പാലക്കാട്∙ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അടുത്ത ശാസ്ത്രോത്സവത്തിനു സ്വർണക്കപ്പ് ഉണ്ടാകുമെന്നും സമ്മാനതുക കൂട്ടുമെന്നും മന്ത്രി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചടങ്ങിൽ പങ്കെടുത്തു. രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ ഇറങ്ങിപ്പോയി. മന്ത്രി എം.ബി.രാജേഷും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
- Also Read ‘മംദാനിക്ക് ആര്യാ രാജേന്ദ്രനും പ്രചോദനം; ഇടതുപക്ഷധാര യുഎസിലും ശക്തിപ്പെടുന്നു, ട്രംപ് ശ്രമിച്ചാലും തടയാനാകില്ല’
ലൈംഗിക ആരോപണം നേരിടുന്ന രാഹുലിനൊപ്പം വേദി പങ്കിടേണ്ടെന്നാണ് ബിജെപി തീരുമാനം. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ള 8,500 കുട്ടികൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. പുതുക്കിയ മാന്വൽ പ്രകാരം ഇത്തവണ സാമൂഹിക ശാസ്ത്രമേളയിലെ എല്ലാ ഇനങ്ങളും തത്സമയമാക്കി. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ചരിത്ര സെമിനാർ പുതുതായി ഉൾപ്പെടുത്തി. English Summary:
Controversy at Science Fair Inauguration: Rahul Mamkoottathil MLA Participated in Science Fair Inauguration at Palakkad along with Ministers. |