശശിധരൻ, എഎസ്ഐമാരായ ബിജു ജോൺ, സുരേഷ് കുമാർ, മഞ്ജു ബിജു, സീനിയർ സിപിഒമാരായ റിതേഷ്, ആശ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
English Summary:
Woman Arrested in Gold Loan Fraud Case: Gold loan fraud resulted in the arrest of a woman for defrauding a man out of ₹1,35,000 under the guise of helping him redeem gold from a bank. |