തിരുവനന്തപുരം ∙ മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമയുടെ ഒരു ഭാഗത്തെ ഫലകങ്ങള്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തകര്‍ത്തെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. രാവിലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ശങ്കര്‍ സ്മാരകത്തില്‍ പ്രതിഷേധിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്മാരകത്തില്‍ എത്തി. തിരുവനന്തപുരം കോര്‍പറേഷനാണ് ഇതിന് ഉത്തരവാദികള്‍ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
- Also Read പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം, സർക്കാരുകൾ നടപടിയെടുക്കണം: സുപ്രീം കോടതി
ആര്‍.ശങ്കറിന്റെ ഓര്‍മകളെ പോലും അപമാനിക്കാനാണ് കോര്‍പറേഷനും സര്‍ക്കാരും ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് ആര്‍.ശങ്കറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയപ്പോഴാണ് പ്രതിമയോടു ചേര്‍ന്നുള്ള ഫലകഭാഗങ്ങള്‍ തകര്‍ന്നതു ശ്രദ്ധയില്‍പെട്ടത്.
- Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി
2013ല്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അനാച്ഛാദനം ചെയ്ത പ്രതിമയുടെ ഒരു ഭാഗത്തെ ഫലകങ്ങള്‍ ആണ് തകര്‍ന്നത്. കോര്‍പറേഷന്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇതു തകര്‍ത്തതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
English Summary:
R. Sankar\“s statue vandalized: Congress stages a strong protest in Thiruvananthapuram after Corporation officials allegedly damaged plaques on R. Sankar\“s statue. |